മഹീന്ദ്ര ഥാർ മാത്രമല്ല! ഈ 22 സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്!

By Web Team  |  First Published Dec 2, 2024, 1:49 PM IST

ഉപയോഗിച്ച കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾ വാങ്ങാൻ പാടില്ലാത്ത ചില കാറുകളുടെ ലിസ്റ്റ് ഇതാ. ഇതിൽ മഹീന്ദ്ര ഥാ‍ർ ഉൾപ്പെടെയുള്ള ജനപ്രിയ മോഡലുകളും ഉൾപ്പെടുന്നു


ന്ത്യയിൽ പുതിയ കാറുകളുടെ വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നതിനാൽ അതിനാൽ പലരുംഒരു പുതിയ കാറിനായി വലിയൊരു തുക ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല. ഇക്കാരണത്താൽ രാജ്യത്തെ സെക്ക‍ൻ‍ഡ് ഹാൻഡ് കാ‍ർ വിപണിയിൽ വൻ ഡിമാൻഡാണ് ഇപ്പോൾ. ഉപയോഗിച്ച കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾ വാങ്ങാൻ പാടില്ലാത്ത ചില കാറുകളുടെ ലിസ്റ്റ് ഇതാ.

1 ഷെവർലെ ക്രൂസ്
എഞ്ചിൻ തകരാറുകളും ഇലക്ട്രിക്കൽ പ്രശ്‍നങ്ങളും കഠിനമായ ഷിഫ്റ്റിംഗ് തുടങ്ങിയ ആവർത്തിച്ചുള്ള പ്രശ്‌നങ്ങളിലും പല ഉടമകളും പരാതിപ്പെടുന്ന ഒരു മോഡലാണ് ഷെവ‍ലെ ക്രൂസ്. മാത്രമല്ല ഷെവ‍ലെയും സേവനം ഇപ്പോൾ ഇന്ത്യയിൽ ലഭ്യവുമില്ല.

Latest Videos

undefined

2 ഫിയറ്റ് ലീനിയ
ഗംഭീരമായ സ്റ്റൈലിംഗും സുഖപ്രദമായ ഇൻ്റീരിയറുകളും ലീനിയ വാഗ്ദാനം ചെയ്തു. ഫിയറ്റ് ലീനിയ കുറച്ചുകാലം ജനപ്രിയ മോഡലായി തുടർന്നു. എങ്കിലും ഫിയറ്റ് രാജ്യം വിട്ടതിനുശേഷം, മറ്റ് ഫിയറ്റ് മോഡലുകളെപ്പോലെ, ഉയർന്ന അറ്റകുറ്റപ്പണി ചെലവ്, സേവന ശൃംഖല, ഭാഗങ്ങളുടെ ലഭ്യത എന്നിവ പ്രശ്‌നങ്ങളായി. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഇന്ന് യൂസ്ഡ് കാർ വിപണിയിൽ ഇതിനെ അഭികാമ്യമല്ലാത്ത ഒരു ഓപ്ഷനാക്കി മാറ്റി.

3 എംജി ഹെക്ടർ
ഇന്ത്യയിലെ പുതിയ കാറുകൾക്കിടയിൽ വളരെ ജനപ്രിയമായ ഒന്നാണ് ടെക്-ഓറിയൻ്റഡ് മോഡലായ ഹെക്ട‍ർ. എന്നാൽ അതിൽ ഇലക്ട്രിക്കൽസ്, എയർ കണ്ടീഷനിംഗ്, ക്ലച്ച് തുടങ്ങിയ പ്രശ്‍നങ്ങൾ ഇന്ത്യയിൽ പല എംജി ഹെക്ടർ ഉടമകളും അഭിമുഖീകരിക്കുന്ന ചില സ്ഥിരമായ പ്രശ്നങ്ങളാണ്.

4 ഹോണ്ട ബിആർ-വി
ഈ കാറിനും യൂസ്‍ഡ കാ‍ർ വിപണിയിൽ ജനപ്രിയത കുറവാണ്. ഭാഗങ്ങളുടെ ലഭ്യതയും ശരാശരി പ്രകടനവും അതിൻ്റെ ആകർഷണത്തെ കൂടുതൽ നശിപ്പിക്കുന്നു.

5 മഹീന്ദ്ര ഥാർ
മഹീന്ദ്ര ഥാർ ഇപ്പോൾ രാജ്യത്തെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ്. എന്നാൽ ഇത് വാങ്ങുന്ന മിക്ക ഉപഭോക്താക്കളും ഇത് വളരെയധികം ഉപയോഗിച്ച ശേഷമായിരിക്കും വിൽക്കുന്നത്. അതുകൊണ്ട് ഒരു പഴയ ഥാർ വാങ്ങാൻ നിങ്ങൾ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, സസ്പെൻഷൻ, ആക്‌സൽ അല്ലെങ്കിൽ മറ്റേതെങ്കിലും കനത്ത കേടുപാടുകൾ തുടങ്ങിയവയെ കരുതിയിരിക്കുക. 

6 ഹോണ്ട മൊബിലിയോ
ബിആർവിയെപ്പോലെ, ഹോണ്ട ബ്രിയോ അടിസ്ഥാനമാക്കിയ എംപിവി മൊബിലിയോയും ഇന്ത്യയിൽ തീർത്തും പരാജയമായിരുന്നു. ഹോണ്ട ബ്രാൻഡിൻ്റെ ശക്തമായ പ്രശസ്തി ഉണ്ടായിരുന്നിട്ടും, മോശം വിൽപ്പന കാരണം മൊബിലിയോ നിർത്തലാക്കി. ഇത് പിന്നീട് അതിൻ്റെ പുനർവിൽപ്പന മൂല്യത്തെ ബാധിച്ചു, ചില ഉടമകൾ അതിൻ്റെ ഇൻ്റീരിയർ ഗുണനിലവാരത്തെയും രൂപകൽപ്പനയെയും വിമർശിക്കുന്നു. 

7 ഷെവർലെ ടവേര (പഴയ മോഡലുകൾ)
യൂസ്‍ഡ് കാർ വാങ്ങുന്നവർ പലപ്പോഴും ടവേരയെ പരിഗണിക്കുന്നു, കാരണം അതിൻ്റെ വിശാലമായ ഇൻ്റീരിയർ വലിയ കുടുംബങ്ങൾക്കും കൂട്ടം യാത്രകൾക്കും അനുയോജ്യമാക്കുന്നു.  എന്നാൽ 2024-ൽ ഇത് ഒരു നല്ല വാങ്ങൽ അല്ല. ഈ കാർ ഒഴിവാക്കാനുള്ള പ്രാഥമിക കാരണം, ഭാഗങ്ങളും സേവനവും ലഭിക്കുന്നത് ഒരു വലിയ തടസമായി മാറിയേക്കാം എന്നതാണ്. ഷെവർലെ കുറച്ചുകാലം മുമ്പ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഇത് ടവേരയുടെ ഉടമസ്ഥതയെ വളരെ മോശമാക്കി. കൂടാതെ, ടവേരയുടെ പഴയ മോഡലുകൾക്ക് വിശ്വാസ്യത പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

8 സ്കോഡ ഫാബിയ (2015-ന് മുമ്പുള്ളത്)
ഒരുകാലത്തെ ഏറ്റവും നൂതനമായ ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു എങ്കിലും സ്കോഡ ഫാബിയ ഇന്ന് യൂസ്‍ഡ് കാ‍ർ വിപണിയിൽ നിന്നും ഒഴിവാക്കേണ്ട ഒരു മോഡലാണ്. യൂസ്‍ഡ് കാർ വിപണിയിലെ കുറഞ്ഞ വില, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, ആസ്വാദ്യകരമായ ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ കാരണം ഇത് പലരെയും പ്രലോഭിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഈ കാർ ഒഴിവാക്കുന്നതാണ് ബുദ്ധി. കാരണം ഇത് ഇപ്പോൾ വളരെ പഴയ മോഡലാണ് എന്നതാണ് ഒന്നാമത്തെ പ്രശ്‍നം. ഉയർന്ന അറ്റകുറ്റപ്പണി ചെലവുകളും പാർട്‌സ് ലഭ്യതയുടെ പ്രശ്‌നങ്ങളും ഉണ്ട്. കൂടാതെ, ചില ഉടമകൾ ഇലക്ട്രിക്കൽ, ഗിയർബോക്‌സ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015-ന് മുമ്പ് നിർമ്മിച്ച മോഡലുകൾക്ക് ഇത് ഒരു വലിയ ആശങ്കയാണ്.

9 ഫിയറ്റ് പുന്തോ
ദൃഢമായ ബിൽഡും ആകർഷകമായ ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നു ഫിയറ്റ് പുന്തോ. അതിനാൽ ഇത് ഡ്രൈവിംഗ് പ്രേമികളെ ആകർഷിക്കുന്നു. എങ്കിലും, ഒരു പുൻ്റോ വാങ്ങുന്നത് ഒഴിവാക്കുക. 2000-കളിൽ ഏറെ വിറ്റിരുന്ന കാറാണെങ്കിലും, ഇപ്പോൾ സേവന ശൃംഖലയും പാർട്‌സ് ലഭ്യതയും ഇന്ത്യയിൽ പ്രശ്‌നകരമാണ്. 

10 ടാറ്റ ഇൻഡിക്ക
ഉപയോഗിച്ച ടാറ്റ ഇൻഡിക്കകൾ വിപണിയിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. ഇത് ചിലരെ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ ഇത് വളരെ പഴക്കമുള്ള മറ്റൊരു കാറാണ്, അതിൻ്റെ വിശ്വാസ്യതയില്ലായ്മയാണ് അത് ഒഴിവാക്കാനുള്ള മറ്റൊരു കാരണം. ഇൻഡിക്കയുടെ പഴയ മോഡലുകൾക്ക് കാലക്രമേണ വിശ്വാസ്യതയിലും ബിൽഡ് ക്വാളിറ്റിയിലും പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പിന്നീട് ഉയർന്ന അറ്റകുറ്റപ്പണി ചെലവിലേക്ക് നയിക്കുന്നു.

11 മഹീന്ദ്ര ക്വാണ്ടോ
ഈ എസ്‌യുവിയുടെ ഡിസൈൻ, റൈഡ് ക്വാളിറ്റി, പെർഫോമൻസ് പ്രശ്‌നങ്ങൾ എന്നിവ കാരണം വിപണി സ്വീകാര്യതയുമായി ബുദ്ധിമുട്ടി. മെക്കാനിക്കൽ ഭാഗങ്ങളെക്കാൾ, പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് എന്നിവയ്ക്കുള്ള സ്പെയറുകൾ സുരക്ഷിതമാക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്

12 റെനോ ലോഡ്‍ജി
വിശാലമായ ഇൻ്റീരിയർ ഉണ്ടായിരുന്നിട്ടും, ലോഡ്ജി മോശം വിൽപ്പന കാണുകയും ദുർബലമായ റീസെയിൽ വിപണിയിൽ നിന്ന് കഷ്‍ടപ്പെടുന്നു. കൂടാതെ, ഭാഗങ്ങളുടെ ലഭ്യതയിലും വിൽപ്പനാനന്തര സേവനത്തിലും ഇതിന് ശ്രദ്ധേയമായ പ്രശ്നങ്ങളുണ്ട്. വലിയ കുടുംബങ്ങൾക്ക് സുഖപ്രദമായ ഇരിപ്പിടങ്ങളോ ദീർഘദൂര യാത്രകളോ ഉള്ള വളരെ വിശാലമായ ഇൻ്റീരിയർ നിങ്ങളെ പ്രലോഭിപ്പിക്കും. പക്ഷേ ഓ‍‍ർക്കുക,  2024ൽ വാങ്ങാനുള്ള കാറല്ല ഇത്.

13 ഹ്യുണ്ടായ് ഗെറ്റ്സ്
പഴയ ഗെറ്റ്സ് ഹാച്ച്ബാക്കുകൾ റോഡിൽ വിരളമാണ്. അതിനർത്ഥം അവ എവിടെയെങ്കിലും തുരുമ്പെടുക്കുന്നുണ്ടാകും എന്നാണ്. വിശ്വാസ്യതയിൽ ഹ്യുണ്ടായിയുടെ പ്രശസ്‍തി ഉണ്ടായിരുന്നിട്ടും, ബ്രാൻഡിൽ നിന്നുള്ള പഴയ മോഡലുകളിലൊന്നായ ഗെറ്റ്സ് ഒഴിവാക്കുന്നതാണ് നല്ലത്. പാ‍ട്‍സുകൾ വാങ്ങുന്നത് സാധ്യമാണ്, പക്ഷേ കിട്ടുക വളരെ ബുദ്ധിമുട്ടാണ്. കൂടാതെ, അതിൻ്റെ കാലഹരണപ്പെട്ട സുരക്ഷയും സാങ്കേതിക സവിശേഷതകളും ആരെയും വശീകരിക്കില്ല.

14 നിസാൻ ടെറാനോ
നിസാൻ ടെറാനോ അടിസ്ഥാനപരമായി ഒരു റെനോ ഡസ്റ്ററായിരുന്നുവെങ്കിലും, നിസാൻ്റെ ഇന്ത്യയിലെ താരതമ്യേന വിരളമായ സേവന ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. റീസെയിൽ മൂല്യത്തിലും ഇത് ബുദ്ധിമുട്ടി. കൂടാതെ, ക്യാബിൻ ഗുണനിലവാരത്തിലും ധാരാളം ഉടമകൾ അതൃപ്‍തി രേഖപ്പെടുത്തിയിട്ടുണ്ട്.

15 ഷെവർലെ സെയിൽ
ഷെവർലെയിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ സെഡാനുകളിൽ ഒന്നായ സെയിൽ ഇന്ത്യയിൽ തീർത്തും പരാജയമായിരുന്നു. ഇപ്പോൾ, ഷെവർലെ ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടന്നതിനാൽ, ഭാഗങ്ങൾ ലഭ്യമാക്കുന്നതിനും സേവനം ലഭ്യമാക്കുന്നതിനും ബുദ്ധിമുട്ടാണ്. ബിൽഡ് ക്വാളിറ്റിയിലും പെർഫോമൻസിലും കാർ അതിൻ്റെ കാലത്ത് പ്രശ്‌നങ്ങൾ നേരിട്ടു. നിങ്ങൾക്ക് ചില വിലകുറഞ്ഞ കാറുകൾ കണ്ടെത്താൻ കഴിയും. എന്നാലും ഒഴിവാക്കുക.

16 ടാറ്റ മാൻസ
ടാറ്റയിൽ നിന്നുള്ള പാസഞ്ചർ കാറുകളുടെ ആദ്യ തലമുറ അവരുടെ വിശ്വാസ്യതയ്ക്ക് പേരുകേട്ടിരുന്നില്ല. മികച്ച സ്ഥലവും സൗകര്യവുമുള്ള നല്ലൊരു കാറായിരുന്ന മാൻസ, വിശ്വാസ്യത പ്രശ്‌നങ്ങൾക്കുള്ള ബ്രാൻഡിൻ്റെ പ്രശസ്തി കാരണമാകണം പിടിച്ചുനിൽക്കാൻ പറ്റാതിരുന്നത്. അതുകൊണ്ട് 2024ൽ ഈ ടാറ്റ സെഡാൻ ഒഴിവാക്കുന്നതാണ് നല്ലത്.

17 മഹീന്ദ്ര വെരിറ്റോ
റെനോ ലോഗൻ എന്ന പേരിലാണ് മഹീന്ദ്ര വെരിറ്റ ആദ്യം പുറത്തിറക്കിയത്. എങ്കിലും, കാലഹരണപ്പെട്ട രൂപകൽപ്പനയും ആധുനിക നിലവാരമനുസരിച്ച് അഭികാമ്യമല്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്സും കാരണം, ഈ സെഡാൻ ഇന്ത്യയിൽ അധികം വിറ്റിരുന്നില്ല. ഇന്ന്, നിങ്ങൾ കാണുന്ന മിക്ക വെരിറ്റോസും ടാക്സികളായിരിക്കും.

18 മാരുതി സുസുക്കി എ-സ്റ്റാർ
സിറ്റി ഡ്രൈവിംഗിനും എളുപ്പമുള്ള പാർക്കിംഗിനും അനുയോജ്യമായ ഒതുക്കമുള്ള അളവുകൾ തുടങ്ങിയവ മാരുതി സുസുക്കി എ-സ്റ്റാറിനെ വേറിട്ടതാക്കുന്നു. പക്ഷേ വലിപ്പം കുറവായതിനാൽ എ- സ്റ്റാർ അധികം വിറ്റില്ല. പിന്നാലെ പുതിയ മോഡലുകൾക്ക് വഴിയൊരുക്കുന്നതിനായി മാരുതി സുസുക്കി എ-സ്റ്റാറിനെ നിർത്തലാക്കി. 

19 ഹ്യുണ്ടായ് സൊണാറ്റ (പഴയ മോഡലുകൾ)
സൊണാറ്റയുടെ പഴയ ആദ്യ തലമുറ മോഡലുകൾ ആഡംബരപൂർണ്ണമായിരുന്നു. എങ്കിലും, അത് എപ്പോഴും ഉയർന്ന അറ്റകുറ്റപ്പണി ചെലവുകൾ നേരിട്ടു. കുറഞ്ഞ റീസെയിൽ മൂല്യവും അവർ അനുഭവിക്കുന്നു. 

20 മിത്സുബിഷി ലാൻസർ
കാർ പ്രേമികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള സെഡാനുകളിൽ ഒന്നാണ് മിത്സുബിഷി ലാൻസർ . ഡ്രൈവിംഗ് ഡൈനാമിക്സിന് പേരുകേട്ടതായിരുന്നു ഇത്. എങ്കിലും, മിത്സുബിഷിയുടെ പരിമിതമായ സേവന ശൃംഖല കാരണം ഉപയോഗിച്ച കാർ വിപണിയിൽ ലാൻസർ കഷ്‍ടപ്പെടുന്നു. ഈ സെഡാൻ്റെ പാർട്‍സുകൾ ലഭിക്കുന്നതും വലിയ ബുദ്ധിമുട്ടാണ്. 

സുഹൃത്തുക്കൾക്ക് കാർ ഓടിക്കാൻ നൽകാറുണ്ടോ? എങ്കിൽ ഈ എട്ടിന്‍റെ പണികൾ നിങ്ങളെ കാത്തിരിപ്പുണ്ട്!

21 റെനോ ഫ്ലൂയൻസ്
റെനോയിൽ നിന്നുള്ള ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ കാറുകളിൽ ഒന്നായിരുന്നെങ്കിലും, വിലക്കൂടുതലും മത്സരവും കാരണം ഫ്ലൂയൻസ് ഇന്ത്യയിലെ വിൽപ്പനയിൽ ബുദ്ധിമുട്ടി. പാ‍ട്‍സുകളുടെ ലഭ്യതയാണ് ഈ കാർ ഒഴിവാക്കേണ്ട പ്രധാന കാരണങ്ങളിൽ ഒന്ന്. 

22 മാരുതി സുസുക്കി റിറ്റ്സ്
ഈ പട്ടികയിലെ റിറ്റ്സും ഉൾപ്പെടുന്നത് ഒരുപക്ഷേ നിങ്ങളിൽ ചിലരെ ഞെട്ടിച്ചേക്കാം. എങ്കിലും കുറച്ചുകൂടി നൂതനമായ സവിശേഷതകൾക്കായി തിരയുന്നവർക്ക് റിറ്റ്‌സ് ഒരു നല്ല കാറല്ല.

 

click me!