മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? മുന്നറിയിപ്പുമായി എംവിഡി

By Web Team  |  First Published Dec 31, 2023, 8:09 PM IST

ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പുതുവർഷ ആഘോഷ ദിവസമാണെന്ന് എംവിഡി.


തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. ഇതിനൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമായേക്കാമെന്ന് എംവിഡി പറഞ്ഞു. അമിതവേഗതയും മൂന്നുപേര്‍ കയറി വാഹനം ഓടിക്കുന്നതും രാത്രിയില്‍ പരിശോധന കുറവാണ് എന്ന ധാരണയില്‍ അപകടകരമായ വാഹന ഉപയോഗവും എല്ലാം പുതുവര്‍ഷ ആഘോഷങ്ങളില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ ദിവസങ്ങളിലാണെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. 

എംവിഡി കുറിപ്പ്: പുതുവര്‍ഷത്തെ അപകടരഹിതമാക്കാം...പുതുവത്സരത്തെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാന്‍ നാടൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും. ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമായേക്കാം. ആക്രമകാരിയായ ഒരാള്‍ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാല്‍ നാം അയാളെ ആവുന്ന വിധമൊക്കെ തടയാന്‍ ശ്രമിക്കും, എന്നാല്‍ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോള്‍ ഉണ്ടാവില്ല. എന്നാല്‍ ആദ്യ ആളെക്കാള്‍ അപകടകാരി രണ്ടാമനാണ് കാരണം ഒന്നിലധികം മരണത്തിന് അയാള്‍ കാരണക്കാരനാകാം എന്നതു തന്നെ. 

Latest Videos

undefined

മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ സംഭവിക്കുന്നത്. 1. തീരുമാനങ്ങള്‍ എടുക്കല്‍: തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കാലതാമസവും എന്നാല്‍ അമിത ആത്മവിശ്വാസവും. 2. ഏകോപനം കുറയുന്നു: മദ്യംചലനങ്ങളെയും പ്രവര്‍ത്തികളുടെ ഏകോപനത്തെയും ബാധിക്കുന്നു. 3. പ്രതികരണ സമയം കുറയുന്നു: മദ്യം മസ്തിഷ്‌കത്തിന്റെ പ്രതികരണ സമയം മന്ദഗതിയിലാക്കുന്നു, ഇതുമൂലം റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമാകാതെ വരുന്നു. 4. റിസ്‌ക് എടുക്കല്‍: അമിത ആത്മവിശ്വാസവും തന്മൂലം അപകടകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള വ്യഗ്രതയും റിസ്‌ക് എടുക്കലും. മാത്രവുമല്ല അമിതവേഗതയും മൂന്നുപേര്‍ കയറി വാഹനം ഓടിക്കുന്നതും രാത്രിയില്‍ പരിശോധന കുറവാണ് എന്ന ധാരണയില്‍ അപകടകരമായ വാഹന ഉപയോഗവും എല്ലാം പുതുവര്‍ഷ  ആഘോഷങ്ങളില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ ദിവസങ്ങളിലാണ്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകാത്ത വിധം, പൊതു ഇടങ്ങളിലെ സംസ്്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തില്‍ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും.

എക്‌സൈസിനെ കണ്ടതോടെ ഭര്‍ത്താവ് ഓടി, ഭാര്യ അറസ്റ്റില്‍; പിടിച്ചെടുത്തത് 59 ലിറ്റര്‍ മദ്യം 
 

tags
click me!