പുത്തന്‍ ഡബ്ല്യുആര്‍-വിയുമായി ഹോണ്ട; ബുക്കിംഗ് തുടങ്ങി

By Web Team  |  First Published Mar 9, 2020, 9:47 AM IST

ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലാണ് 2020 ഹോണ്ട ഡബ്ല്യുആര്‍-വി വരുന്നത്


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പരിഷ്‍കരിച്ച ഡബ്ല്യുആര്‍-വി എസ്‌യുവിയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. 21,000 രൂപ നല്‍കി രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും പ്രീ-ലോഞ്ച് ബുക്കിംഗ് നടത്താം.

പുറംമോടി വര്‍ധിപ്പിച്ചും പുതിയ ഫീച്ചറുകള്‍ നല്‍കിയും ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലുമാണ് 2020 ഹോണ്ട ഡബ്ല്യുആര്‍-വി വരുന്നത്. പരിഷ്‌കരിച്ച സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Latest Videos

undefined

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഹോണ്ട ഡബ്ല്യുആര്‍-വി തുടരും. എന്നാല്‍ ഇനി ബിഎസ് 6 പാലിക്കും. നിലവിലെ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ മോട്ടോര്‍ നിലവില്‍ 98 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

നവീകരിച്ച ഗ്രില്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നിവ പരിഷ്‌കരിച്ച വാഹനത്തെ വേറിട്ടതാക്കുന്നു. ഷാര്‍പ്പ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പൊസിഷന്‍ ലാംപുകളും എല്‍ഇഡി ഫോഗ് ലാംപുകളും പുതിയ മോഡലില്‍ നല്‍കി. പിറകില്‍ മറ്റ് ചെറിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം എല്‍ഇഡി കോംബിനേഷന്‍ ലാംപ് നല്‍കിയിരിക്കുന്നു. മുന്നിലെ ബംപര്‍ റീസ്റ്റൈല്‍ ചെയ്തു. ബോഡിയുടെ അടിഭാഗം സംരക്ഷിക്കുന്നതിന് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കി.

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയ മോഡലുകളാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

click me!