ചെയ്യരുത്, മരണം ക്ഷണിച്ചുകൊണ്ടുള്ള ഈ യാത്ര!

By Web Team  |  First Published Jun 12, 2019, 11:20 AM IST

കഴിഞ്ഞ മഴക്കാലങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ മാത്രം ജീവന്‍ നഷ്‍ടപ്പെട്ടത് നിരവധി പേര്‍ക്കാണ്. ഇതിൽ ഭൂരിഭാഗവും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. 


മഴക്കാലത്ത് കുടയും ചൂടി ബൈക്ക് യാത്ര നടത്തുന്ന പ്രവണത അടുത്തകാലത്തായി കൂടി വരികയാണ്. സ്‍ത്രീകളാണ് ഇത്തരം സാഹസിക യാത്രികരില്‍ ഭൂരിഭാഗവും. കുട്ടികളെ മടിയിലിരുത്തി ഇങ്ങനെ യാത്ര ചെയ്യുന്നവരെയും കാണാം. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപക‌‌ടങ്ങൾ വർദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്‍തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല.

Latest Videos

undefined

കഴിഞ്ഞ മഴക്കാലങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ മാത്രം ജീവന്‍ നഷ്‍ടപ്പെട്ടത് നിരവധി പേര്‍ക്കാണ്. ഇതിൽ ഭൂരിഭാഗവും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. അതെങ്ങനെയെന്ന് നോക്കാം.

1. നിയന്ത്രണം നഷ്‍ടപ്പെടും
ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌വും ബൈക്കിന്റെ നിയന്ത്ര‌‌‌ണവും നഷ്‍പ്പെടും. അപകടം ഉറപ്പ്.

2. കാഴ്ച മറയല്‍
പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്.

3. ബാലന്‍സ്
ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ  ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.

4. നിങ്ങളുടെ ജീവന്‍ നിങ്ങളുടെ കൈകളില്‍
കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ ക​ണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ  നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ ഉത്തരവാദിത്വം എന്ന് അര്‍ത്ഥം. അതു കൊണ്ട് ഒരിക്കലും ഈ സാഹസം ചെയ്യരുത്. ആരെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാലും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി നിരുത്സാഹപ്പെടുത്തുക.

click me!