പഴയത് മുതൽ തകരാറായത് വരെ! ടൂവീല‍ർ ഓഫറുകളിൽ ഒളിഞ്ഞിരിക്കുന്നത് നെഞ്ചുകലക്കും വഞ്ചനകൾ, വാങ്ങുമ്പോൾ ജാഗ്രത

By Web TeamFirst Published Oct 1, 2024, 12:52 PM IST
Highlights

ഷോറൂമുകൾ കാറുകൾക്ക് മാത്രമല്ല ബൈക്കുകൾക്കും സ്‍കൂട്ടറുകൾക്കും ആയിരക്കണക്കിന് രൂപയുടെ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നു. എന്നാൽ ഉത്സവ കാലത്ത് നിങ്ങൾക്കായി ഒരു കാറോ ബൈക്കോ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പലപ്പോഴും, ഉത്സവത്തിൻ്റെ സന്തോഷത്തിൽ, പുതിയ ഉപഭോക്താക്കൾ ചില തെറ്റുകൾ വരുത്തുന്നു. അത് അവർ പിന്നീടായിരിക്കും തിരിച്ചറിയുക 

ന്നത്തെ ഷോറൂമുകൾ കാറുകൾക്കും ബൈക്കുകൾക്കും സ്‍കൂട്ടറുകൾക്കും ആയിരക്കണക്കിന് രൂപയുടെ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നു. എന്നാൽ ഉത്സവ കാലത്ത് നിങ്ങൾക്കായി ഒരു കാറോ ബൈക്കോ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പലപ്പോഴും, ഉത്സവത്തിൻ്റെ സന്തോഷത്തിൽ, പുതിയ ഉപഭോക്താക്കൾ ചില തെറ്റുകൾ വരുത്തുന്നു. അത് അവർ പിന്നീടായിരിക്കും തിരിച്ചറിയുക എന്നുമാത്രം. 

ഉത്സവ സീസണിൽ, ബൈക്കിൽ മൊബൈലും ടിവിയും മറ്റ് നിരവധി അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകുമെന്ന് ഷോറൂം ഉടമകൾ അവകാശപ്പെടുന്നു. നിരവധി ഓഫറുകൾ സ്വന്തമാക്കി കുറഞ്ഞ വിലയ്ക്ക് ബൈക്ക് വാങ്ങി എന്നാണ് ഉപഭോക്താക്കൾ കരുതുന്നതെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല. നേരെമറിച്ച്, ഷോറൂമുകാർ നിങ്ങളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നു. ഈ ദീപാവലിക്ക് നിങ്ങൾ ഒരു പുതിയ ബൈക്കോ സ്‍കൂട്ടറോ വാങ്ങാൻ പോകുകയാണെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ അറിയാം

Latest Videos

1. ബൈക്കിൻ്റെ നിർമ്മാണ തീയതി
ബൈക്കിൻ്റെ നിർമ്മാണ തീയതി എന്താണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ഉത്സവ സീസണിൽ, പല ഷോറൂമുകളും അവരുടെ സ്റ്റോക്കിൽ നിന്ന് പഴയ ബൈക്കുകളും സ്‍കൂട്ടറുകളും നീക്കം ചെയ്യാൻ തുടങ്ങും. രണ്ടുമൂന്നു വർഷമായി ഷോറൂമിൻ്റെ സ്റ്റോക്ക് യാർഡിൽ കിടക്കുന്ന ഇത്തരം ബൈക്കുകൾ പലപ്പോഴും വിൽക്കപ്പെടുന്നു. അത്തരം വാഹനങ്ങളിൽ, തുരുമ്പ്, പാ‍ർ‍ട്‍സുകളിൽ തകരാർ എന്നിവയുടെ പ്രശ്നം ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. അതിനാൽ, ഒരു ബൈക്ക് വാങ്ങുമ്പോൾ, അതിൻ്റെ നിർമ്മാണ തീയതി ഏറ്റവും പുതിയതാണോ അല്ലെങ്കിൽ നിങ്ങൾ ബൈക്ക് വാങ്ങുന്ന അതേ വർഷം തന്നെ ബൈക്ക് നിർമ്മിച്ചതാണോ എന്ന് ഉറപ്പായും പരിശോധിക്കുക.

2. മുൻകൂർ ബുക്കിംഗിൽ വില സ്ഥിരീകരിക്കുക
ഡീലർമാർ ബൈക്ക് വാങ്ങുന്നതിന് മുമ്പ് അത് ബുക്ക് ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നാൽ നിങ്ങൾ ബൈക്ക് ബുക്ക് ചെയ്ത സമയത്തെ വില ഡെലിവറി സമയത്തേക്കാൾ കൂടുതലാകാൻ പാടില്ല എന്നത് ഓർക്കുക. ഭാവിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനായിട്ടാണ് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നത്. 

3. പ്രൈസ് ബ്രേക്കപ്പ് 
ഒരു പുതിയ ബൈക്ക് വാങ്ങുമ്പോൾ ഷോറൂമിൽ നിന്ന് പ്രൈസ് ബ്രേക്കപ്പ് ചോദിക്കാൻ മറക്കരുത്. എക്‌സ്-ഷോറൂം വിലയും ആർടിഒ ചാർജുകളും കൂടാതെ ബൈക്കിൽ എന്തൊക്കെ ചാർജുകളാണ് ചേർത്തിട്ടുള്ളതെന്ന് പ്രൈസ് ബ്രേക്കപ്പ് ലിസ്റ്റ് കാണിക്കുന്നു. ഇതോടെ ബൈക്കിൻ്റെ ഓൺറോഡ് വില എത്രയാണെന്ന് നിങ്ങൾക്ക് കണക്കാക്കാൻ സാധിക്കും.

4. നിർബന്ധമായും പിഡിഐ ടെസ്റ്റ് ചെയ്യണം 
വാഹനത്തിന്‍റെ പ്രീ ഡെലിവറി പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ഡീലർമാർ തകരാറുള്ള ബൈക്കുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നു. ഇത് ഓട്ടത്തിനിടയിൽ കേടാകുന്നു. ഈ ബൈക്കുകളുടെ ചില ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയോ പെയിൻ്റിലെ സ്ട്രെച്ച് നന്നാക്കിയ ശേഷം വിൽക്കുകയും ചെയ്യുന്നു. പുതിയ ബൈക്കിൽ ഏതെങ്കിലും തരത്തിലുള്ള പൊട്ടലോ പോറലോ ഒടിഞ്ഞതോ ആയ എന്തെങ്കിലും കണ്ടാൽ അത് യാതൊരു കാരണവശാലും വാങ്ങരുത്.

5. മറ്റ് ഷോറൂമുകളിൽ നിന്ന് വില പരിശോധിക്കുക
ഉത്സവ സീസണിൽ, വ്യത്യസ്‍ത ഷോറൂമുകൾ സ്വന്തം ഓഫറുകളും ഡിസ്‍കൗണ്ടുകളും തീരുമാനിക്കുന്നു. ഇതുമൂലം അതേ കമ്പനിയുടെ അതേ മോഡൽ ബൈക്ക് മറ്റൊരു ഡീലറിൽ നിന്ന് കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ലഭിക്കും.

6. ബൈക്കിൻ്റെ ഇഎംഐ താരതമ്യം ചെയ്യുക 
നിങ്ങൾ ബൈക്ക് ലോണിൽ വാങ്ങാൻ പോകുകയാണെങ്കിൽ, ഷോറൂമിലെത്തി അവിടെയുള്ള ബാങ്കർമാരിൽ നിന്ന് ലോണിൻ്റെയും ഇഎംഐയുടെയും പൂർണ്ണ വിവരങ്ങൾ നേടുക. ഷോറൂമിൽ ലഭ്യമായ എല്ലാ ബാങ്കുകളിൽ നിന്നും ഇഎംഐ ക്വട്ടേഷനുകൾ നേടുകയും അവ താരതമ്യം ചെയ്യുകയും ചെയ്യുക. പലിശ കുറഞ്ഞതാണെങ്കിൽ ആയിരക്കണക്കിന് രൂപ ഇഎംഐയിൽ ലാഭിക്കാൻ കഴിയും.

7. ടെസ്റ്റ് റൈഡ് ചെയ്യാൻ മറക്കരുത്
ഒരു വാഹനം ഓടുന്നത് കാണുമ്പോൾ മാത്രമേ അത് എങ്ങനെ ഓടുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകൂ. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് ബൈക്ക് മോഡൽ ആണെങ്കിലും, അതിൻ്റെ വില നൽകുന്നതിന് മുമ്പ് നിങ്ങൾ ഒരു ടെസ്റ്റ് റൈഡ് നടത്തണം. മൂന്നുമുതൽ അഞ്ച് കിലോമീറ്റർ വരെ ബൈക്കിൻ്റെ ടെസ്റ്റ് റൈഡ് നടത്തുക. ബൈക്കിൻ്റെ എഞ്ചിൻ, ക്ലച്ച്, ഗിയർബോക്സ് എന്നിവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കിയ ശേഷം മാത്രം പണം അടയ്ക്കുക.


 

click me!