വഴിയരികില്‍ കൈ നീട്ടി അവന്‍ ചോദിച്ചു, നടന്നുവരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കിവിടുമോ; സ്വപ്നം സഫലമായ യാത്ര

By Web Team  |  First Published Mar 9, 2019, 7:12 PM IST

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് കാറില്‍ വന്ന യാസിര്‍ എന്ന യുവാവാണ് വഴിയരികില്‍ നിന്ന് കയറിയ ജിജീഷിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവച്ചത്


വയനാട്: യാത്രകള്‍ എപ്പോഴും പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാറുണ്ട് എന്നാണ് പ്രമാണ്. പല യാത്രകളും അങ്ങനെ അവിസ്മരണീയമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അത്തരത്തില്‍ മറക്കാനാകാത്ത ഒരു യാത്രയെക്കുറിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് കൈയ്യടി നേടുകയാണ്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് കാറില്‍ വന്ന യാസിര്‍ എന്ന യുവാവാണ് വഴിയരികില്‍ നിന്ന് കയറിയ ജിജീഷിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവച്ചത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

Latest Videos

undefined

വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയിൽ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജൻ ജിജീഷ് പ്രായം 22 കണ്ടാൽ ഒരു ചെറിയ പയ്യൻ ആണെന്ന് തോന്നും എന്തോ ഒരു അസുഖം കാരണം വളർച്ചക്കുറവ് സംഭവിച്ചതാണ് ഞങ്ങൾ വണ്ടി നിർത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവൻറെ ഒരു ആഗ്രഹം പങ്കുവെച്ചു അവനെ കാറിൽ കയറ്റി തിരിച്ചു നടന്നു വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന് തുടക്കത്തിൽ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരൻ പറഞ്ഞു അവനെ ഇവിടെ ഒരു വിധം എല്ലാവർക്കും സുപരിചിതം ആണെന്ന് എല്ലാവരോടും ഭയങ്കര ഫ്രൻഡ്‌ലി ആണെന്നും സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം ഞങ്ങൾക്ക് വേണ്ടി അവൻ എപ്പോഴും പ്രാർത്ഥിക്കാം എന്ന് പറഞ്ഞു വയനാട് റൂട്ടിൽ പോകുന്നവർ അവനെ കണ്ടാൽ just വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു

 

click me!