ചാരപ്പണിക്കിടെ പാക്ക് യുദ്ധക്കപ്പൽ 'അജ്ഞാതർ' മുക്കി, അവശിഷ്‍ടങ്ങൾ കടലിൽ നിന്നുയർത്തി ഇന്ത്യൻ നാവികസേന!

By Web Team  |  First Published Feb 24, 2024, 11:21 PM IST

1971ലെ യുദ്ധ കാലത്ത് പാകിസ്ഥാൻ നാവികസേനയുടെ ആക്രമണ മുങ്ങിക്കപ്പലായ പിഎൻഎസ് ഘാസി വിശാഖപട്ടണത്തിനടുത്ത് കടലിൽ ദുരൂഹമായി മുങ്ങിപ്പോകുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 93 പാകിസ്ഥാൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം രണ്ടര കിലോമീറ്ററോളം അകലെ 100 മീറ്റർ താഴ്ചയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 


1971ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ മുങ്ങിപ്പോയ പാക്കിസ്ഥാൻ്റെ അന്തർവാഹിനിയായ പിഎൻഎസ് ഘാസിയുടെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി. ഇന്ത്യൻ നാവികസേനയുടെ ഡീപ് സബ്‌മെർജൻസ് റെസ്‌ക്യൂ വെഹിക്കിൾ (ഡിഎസ്ആർവി) ആണ് ഈ അവശിഷ്‍ടങ്ങൾ കണ്ടെത്തിയത്. 1971ലെ യുദ്ധ കാലത്ത് പാകിസ്ഥാൻ നാവികസേനയുടെ ആക്രമണ മുങ്ങിക്കപ്പലായ പിഎൻഎസ് ഘാസി വിശാഖപട്ടണത്തിനടുത്ത് കടലിൽ ദുരൂഹമായി മുങ്ങിപ്പോകുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 93 പാകിസ്ഥാൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം രണ്ടര കിലോമീറ്ററോളം അകലെ 100 മീറ്റർ താഴ്ചയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

നേരത്തെ അമേരിക്കൻ നേവിയുടെ ഭാ​ഗമായിരുന്നു പിഎൻഎസ് ഘാസി. പിന്നീട് ഇതിനെ പാക്കിസ്ഥാന പേരുമാറ്റി പുനർനിർമ്മിക്കുകയായിരുന്നു.  കമാൻഡർ സഫർ മുഹമ്മദ് ഖാൻ്റെ നേതൃത്വത്തിൽ പിഎൻഎസ് ഘാസി, 1971 നവംബർ 14-ന് കറാച്ചി തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. ഇന്ത്യൻ ഉപദ്വീപിന് ചുറ്റും 4,800 കിലോമീറ്റർ സഞ്ചരിച്ച് ഒടുവിൽ വിശാഖപട്ടണത്തിലെത്തി. നവംബർ 26-ന് തിരികെ റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ദുരൂഹമായ കാരണങ്ങളാൽ അന്തർവാഹിനിക്ക് പിന്നെ കരകാണാൻ സാധിച്ചില്ല എന്നും പാകിസ്ഥാൻ നേവി ഹിസ്റ്ററി വിഭാഗം സമാഹരിച്ച “പാകിസ്ഥാൻ നേവിയുടെ കഥ, 1947-1972” എന്ന പുസ്തകത്തിൽ പറയുന്നു. ബംഗാൾ ഉൾക്കടലിലേക്ക് പിഎൻഎസ് ഘാസി അയക്കുന്നത് തന്ത്രപ്രധാനമായ തീരുമാനമായി കണക്കാക്കപ്പെട്ടിരുന്നുവെന്നും പുസ്‍തകം പറയുന്നതായി യൂഖേഷ്യൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കണ്ടെത്തി നശിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് പിഎൻഎസ് ഘാസി ബംഗാൾ ഉൾക്കടലിലേക്ക് വന്നതെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

Latest Videos

undefined

അതേസമയം തങ്ങൾ ഘാസിയുടെ അവശിഷ്‍ടങ്ങൾ അടുത്ത് കണ്ടെങ്കിലും അതിദാരുണമായി ജീവൻ പൊലിഞ്ഞവരോടുള്ള ആദര സൂചകമായി അതിൽ സ്‍പർശിച്ചിട്ടില്ലെന്നും പേരു വെളിപ്പെടുത്താത്ത ഒരു നാവിക ഉദ്യോഗസ്ഥർ പറഞ്ഞു. 1971ലെ യുദ്ധസമയത്ത് വിശാഖപട്ടണത്തിനടുത്ത് ചാരവൃത്തിക്കായി ഗാസിയെ അയച്ചെന്നും എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ അത് മുങ്ങിപ്പോകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകൾ. വിശാഖപട്ടണം തീരത്ത് മുങ്ങിയ അന്തർവാഹിനിയിൽ 11 ഉദ്യോഗസ്ഥരും 82 നാവികരും ഉൾപ്പടെ 93 പേരാണ് ഉണ്ടായിരുന്നത്. അതിദാരുണമായി ജീവൻ പൊലിഞ്ഞവരോടുള്ള ആദര സൂചകമായിട്ടാണ് ഇന്ത്യൻ നാവികസേന അന്തർവാഹിനിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്. 

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് ആണ് ഈ അന്തർവാഹനിയെ മുക്കിയതെന്നും അല്ല ഐഎൻഎസ് രജപുത് ആണെന്നും ചിലർ വിശ്വസിക്കുന്നു. അതേസമയം ഘാസിക്കുള്ളിൽ സ്‌ഫോടനം നടന്നിട്ടുണ്ടെന്നാണ് പാകിസ്ഥാൻ കരുതുന്നത്. ഇന്ത്യൻ നാവികസേന സ്ഥാപിച്ച രക്ഷാ വസ്‍തുക്കളിൽ തട്ടിയാണ് സ്ഫോടനം ഉണ്ടായതെന്നും വിശാഖപട്ടണം തുറമുഖത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പ്രതിരോധ വസ്‍തുക്കൾ സ്ഥാപിച്ചതെന്ന് കരുതുന്നവരും ഉണ്ട്. 

അതേസമയം ലോകത്തിലെ 12 രാജ്യങ്ങളിൽ ഡിഎസ്ആർവി പോലുള്ള സാങ്കേതികവിദ്യയുണ്ട്. ഇതിൽ ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് മുന്നിൽ. 40 രാജ്യങ്ങൾക്ക് അന്തർവാഹിനികളുടെ ശക്തിയുണ്ടെങ്കിലും ഡിഎസ്ആർവി പോലുള്ള സാങ്കേതികവിദ്യ സൃഷ്ടിച്ചതിന് ശേഷം ഇന്ത്യ അവരെക്കാൾ മുന്നിലെത്തി. 2018-ന് മുമ്പ് ഇന്ത്യക്ക് ഡിഎസ്ആർവി പോലുള്ള സാങ്കേതികവിദ്യ ഇല്ലായിരുന്നു. അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു മറൈൻ കപ്പലാണ് ഡിഎസ്ആർവി. ഇതിന് 650 മീറ്റർ ആഴത്തിൽ വരെ പോകാൻ ഇതിന് സാധിക്കും. 

യുദ്ധക്കപ്പൽ, വാണിജ്യ കപ്പൽ അല്ലെങ്കിൽ വിമാനം വഴി എവിടെയും ഡിഎസ്ആർവിയെ കൊണ്ടുപോകാം. ഇത് എത്രയും വേഗം തയ്യാറാക്കി കടലിൻ്റെ ആഴങ്ങളിലേക്ക് താഴ്ത്താം. ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കാൻ ഈ അന്തർവാഹിനിക്ക് കഴിയുമെന്ന് ഗാസി അന്തർവാഹിനിയുടെ അവശിഷ്‍ടങ്ങൾ കണ്ടെത്തിയതോടെ ഉറപ്പായിരിക്കുന്നു. കടലിനുള്ളിലെ ചരിത്ര ഗവേഷണത്തിന് ഇത് ശക്തി പകരുന്നു. 

click me!