വില രണ്ടുലക്ഷം, വലിപ്പത്തിൽ സൂപ്പർബൈക്കിന് തുല്യം! മൈക്രോ ഇലക്ട്രിക് കാർ വരുന്നു, പേര് റോബിൻ

By Web Team  |  First Published Aug 19, 2024, 5:09 PM IST

ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഉടൻ തന്നെ ഒരു പുതിയ വിഭാഗം വാഹനങ്ങളുടെ വിപണി പ്രവേശനത്തിനുകൂടി സാക്ഷ്യം വഹിക്കും. 'ഇലക്‌ട്രിക് മൈക്രോകാർ' എന്ന് നാമകരണം ചെയ്ത വാഹനമാണ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ഇൻഡോർ ആസ്ഥാനമായുള്ള ഇവി സ്ഥാപനമായ വിംഗ്‌സ് ഇവിയാണ് റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്‌ട്രിക് മൈക്രോകാർ ഇവി വികസിപ്പിക്കുന്നത്. ഇത് ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കൾ പറയുന്നു.


ന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണ്. ഒരു വശത്ത് ടാറ്റയും മഹീന്ദ്രയും പോലുള്ള വമ്പൻ കമ്പനികൾ ഈ വിഭാഗത്തിന് ആക്കം കൂട്ടുമ്പോൾ മറുവശത്ത് പുതിയ സ്റ്റാർട്ടപ്പുകൾ വ്യത്യസ്തമായ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഉടൻ തന്നെ ഒരു പുതിയ വിഭാഗം വാഹനങ്ങളുടെ വിപണി പ്രവേശനത്തിനുകൂടി സാക്ഷ്യം വഹിക്കും. 'ഇലക്‌ട്രിക് മൈക്രോകാർ' എന്ന് നാമകരണം ചെയ്ത വാഹനമാണ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ഇൻഡോർ ആസ്ഥാനമായുള്ള ഇവി സ്ഥാപനമായ വിംഗ്‌സ് ഇവിയാണ് റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്‌ട്രിക് മൈക്രോകാർഇവി വികസിപ്പിക്കുന്നത്. ഇത് ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കൾ പറയുന്നു.

ഒരു സൂപ്പർ ഹൈ എൻഡ് മോട്ടോർ സൈക്കിളനെക്കാൾ വലിപ്പം കുറഞ്ഞ രണ്ട് സീറ്റുള്ള ഇലക്ട്രിക് കാറാണിത്. ഈ മൈക്രോ കാർ ദൈനംദിന യാത്രകൾക്ക് ഏറെ അനുയോജ്യമാണെന്ന് തെളിയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വലിപ്പം കുറവായതിനാൽ ഡ്രൈവിംഗും പാർക്കിംഗും വളരെ എളുപ്പമാണ്. എആർഎഐ പൂനെ നടത്തുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഈ കാർ ഇതിനകം വിജയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. 

Latest Videos

undefined

ഈ കാറിൻ്റെ നീളം 2217 മില്ലീമീറ്ററും വീതി 917 മില്ലീമീറ്ററും ഉയരം 1560 മില്ലീമീറ്ററുമാണ്. വലിപ്പത്തിലും നീളത്തിലും ഈ കാർ ഒരു ബൈക്ക് പോലെയാണ്. ഒരു മൈക്രോ കാർ ആയതിനാൽ, അതിൻ്റെ അറ്റകുറ്റപ്പണികൾ വളരെ വിലകുറഞ്ഞതായിരിക്കും. 480 കിലോഗ്രാം ഭാരമുള്ള ഈ കാർ മൂന്ന് വേരിയൻ്റുകളിൽ ലഭിക്കും. ഇതിൽ താഴ്ന്ന, മധ്യ, ഉയർന്ന ശ്രേണി ഉൾപ്പെടും. ഇതിൻ്റെ താഴ്ന്ന വേരിയന്‍റ് ഒറ്റ ചാർജിൽ 65 കിലോമീറ്റർ റേഞ്ച് നൽകും. 

അതേസമയം മിഡ്, ഹയർ വേരിയൻ്റുകൾക്ക് ഒറ്റ ചാർജിൽ ഏകദേശം 90 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. ഇതിൻ്റെ ബാറ്ററി ഫുൾ ചാർജ് ആകാൻ അഞ്ച് മണിക്കൂർ എടുക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, അതിൻ്റെ ലോവർ വേരിയൻ്റിന് (ഇ) 1.99 ലക്ഷം രൂപയും മിഡ് വേരിയൻ്റിന് (എസ്) 2.49 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിന് (എക്സ്) 2.99 ലക്ഷം രൂപയുമാണ് വില. അതിൻ്റെ അടിസ്ഥാന വേരിയൻ്റിൽ എയർ കണ്ടീഷൻ നൽകിയിട്ടില്ല. അതേസമയം മിഡ് വേരിയൻ്റിന് ബ്ലോവറിൻ്റെ സൗകര്യമേ ഉള്ളൂ. എയർകണ്ടീഷൻ (എസി) ആണ് കമ്പനി ടോപ് വേരിയൻ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

വെറും അഞ്ച് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഇതിൻ്റെ ഉയർന്ന വേഗത.  5.6kWh ശേഷിയുള്ള ബാറ്ററി പാക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാർ 15 ആമ്പിയർ (15A) ഗാർഹിക സോക്കറ്റുമായി ബന്ധിപ്പിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ബാറ്ററി പാക്ക്, ഡ്രൈവ്-ബൈ-വയർ പവർട്രെയിൻ (മിക്ക ആധുനിക വിമാനങ്ങളിലും ഉപയോഗിക്കുന്നു). രണ്ട് ഹബ് മോട്ടോറുകൾ എന്നിവ ഇതിൽ ഉപയോഗിക്കുന്നു. 

ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിലായിരിക്കും റോബിൻ മൈക്രോ ഇലക്ട്രിക് കാറിന്‍റെ ഉത്പാദനം. വിംഗ്‍സ് ഇവി അതിൻ്റെ ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാറിൻ്റെ ഡെലിവറി 2025 മുതൽ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഈ കാർ രാജ്യത്തെ ആറ് നഗരങ്ങളിലായി 300-ലധികം ടെസ്റ്റ് ഡ്രൈവുകൾ പൂർത്തിയാക്കി എന്നാണ് റിപ്പോര്‍ട്ടുകൾ. 

click me!