യൂസ്ഡ് കാർ വിപണിയെ ആകെ ബാധിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നത്. യൂസ്‍ഡ് കാർ വിൽക്കുന്നതിനുള്ള ജിഎസ്‍ടി നികുതി 12 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി ഉയർത്തിയിരിക്കുന്നു.
നമ്മളിൽ പലരും സ്വന്തമായിട്ട് ഒരു വാഹനം സ്വപ്‍നം കാണുന്നവരാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ സ്വന്തമാക്കിയിട്ടാവും പലരും ഈ സ്വപ്‍നം സാക്ഷാൽക്കരിക്കുന്നത്. ഇപ്പോഴിതാ യൂസ്‍ഡ് കാർ വിപണിയെ ആകെ ബാധിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നത്. യൂസ്‍ഡ് കാർ വിൽക്കുന്നതിനുള്ള ജിഎസ്‍ടി നികുതി 12 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി ഉയർത്തിയിരിക്കുന്നു.
അടുത്തിടെ രാജസ്ഥാനിലെ ജയ്സാല്‍മറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്‍ടി ഭേദഗതികള്‍ നടപ്പാക്കാൻ തീരുമാനം ആയത്. ഇത് അനുസരിച്ച് യൂസ്ഡ് കാര്‍ വില്‍ക്കുന്നതിനുള്ള ജിഎസ്‍ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി. മുമ്പ് 1200 സിസിയില്‍ കൂടുതലുള്ള എഞ്ചിന്‍ ശേഷിയുള്ള കാറുകള്‍ക്ക് 18 ശതമാനവും ഇതിന് താഴെയുള്ളവയ്ക്ക് 12 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്.
ഈ വാർത്ത വന്നതിനു പിന്നാലെ പലരും ആശങ്കയിലാണ്. എന്നാൽ യൂസ്ഡ് കാര്‍ വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരേയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. 1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങള്‍ വില്‍ക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക. വാങ്ങുന്നവർ ഒരു വ്യക്തിയിൽ നിന്ന് ഒരു പഴയ കാർ വാങ്ങുമ്പോൾ, വിൽപ്പനയ്ക്ക് ജിഎസ്‍ടി ബാധകമാകില്ല. എന്നാൽ യൂസ്‍ഡ് കാർ ഷോറൂമുകൾ, ഒരു ഡീലർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ പ്ലാറ്റ് ഫോമുകൾ തുടങ്ങിയവയിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുകയാണെങ്കിൽ സാഹചര്യം വ്യത്യസ്തമായിരിക്കും.
ഉദാഹരണത്തിന്, ഒരു യൂസ്ഡ് കാർ പ്ലാറ്റ്ഫോം ഒരു ലക്ഷം രൂപയ്ക്ക് ഒരു ചെറിയ കാർ വാങ്ങുകയും അറ്റകുറ്റപ്പണികൾക്ക് ശേഷം 1.4 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്താൽ , മാർജിനിൽ 18 ശതമാനം ജിഎസ്‍ടി ബാധകമാകും, അതായത് 40,000 രൂപയോളം കൂടും. നേരത്തെ മാർജിനിൽ 12 ശതമാനം ജിഎസ്ടി ബാധകമായിരുന്നു.
ഇതോടെ പഴയ കാറുകളുടെ വില വർധിക്കും എന്നാണ് റിപ്പോർട്ടുകൾ. ചില യൂസ്‍ഡ് കാർ പ്ലാറ്റ്‌ഫോമുകൾ ഉയർന്ന നികുതി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റുള്ളവ അതിൻ്റെ ഒരു ഭാഗമെങ്കിലും റീട്ടെയിൽ വാങ്ങുന്നവർക്ക് കൈമാറാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. പഴയ കാറുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിപ്പിച്ചത് യൂസ്‍ഡ് കാർ വിൽപന നടത്തുന്ന കാർ ഡീലർമാരെയും പ്ലാറ്റ്‌ഫോമുകളെയും ബാധിക്കും.