ഇനിയില്ല ഈ ജനപ്രിയ കാറുകള്‍, ഇനിയെന്താണ് ഈ വണ്ടിക്കമ്പനിയുടെ ഫ്യൂച്ചര്‍ പ്ലാൻ?

By Web Team  |  First Published Jun 6, 2023, 10:17 AM IST

ചെക്ക് വാഹന ബ്രാൻഡായ സ്കോഡയുടെ ഒക്ടാവിയയും സൂപ്പർബ് എന്നീ രണ്ട് മോഡലുകളുെട നിര്‍മ്മാണം നിര്‍ത്തി. എന്തൊക്കെയാണ് സ്കോഡ ഇന്ത്യയുടെ ഭാവി പദ്ധതി


പുതിയ BS6 ഘട്ടം II മലിനീകരണ നിയന്ത്രണങ്ങൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. മാരുതി സുസുക്കി ആൾട്ടോ 800, ഹ്യുണ്ടായ് i20 ഡീസൽ, മഹീന്ദ്ര KUV100 NXT, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോൾ, നാലാം തലമുറ ഹോണ്ട സിറ്റി, ഹോണ്ട ജാസ്, ഹോണ്ട ഡബ്ല്യുആര്‍-വി, റെനോ ക്വിഡ്, നിസാൻ കിക്ക്സ് തുടങ്ങി നിരവധി ജനപ്രിയ കാറുകള്‍ ഇന്ത്യൻ നിരത്തുകളോട് വിടപറഞ്ഞു. ചെക്ക് വാഹന ബ്രാൻഡായ സ്കോഡയുടെ ഒക്ടാവിയയും സൂപ്പർബ് എന്നീ രണ്ട് മോഡലുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഒഴിവാക്കി.

വാഹനപ്രേമികളുടെ പ്രിയപ്പെട്ട മോഡലുകളിലൊന്നായിരുന്നു സ്കോഡ ഒക്ടാവിയ. ഈ സെഡാൻ അതിന്റെ പ്രകടനം, കൈകാര്യം ചെയ്യൽ, ഡിസൈൻ തുടങ്ങിയവയാൽ ഏറെ ശ്രദ്ധേയമായിരുന്നു. 190 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും നൽകുന്ന ഒറ്റ 2.0 എൽ, 4 സിലിണ്ടർ ടിഎസ്ഐ ടർബോ പെട്രോൾ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്‍തിരുന്നത്. ഷിഫ്റ്റ്-ബൈ-വയർ സെലക്ടറുള്ള 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നു. 12-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനുകളുള്ള ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, എട്ട് എയർബാഗുകൾ, ഇഎസ്‍സി, ഇബിഡി സഹിതം എബിഎസ് തുടങ്ങിയ സവിശേഷതകളാൽ സെഡാന്റെ ടോപ്പ്-എൻഡ് ട്രിം സമ്പന്നമായിരുന്നു.

Latest Videos

undefined

സ്കോഡ സൂപ്പർബ് ആകട്ടെ, ആഡംബര സെഡാൻ സെഗ്‌മെന്റിൽ സങ്കീർണ്ണതയും സുഖസൌകര്യങ്ങളുംമികച്ച പ്രകടനവും കാഴ്‍ചവച്ചു. 2004-ൽ ആദ്യമായി അവതരിപ്പിച്ച ഈ മോഡല്‍ ബ്രാൻഡിന്റെ ഇന്ത്യയിലെ മുൻനിര സെഡാനായിരുന്നു ഇത്. 190 ബിഎച്ച്പിക്ക് മതിയായ 2.0 എൽ ടർബോ പെട്രോൾ എഞ്ചിനാണ് സൂപ്പർബിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവ്വഹിച്ചത്. വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8,0 ഇഞ്ച് അമുൻഡ്‌സെൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് ഫംഗ്‌ഷൻ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ടായിരുന്നു.

സ്കോഡ ഇന്ത്യയുടെ ഭാവി പദ്ധതി
ചെക്ക് വാഹന നിർമ്മാതാവ് ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ സെഡാനുകളും എസ്‌യുവികളും ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്ത് പുതിയ തലമുറ സ്‌കോഡ സൂപ്പർബിനായി കമ്പനി ഒരു സാധ്യതാ പഠനം നടത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോഡ ഇന്ത്യയും സ്‌കോഡ ഒക്ടൈവ ആർഎസ് അവതരിപ്പിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സ്‌കോഡ എൻയാക് ഇലക്ട്രിക് എസ്‌യുവിക്കൊപ്പം നിലവിലുള്ള സ്‌കോഡ കാറുകളുടെ നിരവധി പ്രത്യേക പതിപ്പുകളും ഉണ്ടാകും. സ്‌കോഡ എൻയാക് ഇലക്ട്രിക് എസ്‌യുവി ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

"കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ല.." അഞ്ച് സ്റ്റാര്‍ സുരക്ഷയും കീശ കീറാത്ത മൈലേജുമുള്ള ഈ കാര്‍ ഇനിയില്ല!

click me!