അന്നുണ്ടായിരുന്നു, ഇന്നില്ല; എവിടെപ്പോയി? എന്തുപറ്റി? സ്‍കൂട്ടറിലെ സ്റ്റെപ്പിനികൾക്ക് സംഭവിച്ചതെന്ത്?

By Web TeamFirst Published Oct 2, 2024, 2:31 PM IST
Highlights

പണ്ടത്തെ സ്‍കൂട്ടറുകളുടെ പിന്നിൽ സ്റ്റെപ്പിനി ടയർ ഉണ്ടായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാവും. വഴിയിൽ സ്‌കൂട്ടർ പഞ്ചറായാൽ ഡ്രൈവർക്ക് അത് മാറ്റാൻ വേണ്ടിയാണ് ഈ അധിക ടയർ നൽകിയിരുന്നത്. എന്നാൽ ഇന്നത്തെ സ്‍കൂട്ടറുകളിൽ ഈ സ്റ്റെപ്പിനി ടയർ ഇല്ല. ഇതിനുള്ള കാരണം എന്താണെന്ന് നമുക്ക് നോക്കാം.

കാലത്തിനനുസരിച്ച് വാഹനങ്ങളുടെ സാങ്കേതിക വിദ്യയും ഏറെ മാറിയിട്ടുണ്ട്. പഴയകാല ബൈക്കുകളേക്കാളും സ്‍കൂട്ടറുകളേക്കാളും കാര്യക്ഷമതയുള്ളതാണ് ഇന്നത്തെ ബൈക്കുകളും സ്‍കൂട്ടറുകളും. പണ്ടത്തെ സ്‍കൂട്ടറുകളുടെ പിന്നിൽ സ്റ്റെപ്പിനി ടയർ ഉണ്ടായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാവും. വഴിയിൽ സ്‌കൂട്ടർ പഞ്ചറായാൽ ഡ്രൈവർക്ക് അത് മാറ്റാൻ വേണ്ടിയാണ് ഈ അധിക ടയർ നൽകിയിരുന്നത്. എന്നാൽ ഇന്നത്തെ സ്‍കൂട്ടറുകളിൽ ഈ സ്റ്റെപ്പിനി ടയർ ഇല്ല. ഇതിനുള്ള കാരണം എന്താണെന്ന് നമുക്ക് നോക്കാം.

ട്യൂബ്‌ലെസ് ടയറുകളുടെ വരവ്
ഇന്ന് മിക്ക സ്‌കൂട്ടറുകളിലും ട്യൂബ് ലെസ് ടയറുകളുമായാണ് വരുന്നത്. ഇവ പഞ്ചറായാലും പെട്ടെന്ന് വായു പുറത്തുവിടില്ല. സ്‌കൂട്ടർ ഓടിക്കുന്നയാൾക്ക് അടുത്തുള്ള ടയർ റിപ്പയർ ഷോപ്പിൽ എത്താൻ സമയം ലഭിക്കും. ട്യൂബ് ഇല്ലാത്ത ടയർ പഞ്ചറായാൽ നന്നാക്കാനും എളുപ്പമാണ്. പല ഡ്രൈവർമാരും ഇപ്പോൾ പഞ്ചറുകൾ സ്വയം ശരിയാക്കുന്നു. അതുകൊണ്ട് സ്റ്റെപ്പിനിയുടെ ആവശ്യം കുറഞ്ഞു.

Latest Videos

പഞ്ചർ നന്നാക്കാനുള്ള എളുപ്പം
ഇപ്പോൾ മിക്ക സ്ഥലങ്ങളിലും സർവീസ് സെൻ്ററുകളും പഞ്ചർ റിപ്പയർ ഷോപ്പുകളും എളുപ്പത്തിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ സ്റ്റെപ്പിനിയുടെ ആവശ്യം മുമ്പത്തെപ്പോലെ ഇല്ല. ടയർ മാറ്റുന്നതിനേക്കാൾ എളുപ്പത്തിൽ ആളുകൾക്ക് പഞ്ചറുകൾ ശരിയാക്കാം.

സാങ്കേതിക മെച്ചപ്പെടുത്തലുകൾ
ഇന്നത്തെ ടയറുകൾ പഴയ സ്‌കൂട്ടറുകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാലം നിലനിൽക്കും. ഇടയ്‌ക്കിടെ മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യാനോ ഉള്ള ആവശ്യം കുറയ്ക്കുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‍കൂട്ടറുകൾ കൂടുതൽ ഉപയോക്തൃ സൗഹൃദമായി മാറിയിരിക്കുന്നു.

രൂപകൽപ്പനയും സ്ഥലത്തിൻ്റെ അഭാവവും
ആധുനിക സ്‍കൂട്ടറുകളുടെ രൂപകൽപ്പന ഒതുക്കമുള്ളതായി മാറുന്നു. സ്റ്റെപ്പ്നി വയ്ക്കാൻ അവയ്ക്ക് അധികം ഇടമില്ല. സ്‌കൂട്ടറുകളിൽ സീറ്റിനടിയിലെ സ്റ്റോറേജിനും മറ്റ് ഫീച്ചറുകൾക്കും ഡിമാൻഡ് വർധിക്കുന്നതിനാൽ, നിർമ്മാതാക്കൾ സ്റ്റെപ്‌നി സ്പേസ് ഉണ്ടാക്കുന്നില്ല.

ഭാരക്കുറവും മൈലേജും
സ്റ്റെപ്പിനി ചേർക്കുന്നതിലൂടെ സ്‌കൂട്ടറിൻ്റെ ഭാരം ഏകദേശം അഞ്ചു മുതൽ ആറ് കിലോഗ്രാം വരെ വർദ്ധിക്കുന്നു. ഇതുമൂലം സ്‍കൂട്ടറിൻ്റെ മൈലേജ് കുറയുന്നു. ഇന്നത്തെക്കാലത്തെ പുതിയ സ്‍കൂട്ടറുകൾക്ക് ഭാരം കുറവായതിനാൽ കൂടുതൽ മൈലേജ് ലഭിക്കുന്നു.

click me!