ഒരു അതിവേഗ ഇലക്‍ട്രിക്ക് സ്‍കൂട്ടര്‍ കൂടി എത്തി, പേര് മിഹോസ്

By Web Team  |  First Published Jan 13, 2023, 9:52 PM IST

ലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ (എന്‍എംസി) ബാറ്ററിയാണ് വാഹനത്തിന് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്‍കൂട്ടര്‍ 'മിഹോസ്' അവതരിപ്പിച്ചു. 

നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ (എന്‍എംസി) ബാറ്ററിയാണ് വാഹനത്തിന് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒറ്റച്ചാര്‍ജില്‍ 100 കി.മീ വരെ യാത്ര ചെയ്യാം. സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, ആന്‍റിതെഫ്റ്റ് റീജനറേറ്റീവ് ബ്രേക്കിങ്, ജിയോഫെന്‍സിങ്, കീലെസ് ഓപ്പറേഷന്‍, റിമോട്ട് ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1500 വാട്ട് മോട്ടോര്‍, 95 എന്‍എം ടോര്‍ക്ക്, 70 കി.മീ ടോപ് സ്പീഡിലാണ് ഇത് എത്തുന്നത്.

Latest Videos

undefined

മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നാലു നിറഭേദങ്ങളില്‍ ലഭിക്കും. കമ്പനിയുടെ അറുനൂറിലേറെ വരുന്ന എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും മിഹോസിന്‍റെ ബുക്കിങ് ആരംഭിച്ചു.  ഇന്ത്യയിലുടനീളം   എക്സ്-ഷോറൂം വില 1,49,000 രൂപയാണ്.

 രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യത്തെ പ്രമോട്ടര്‍മാരില്‍ ഒരാളെന്ന നിലയില്‍ ഇന്നത്തെയും ഭാവിയിലെയും തലമുറക്ക് വേണ്ടി സുസ്ഥിരമായ അന്തരീക്ഷവും ഹരിതാഭമായ ഭൂമിയും കെട്ടിപ്പടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

അതേസമയം കമ്പനയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമായ സണ്‍കണക്റ്റുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ്‍വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി നേരത്തെ (എംഒയു) കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ലി-അയണ്‍ അഡ്വാന്‍സ് സെല്ലുകളുടെ നിര്‍മ്മാണത്തിന് സാധ്യതയുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും സാധ്യതാപഠനം നടത്തുന്നതിനും വേണ്ടിയാണ് പങ്കാളിത്തം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മ്മാതാക്കളാണ് വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ്  മൊബിലിറ്റി ലിമിറ്റഡ്. 

ഈ കരാര്‍ അനുസരിച്ച് വഡോദരയിലെ വാര്‍ഡ് വിസാര്‍ഡിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ അനുബന്ധ ക്ലസ്റ്ററില്‍ 1ജിഡബ്ല്യുഎച്ച് സെല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള റോഡ് മാപ്പ് വികസിപ്പിക്കുന്നതിനും പ്രഫഷണല്‍ പങ്കാളിയെ വിലയിരുത്തുന്നതിനും തിരിച്ചറിയുന്നതിനും പരിചയസമ്പന്നരായ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, വിശകലന വിദഗ്ധര്‍ എന്നിവരുടെ ഒരു കമ്മിറ്റിയെ സണ്‍കണക്റ്റ് രൂപീകരിക്കും.

click me!