അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാറിൻ്റെ ബുക്കിംഗുകൾ കുതിച്ചുയരുകയാണ്. കാത്തിരിപ്പ് കാലയളവും കൂടി. വാഹനത്തിനുള്ള കാത്തിരിപ്പ് കാലയളവ് 1.5 വർഷത്തിലെത്തിയതായി സമീപകാല റിപ്പോര്‍ട്ടുകൾ വെളിപ്പെടുത്തുന്നു
മഹീന്ദ്ര ഥാർ റോക്‌സ് ഇന്ത്യയിൽ ഹിറ്റായി മാറിയിരിക്കുകയാണ്. 2024 ഒക്ടോബർ 3-ന് ബുക്കിംഗ് വിൻഡോ തുറന്ന് 60 മിനിറ്റിനുള്ളിൽ 1.76 ലക്ഷം ഓർഡറുകൾ 12.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഓഗസ്റ്റ് 15-ന് വിൽപ്പനയ്‌ക്കെത്തിയ ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിക്കുള്ള ബുക്കിംഗുകൾ കുതിച്ചുയരുന്നു. അതിൻ്റെ കാത്തിരിപ്പ് കാലയളവ് 18 മാസം വരെയാണെന്നാണ് റിപ്പോര്‍ട്ടുകൾ.
നിങ്ങൾ എസ്‌യുവിയുടെ ഉയർന്ന 2WD ഓട്ടോമാറ്റിക് വേരിയൻ്റുകളോ മോച്ച ബ്രൗൺ ഇൻ്റീരിയറുകളുള്ള പതിപ്പോ ബുക്ക് ചെയ്യുകയാണെങ്കിൽ, ഡെലിവറികൾ 2025 പകുതി മുതൽ ആരംഭിച്ച് 2026 മെയ് വരെ തുടരും. ഐവറി ഇൻ്റീരിയറുകളുള്ള 4WD വേരിയൻ്റ് 2025 ആദ്യം മുതൽ പകുതി വരെ ഉപഭോക്താക്കൾക്ക് കൈമാറും. സമീപകാല വിവരങ്ങൾ അനുസരിച്ച്, AX5, AX7L, MX5 ട്രിമ്മുകളിലെ കൂടുതലും മാനുവൽ ഗിയർബോക്സുകൾ, വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ കമ്പനി. ഈ വേരിയൻ്റുകൾക്ക് 2024 അവസാനമോ 2025 ആദ്യമോ ഡെലിവറി പ്രതീക്ഷിക്കണമെന്ന് ചില ഉപഭോക്താക്കളോട് പറഞ്ഞിട്ടുണ്ട്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 നവംബറിൽ പ്രതിമാസം 7,500 ഥാർ റോക്സ് യൂണിറ്റുകൾ നിർമ്മിക്കാൻ സാധ്യതയുണ്ട്. 2025 ജനുവരിയോടെ ഉത്പാദനം പ്രതിമാസം 9,500 യൂണിറ്റായി ഉയർത്തും. തുടക്കത്തിൽ, 2,500 യൂണിറ്റ് ഓഫ്-റോഡ് SUV മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂ. എന്നാൽ ഇത് ഏകദേശം 5,000 മുതൽ 6,000 യൂണിറ്റുകളായി ഉയർത്തി. നിലവിൽ മൂന്നു ഡോർ ഥാർ, ഥാർ റോക്സ് എന്നിവയുടെ വാർഷിക ഉത്പാദനം ഏകദേശം 70,000 യൂണിറ്റാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 25,000 രൂപയുടെ സൗജന്യ മഹീന്ദ്ര ആക്‌സസറി കിറ്റിനൊപ്പം ഥാർ 3-ഡോറിന് 1.25 ലക്ഷം രൂപയുടെ വമ്പിച്ച ദീപാവലി കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ എസ്‌യുവിക്ക് രാജ്യവ്യാപകമായി ഏതാണ്ട് ചെറിയ കാത്തിരിപ്പ് കാലയളവ് മാത്രമേ ഉള്ളൂ. എങ്കിലും, എൻട്രി ലെവൽ 2WD LX ഡീസൽ, 2WD പെട്രോൾ എന്നിവ ഉൾപ്പെടെ അതിൻ്റെ ചില വകഭേദങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ്. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഏകദേശം ഒരു മാസത്തെ കാത്തിരിപ്പ് കാലയളവ് വരെയുണ്ട് വാഹനത്തിന്. മഹീന്ദ്രയുടെ മറ്റ് ജനപ്രിയ എസ്‌യുവികളായ സ്‌കോർപിയോ എൻ, എക്‌സ്‌യുവി700, ബൊലേറോ നിയോ, എക്‌സ്‌യുവി400 ഇവി എന്നിവയും ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമായി ലഭ്യമാണ്.