10 ലക്ഷത്തിന്‍റെ ഫോക്സ്‍വാഗൺ എസ്‍യുവി! സൂപ്പർ ഹൈവേയിൽ മാത്രമല്ല തല്ലിപ്പൊളി റോഡിലും ടെസ്റ്റോട് ടെസ്റ്റ്!

By Web Team  |  First Published Nov 14, 2024, 4:10 PM IST

റൂട്ട 40 എന്ന പ്രശസ്‍തമായ അർജൻ്റീനിയൻ ഹൈവേയുടെ പരുക്കൻ റോഡുകളിലാണ് കഴിഞ്ഞ ദിവസം ഫോക്‌സ്‌വാഗൺ ടെറയെ പരീക്ഷണത്തിനിടെ കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപത്തെ പരുക്കൻ റോഡുകളിലൂടെ ടെസ്റ്റ് ഡ്രൈവ‍മാ‍ർ ഈ കാർ ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ മോട്ടോർ വണ്ണിൽ നിന്നുള്ള പ്രാദേശിക പത്രപ്രവർത്തകർ പകർത്തുകയായിരുന്നു.


ഫോക്‌സ്‌വാഗൻ്റെ പുതിയ എസ്‌യുവിയായ ടെറയുടെ പരീക്ഷണ ദൃശ്യങ്ങൾ പുറത്ത്. ഇത്തവണ അർജൻ്റീനയിലെ പരുക്കൻ റോഡുകളിൽ പരീക്ഷണം നടത്തുന്ന മോഡലിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫോക്സ്‍വാഗന്‍റെ ഇന്ത്യൻ നിരയിൽ പോളോ അവശേഷിപ്പിച്ച വിടവ് നികത്താൻ ടെറ ഇന്ത്യയിലേക്ക് വരാമെന്നും തുടർന്ന് സബ്- ഫോർ മീറ്റർ എസ്‌യുവികളുമായി മത്സരിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

റൂട്ട 40 എന്ന പ്രശസ്‍തമായ അർജൻ്റീനിയൻ ഹൈവേയുടെ പരുക്കൻ റോഡുകളിലാണ് കഴിഞ്ഞ ദിവസം ഫോക്‌സ്‌വാഗൺ ടെറയെ പരീക്ഷണത്തിനിടെ കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപത്തെ പരുക്കൻ റോഡുകളിലൂടെ ടെസ്റ്റ് ഡ്രൈവ‍മാ‍ർ ഈ കാർ ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ മോട്ടോർ വണ്ണിൽ നിന്നുള്ള പ്രാദേശിക പത്രപ്രവർത്തകർ പകർത്തുകയായിരുന്നു. പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നിടത്തായിരുന്നു ഈ സമയം വാഹനം. വോക്സ്‍വാഗൺ അർജൻ്റീനയുടെ ജനറൽ മാനേജർ, മാർട്ടിൻ മാസിമിനോ, 2025-ഓടെ ടെറ അർജൻ്റീനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രസ്താവിച്ചിരുന്നു. ഒരുപക്ഷേ ബ്രസീലിൽ അവതരിപ്പിച്ചതിന് ശേഷമായിരിക്കും അ‍ർജന്‍റീനയിലെ ഈ ലോഞ്ച്. കൂടുതൽ താങ്ങാവുന്ന വിലയിലാണ് വാഹനം എത്തുന്നതെന്നാണ് റിപ്പോ‍ട്ടുകൾ. 

Latest Videos

undefined

അതേസമയം ഫോക്സ്‍വാഗൺ ടെറ ഇന്ത്യയിൽ എത്തിയാൽ ഒരുപക്ഷേ മികച്ച വിൽപ്പന നേടുമെന്നാണ് കമ്പനി കരുതുന്നത്. ഫോക്‌സ്‌വാഗൻ്റെ നിരയിൽ, പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിലെ ഒരു വലിയ വിടവ് തേര നികത്തുന്നു. കമ്പനി നേരത്തെ പോളോ നിർത്തലാക്കിയിരുന്നു. മാത്രമല്ല, ഫോക്‌സ്‌വാഗന് വിപണിയിൽ നാല് മീറ്റർ താഴെയുള്ള ഒരു മോഡൽ ഇല്ല. സഹോദര സ്ഥാപനമായ സ്‌കോഡ ഇതേ പ്ലാറ്റ് ഫോമിൽ ഫോർ മീറ്റർ സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയായ കൈലാക്ക് അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. സ്‌കോഡ കുഷാക്കിൻ്റെയും ടൈഗൻ്റെയും പൊതു പ്ലാറ്റ്‌ഫോമുമായി എളുപ്പത്തിൽ ഘടിപ്പിക്കാനും ഇന്ത്യയിൽ നിലവിലുള്ള ഉൽപ്പാദന അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും ഉൽപ്പാദനത്തിനായി ഉപയോഗിക്കാനും ഫോക്സ്‍വാഗൺ ടെറയ്ക്ക് കഴിയും.

സ്‌കോഡ കുഷാക്കും ഫോക്‌സ്‌വാഗൺ ടൈഗണും എംക്യുബി-എ0 പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ് ഫോം ഉപയോഗിക്കുന്ന അടുത്ത മോഡൽ ടെറ ആയിരിക്കും. ഇത് കമ്പനി കുറഞ്ഞ ചിലവിൽ വാഹനം ഉൽപ്പാദിപ്പിക്കാൻ അവസരം നൽകുകയും ഈ എസ്‌യുവിയെ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുന്നത് കൂടുതൽ പ്രായോഗികമാക്കുകയും ചെയ്യുന്നു. ടെറയ്ക്ക് 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് ലഭിക്കും, അത് ഏകദേശം 116 കുതിരശക്തി കരുത്ത് സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ആയിരിക്കും ട്രാൻസ്മിഷൻ. ഇന്ത്യയിൽ എത്തിയാൽ ഇതൊരു ബജറ്റ്-സൗഹൃദ എസ്‌യുവി ആയിരിക്കും. ഏകദേശം 10 ലക്ഷം രൂപയായിരിക്കും ഫോക്സ്‍വാഗൺ ടെറയുടെ വില. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ തുടങ്ങിയ ജനപ്രിയ മോഡലുകളോട് ടെറ മത്സരിക്കും. 

 

click me!