ഫാമിലി യാത്രകൾക്ക് സുരക്ഷ ഉറപ്പ്, ഈ കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്സ്‍വാഗൺ

By Web Team  |  First Published Jun 5, 2024, 8:52 AM IST

ഇപ്പോഴിതാ ഈ മോഡലുകളുടെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 


രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ് ടൈഗൺ, വിർടസ് എന്നിവ. കുടുംബ സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടിഗൺ, വിർടസ് എന്നിവയ്ക്ക് ഗ്ലോബൽ എൻസിഎപി അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.  ഇപ്പോഴിതാ ഈ മോഡലുകളുടെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 

ഇതുവരെ ഫോക്‌സ്‌വാഗൺ വിർറ്റസും ടൈഗണും ചേർന്ന് ഇന്ത്യയിൽ 1,00,000 യൂണിറ്റിലധികം കാറുകൾ വിറ്റഴിച്ചുവെന്നാണ് കണക്കുകൾ.  ഫോക്‌സ്‌വാഗൺ ടൈഗണിൻ്റെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് അതിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ആദ്യത്തേതിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.  അത് പരമാവധി 115 bhp കരുത്തും 175 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. രണ്ടാമത്തേതിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. അത് പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. മുൻനിര മോഡലിന് 11.70 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ ടൈഗൺ എക്‌സ് ഷോറൂം വില.

Latest Videos

കമ്പനിയുടെ ശ്രേണിയിൽ ആറ് എയർബാഗുകൾ മുഴുവൻ ലൈനപ്പിലും സ്റ്റാൻഡേർഡായി പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഈ പ്രധാന നാഴികക്കല്ലിനെ കുറിച്ച് അഭിപ്രായപ്പെട്ട് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞു. ഇതോടെ, സുരക്ഷിതമായ മൊബിലിറ്റിയോടുള്ള പ്രതിബദ്ധത തങ്ങൾ പ്രകടിപ്പിക്കുക മാത്രമല്ല അത് നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഫോക്‌സ്‌വാഗൺ ടൈഗണും വിർട്ടസും ഒരുലക്ഷം യൂണിറ്റുകൾ കവിഞ്ഞ വിൽപ്പന നാഴികക്കല്ല് കൈവരിച്ചതിൽ സന്തുഷ്ടരാണെന്നും ഒപ്പം ഉപഭോക്താക്കളോട് നന്ദിയുള്ളവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!