"എൻറെ പൊന്നു സാറന്മാരെ നിയമം എല്ലാവർക്കും ഒരുപോലെ തന്നെയല്ലേ" എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്‍തിരിക്കുന്ന വീഡിയോയിൽ നിരവധി പേർ കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെയും സ്വകാര്യ ബസ് ഡ്രൈവർമാരെയും ചിലർ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചവരുടെ യുക്തി ഇല്ലായ്‍മയെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ഫ്രീ ലെഫ്റ്റുള്ള റോഡുകളിലെ സിഗ്നലുകളിൽ നേരെ പോകുന്ന വാഹനങ്ങൾ നിർത്തിയിടുന്നത് മൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാകും നമ്മളിൽ പലരും. അത്തരത്തിൽ ഫ്രീ ലെഫ്റ്റ് സിഗ്‍നലിൽ ഒരു കെഎസ്ആർടിസി ബസ് നിർത്തിയിട്ട് ബ്ലോക്ക് ഉണ്ടാക്കി എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്വകാര്യ ബസിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും പകർത്തിയ ഈ വീഡിയോ കേരളത്തിലെ ഏത് റോഡിൽ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
"എൻറെ പൊന്നു സാറന്മാരെ നിയമം എല്ലാവർക്കും ഒരുപോലെ തന്നെയല്ലേ" എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്‍തിരിക്കുന്ന വീഡിയോയിൽ നിരവധി പേർ കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെയും സ്വകാര്യ ബസ് ഡ്രൈവർമാരെയും ചിലർ കുറ്റപ്പെടുത്തുന്നു. ആ കെഎസ്ആർടിസി ഡ്രൈവർ ചിന്തിക്കുന്നത്
''എന്തിനാണ് ഈ പച്ച ബൾബ് കിടന്നു മിന്നുന്നത്'' എന്നായിരിക്കുമെന്നാണ് ഒരാളുടെ രസകരമായ കമന്‍റ്. എന്നാൽ ഒന്നുകൂടെ ശ്രദ്ധിച്ചാൽ ആ ബസിന് തൊട്ടുമുന്നിൽ ഒരു ബൈക്ക് നിൽപ്പുണ്ടെന്നും അതിന്‍റെ മുകളിൽ കൂടെ കയറ്റണമോ എന്നും മറ്റൊരാൾ ചോദിക്കുന്നു. എന്നാൽ ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചവരുടെ യുക്തി ഇല്ലായ്‍മയെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
കേരളത്തിലെ റോഡുകളിൽ ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചവരുടെ ബുദ്ധി സമ്മതിക്കണം എന്ന് ഒരാൾ എഴുതുന്നു. ഒരു സിഗ്നലിൽ ഫ്രീ ലെഫ്റ്റ് കൊടുത്തിട്ട് അവിടെ ഫ്രീ ട്രാക്ക് ഇല്ല എന്നതാണ് പല ഇടങ്ങലിലെയും സ്ഥിതി എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇനി അഥവാ ഈ കെഎസ്ആർടിസി നിർത്തിയത് ഫ്രീ ലെഫ്റ്റ് ട്രാക്ക് ആണെങ്കിൽ, തങ്ങൾ പോകുന്ന ട്രാക്ക് ഫ്രീ ട്രാക്കിലേക്ക് ആണെന്ന് ഒരു ഡ്രൈവർക്ക് മുൻകൂട്ടി മനസ്സിലാവാൻ സിഗ്നൽലൈറ്റ് എത്തുന്നതിന്റെ 100 മീറ്റർ മുന്നേയെങ്കിലും ആ ട്രാക്കിൽ ഇടതുവശത്തേക്കുള്ള ആരോ മാർക്കറ്റ് നൽകിയിരിക്കണം എന്നും അദ്ദേഹം പറയുന്നു. ഇതൊന്നും അറിയാതെ മറ്റൊരു സ്ഥലത്തെ ഡ്രൈവർ അവിടെ എത്തിക്കഴിഞ്ഞാൽ സിഗ്നലിന്റെ ചുവട്ടിൽ എത്തിയാൽ മാത്രമേ ഇത് ഇടതുവശത്തേക്കുള്ള ട്രാക്ക് ആണെന്ന് മനസ്സിലാവുകയുള്ളൂവെന്നും ഇത് മനസ്സിലാക്കാൻ കഴിവില്ലാത്ത മണ്ടന്മാരായ പോലീസ് ഉദ്യോഗസ്ഥർ ഫൈൻ തരികയും ചെയ്യമെന്നും ചിലർ എഴുതുന്നു. ഇടതുവശത്തേക്ക് ഫ്രീ ട്രാക്ക് പ്രത്യേകം ഉണ്ടായിരുന്നാലും ട്രാഫിക് കാരണം അത് നിറഞ്ഞ് പുറകിലേക്ക് വന്നാൽ പുറകിലത്തെ വണ്ടിക്കാരൻ ഹോണടിച്ചു കൊണ്ടേയിരിക്കുമെന്നും യാതൊരു യുക്തിയുമില്ലാത്ത സിഗ്നലുകളാണ് നമ്മുടെ റോഡുകളിലേതെന്നും ചിലർ എഴുതുന്നു.