കാറിലെ സ്‌ക്രീനിലെ ഒരു തകരാർ കണ്ടെത്തിയ ചൈനീസ് പെണ്‍കുട്ടിയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌ക്. മോളി എന്ന ചൈനീസ് പെൺകുട്ടിയാണ് ടെസ്‍ല കാറുകളിലെ ഒരു പ്രധാന ബഗ് റിപ്പോർട്ട് ചെയ്യാൻ സോഷ്യൽ മീഡിയയിൽ എത്തിയത്. മോളിയുടെ അഭ്യർത്ഥനയുടെ വീഡിയോ, മസ്‌കിൻ്റെ പ്രതികരണവും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ വൈറലായി.
ടെസ്‌ലയുടെ കാറിലെ സ്‌ക്രീനിലെ ഒരു തകരാർ കണ്ടെത്തിയ ചൈനീസ് പെണ്‍കുട്ടിയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌ക്. മോളി എന്ന ചൈനീസ് പെൺകുട്ടിയാണ് ടെസ്‍ല കാറുകളിലെ ഒരു പ്രധാന ബഗ് റിപ്പോർട്ട് ചെയ്യാൻ സോഷ്യൽ മീഡിയയിൽ എത്തിയത്. മോളിയുടെ അഭ്യർത്ഥനയുടെ വീഡിയോയും തുടർന്ന് മസ്‌കിൻ്റെ പ്രതികരണവും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ വൈറലായി.
വീഡിയോയില്‍ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. "ഹലോ മിസ്റ്റർ മസ്‌ക്. ഞാൻ ചൈനയിൽ നിന്നുള്ള മോളിയാണ്. നിങ്ങളുടെ കാറിനെക്കുറിച്ച് എനിക്ക് ഒരു ചോദ്യമുണ്ട്. ഞാൻ ഒരു ചിത്രം വരയ്ക്കുമ്പോൾ ചിലപ്പോൾ വരകൾ ഇതുപോലെ അപ്രത്യക്ഷമായിപ്പോകുന്നു. നിങ്ങൾ അത് കാണുന്നുണ്ടോ? അതിനാൽ നിങ്ങൾക്കത് ശരിയാക്കാമോ?"
undefined
സ്‌ക്രീനിലെ പ്രശ്‌നം എന്താണെന്നും പെണ്‍കുട്ടി വീഡിയോയില്‍ വ്യക്തമാക്കി കാണിക്കുന്നുണ്ട്. സ്‌ക്രീനില്‍ ചിത്രം വരയ്ക്കുമ്പോള്‍ മുമ്പ് വരച്ച ഭാഗങ്ങള്‍ അപ്രത്യക്ഷമാകുന്ന പ്രശ്‌നമാണ് പെണ്‍കുട്ടി കണ്ടെത്തിയത്.
"പ്രശ്‌നം പരിഹരിക്കാമോ?" എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് "തീര്‍ച്ചയായും" എന്നായിരുന്നു ഇലോൺ മസ്‌ക് നൽകിയ മറുപടി.
മോളിയുടെ പോസ്റ്റും മസ്‌കിൻ്റെ പ്രതികരണവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ വേഗം വൈറലായി. ലക്ഷക്കണക്കിന് ആളുകള്‍ അത് കാണുകയും 16000 ല്‍ ഏറെ ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ ആശങ്കകളെക്കുറിച്ചുള്ള മസ്‌കിന്‍റെ ശ്രദ്ധയെ പലരും പ്രശംസിച്ചു.
അതേസമയം 2012-ൽ ചൈനീസ് വിപണിയിൽ പ്രവേശിച്ചതിനുശേഷം ടെസ്‌ല ചൈനയിൽ 1.7 ദശലക്ഷത്തിലധികം കാറുകൾ വിറ്റഴിച്ചു. ഷാങ്ഹായിൽ ടെസ്‍ല അവരുടെ ഏറ്റവും വലിയ ഫാക്ടറിയും സ്ഥാപിച്ചു. ടെസ്‍ലയ്ക്ക് ചൈനയിൽ ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.