ഏഷ്യയിലെ ആദ്യത്തെ പറക്കും കാറുമായി​ ചെന്നൈ കമ്പനി

By Web Team  |  First Published Aug 20, 2021, 4:43 PM IST

ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറാണ്​ വിനാറ്റയെന്ന്​ കമ്പനി അധികൃതർ അവകാശപ്പെടുന്നു.


ഏഷ്യയിലെ ആദ്യത്തെ പറക്കും കാർ നിർമിച്ച്​ ചെന്നൈ ആസ്​ഥാനമായുള്ള 'വിനാറ്റ' എയറോമൊബിലിറ്റി. ഹൈബ്രിഡ് ഇലക്ട്രിക് ഫ്ലൈയിങ്​ കാർ ആണ് കമ്പനി നിർമിച്ചത്​. പുതിയ പറക്കും കാറി​ന്‍റെ ടീസറും കമ്പനി പുറത്തുവിട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സീറ്റർ ഫ്ലൈയിങ്​ കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്. 1300 കിലോഗ്രാം ടേക്ക് ഓഫ് ഭാരം കൈകാര്യം ചെയ്യാൻ കഴിയും. പാരച്യൂട്ടും നിരവധി എയർബാഗുകൾ പിടിപ്പിച്ച കോക്​പിറ്റും വാഹനത്തിന്​ ലഭിക്കും.

ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറാണ്​ വിനാറ്റയെന്ന്​ കമ്പനി അധികൃതർ അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ പാനലുകളാണ്​ വിനാറ്റയിലുള്ളത്​. ആഡംബരപൂർണമായ ഇൻറീരിയറും ആകർഷകമായ ബാഹ്യരൂപവുമാണ്​ വിനാറ്റക്കുള്ളത്​. വിമാനത്തിൽ ഒന്നിലധികം പ്രൊപ്പല്ലറുകളും മോട്ടോറുകളും ഉണ്ട്​. ഒന്നോ അതിലധികമോ മോട്ടോറുകളോ പ്രൊപ്പല്ലറുകളോ പരാജയപ്പെടുകയാണെങ്കിൽ, മറ്റുള്ളവ ഉപയോഗിച്ച്​ സുരക്ഷിതമായി വിമാനം ഇറക്കാനാകും.

Latest Videos

undefined

300 ഡിഗ്രി കാഴ്ച നൽകുന്ന പനോരമിക് വിൻഡോയാണ്​ കാറിലുള്ളത്​. ഹൈബ്രിഡ് ഫ്ലൈയിങ്​ കാറിന് 100 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാനാവും. 120 കിലോമീറ്റർ/മണിക്കൂർ വേഗതയാണുള്ളത്​. പരമാവധി ഫ്ലൈറ്റ് സമയം 60 മിനിറ്റാണ്​. 3,000 അടി ഉയരത്തിൽ പറക്കാനാവും.  ഒക്ടോബർ അഞ്ചിന് ലണ്ടനിലെ എക്സൽ, ഹെലിടെക് എക്സിബിഷനിൽ വിനാറ്റ പുറത്തിറക്കും. 

ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ പറക്കുംകാറുകൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്​. അതിൽ ചിലതൊക്കെ പരീക്ഷണ പറക്കലുകളും നടത്തിയിട്ടുണ്ട്​. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!