മലപ്പുറം ചട്ടിപ്പറമ്പിലെ ഓട്ടോമിയ പൊല്യൂഷന്‍ ടെസ്റ്റിങ് സെന്ററിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വളഞ്ഞവഴി തേടിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മലപ്പുറം: വാഹന പുക പരിശോധനയില്‍ കൃത്രിമം കാണിച്ച പരിശോധനാ കേന്ദ്രത്തിനെതിരെ നടപടി. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത സമയത്ത് വാഹനം മറ്റൊരു സ്ഥലത്തായിരുന്നെന്ന് ജിപിഎസ് സഹായത്തോടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കൃത്രിമം കണ്ടുപിടിച്ചതിന് പിന്നാലെ പുക പരിശോധനാ കേന്ദ്രത്തിന്റെ പ്രവര്‍ത്തന അനുമതി പിന്‍വലിച്ചു. തെറ്റായി പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ച വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
മലപ്പുറം ചട്ടിപ്പറമ്പിലെ ഓട്ടോമിയ പൊല്യൂഷന്‍ ടെസ്റ്റിങ് സെന്ററിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. KL 02 AV 1195 എന്ന നമ്പറിലുള്ള ബസിന് ഇവിടെ ഒക്ടോബര്‍ 13ന് പുക പരിശോധന നടത്തിയെന്ന് ഇവിടെ നിന്ന് ഇഷ്യൂ ചെയ്ത സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. വൈകുന്നേരം 4.38നാണ് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നത്. എന്നാല്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനമായ സുരക്ഷാ മിത്ര ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വാഹനം ഈ സമയത്ത് 46 കിലോമീറ്റര്‍ അകലെ നിലമ്പൂരിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ പുക പരിശോധനയില്‍ കൃത്രിമം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്ന് മനസിലായി. തൊട്ടുപിന്നാലെ പുക പരിശോധനാ കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ ഐഡി മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തനരഹിതമാക്കി. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വളഞ്ഞവഴി തേടിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
undefined
Read also: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്‍ ഇനി വാഹനം ഓടിക്കില്ല
അതേസമയം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിൽ ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലൈസൻസ് കാലാവധി പൂർത്തിയായി ഒരു വർഷം കഴിഞ്ഞവർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ പുതുക്കി നൽകിയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡിന്‍റെ കണ്ടെത്തലിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.
20 വർഷമാണ് ഡ്രൈവിംഗ് ലൈസൻസിന്‍റെ കാലാവധി. കാലാവധി പൂർത്തിയായി ഒരു വർഷം പിന്നിട്ടാണ് പുതുക്കുന്നതെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. 2500ലേറെ ഡ്രൈവിംഗ് ലൈസൻസുകൾ ടെസ്റ്റ് ഇല്ലാതെ പണം വാങ്ങി പുതുക്കി നൽകിയെന്നാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ഗുരുവായൂരിൽ. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ടിസി സ്ക്വാഡാണ് തട്ടിപ്പ് അന്വേഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...