പുതിയ കോംപസും മെറിഡിയനും അവതരിപ്പിക്കാൻ ജീപ്പ്

By Web Team  |  First Published Aug 30, 2024, 12:15 PM IST

അപ്‌ഡേറ്റ് ചെയ്‍ത ജീപ്പ് കോംപസ് സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തും. മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ് 2024 ഒക്ടോബറിൽ ഷോറൂമുകളിൽ എത്തും


ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ, വിൽപ്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്, അവരുടെ രണ്ട് പ്രധാന എസ്‌യുവി ഓഫറുകളായ കോംപസും മെറിഡിയനും ഉടൻ അപ്‌ഡേറ്റ് ചെയ്യും. അപ്‌ഡേറ്റ് ചെയ്‍ത ജീപ്പ് കോംപസ് അടുത്ത മാസം അതായത് സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തുമെന്നും മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ് 2024 ഒക്ടോബറിൽ ഷോറൂമുകളിൽ എത്തുമെന്നും സ്റ്റെല്ലാൻ്റിസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ശൈലേഷ് ഹസ്ര പറഞ്ഞതായി ഓട്ടോ കാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ 2024 ജീപ്പ് മെറിഡിയൻ സൂക്ഷ്‍മമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് അൽപ്പം പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ബമ്പർ, ഫോഗ് ലാമ്പ് അസംബ്ലി, ചുറ്റും പുതിയ സിൽവർ ആക്‌സൻ്റുകൾ എന്നിവ ലഭിക്കുമെന്ന് പുറത്തുവന്ന ചില ചിത്രങ്ങൾ സൂചിപ്പിക്കുന്നു. മിഡ്-ലൈഫ് അപ്‌ഡേറ്റിനൊപ്പം, മെറിഡിയന് ഒരു പുതിയ എഡിഎഎസ് റഡാർ മൊഡ്യൂൾ ലഭിക്കും. ഇത് സെൻട്രൽ എയർ ഇൻടേക്കിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നതായി പുറത്തുവന്ന സ്പൈ ചിത്രങ്ങളിൽ കാണപ്പെട്ടു. അതേസമയം എഞ്ചിൻ സജ്ജീകരണം ഉൾപ്പെടെ അതിൻ്റെ മിക്ക സവിശേഷതകളും നിലവിലേത് തുടരും.

Latest Videos

undefined

പുതുക്കിയ മെറിഡിയൻ 170 ബിഎച്ച്‌പിയും 350 എൻഎം ടോർക്കും നൽകുന്ന അതേ 2.0 എൽ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. മാനുവൽ (6-സ്പീഡ്), ഓട്ടോമാറ്റിക് (9-സ്പീഡ് ടോർക്ക് കൺവെർട്ടർ) ഗിയർബോക്സുകൾ ഓഫർ ചെയ്യും. പുതിയ 2024 ജീപ്പ് കോമ്പസിനും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. എസ്‌യുവിയുടെ പുതുക്കിയ മോഡൽ ലൈനപ്പിൽ കാർ നിർമ്മാതാവ് പുതിയ 1.3 എൽ, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ വാഗ്‍ദാനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേ പെട്രോൾ യൂണിറ്റ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നൽകാൻ സാധ്യതയുണ്ട്.

അതേസമയം കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, പുതുതായി ലോഞ്ച് ചെയ്ത ടാറ്റ കർവ്വ് എന്നിവ ഉൾപ്പെടെയുള്ള ഇടത്തരം എസ്‌യുവികളെ വെല്ലുവിളിക്കാൻ അമേരിക്കൻ എസ്‌യുവി നിർമ്മാതാവ് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ എസ്‌യുവിയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. പുതിയ ജീപ്പ് എസ്‌യുവി 20 ലക്ഷം രൂപ സെഗ്‌മെൻ്റിൽ വരും. ഇത് സിട്രോയിൻ്റെ സിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ AWD, 4X4 സജ്ജീകരണ ഓപ്ഷനുകൾക്കൊപ്പം വരാം. ഫുൾ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ടിഎഫ്‍ടി ക്ലസ്റ്റർ, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, ആറ് തരത്തിൽ സ്വമേധയാ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നാല് വിധത്തിൽ മാനുവലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന പാസഞ്ചർ സീറ്റുകൾ, ലെയിൻ പുറപ്പെടൽ മുന്നറിയിപ്പ്, കൂടാതെ മറ്റ് നിരവധി സവിശേഷതകളും സഹിതം റെനഗേഡ് എസ്‌യുവിയെ ജീപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

click me!