പുതുക്കിയ ടാറ്റ ഹാരിയർ, സഫാരി ലോഞ്ച് വിശദാംശങ്ങള്‍

By Web Team  |  First Published Dec 28, 2022, 2:12 PM IST

പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് 2023 പകുതിയോടെ ഷോറൂമുകളിൽ എത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, പുതുക്കിയ സഫാരി വര്‍ഷാവസാനം വിൽപ്പനയ്‌ക്കെത്തും. 


പുതുവർഷത്തേക്ക് ഇവികൾ ഉൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ ടാറ്റ മോട്ടോഴ്‌സ് ആസൂത്രണം ചെയ്തിട്ടുണ്ട് . 2023 ജനുവരിയിൽ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന രണ്ട് ജനപ്രിയ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയും കമ്പനി അപ്‌ഡേറ്റ് ചെയ്യും. പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് 2023 പകുതിയോടെ ഷോറൂമുകളിൽ എത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, പുതുക്കിയ സഫാരി വര്‍ഷാവസാനം വിൽപ്പനയ്‌ക്കെത്തും. എസ്‌യുവികളിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ വരുത്തും. അതേസമയം പ്രധാന നവീകരണം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം  രൂപത്തിൽ വരും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളിഷൻ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, കൂട്ടിയിടി ലഘൂകരണ സംവിധാനം (സിഎംഎസ്), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം (എൽഡിഡബ്ല്യുഎസ്), ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം (ഡിഎംഎസ്), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകൾ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് വാഗ്ദാനം ചെയ്യും. കൂടാതെ ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം (ESC)യും ലഭിക്കും. രണ്ട് എസ്‌യുവികളിലും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും സജ്ജീകരിക്കാം.

Latest Videos

പുതുവര്‍ഷത്തില്‍ വീണ്ടും നെഞ്ച് വിരിക്കാൻ പഞ്ച്, ടാറ്റയുടെ പ്ലാനുകള്‍ ഇങ്ങനെ!

പുറംഭാഗത്ത്, പുതിയ ഹാരിയറും സഫാരിയും പുതുതായി രൂപകല്പന ചെയ്‍ത ഗ്രിൽ, ട്വീക്ക് ചെയ്‍ത ഹെഡ്‌ലാമ്പുകൾ, ഒരു പുതിയ സെറ്റ് അലോയ് വീലുകൾ, പുതുക്കിയ ടെയിൽലാമ്പുകൾ എന്നിവ ഉൾക്കൊള്ളാൻ സാധ്യതയുണ്ട്. അവയുടെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തില്ല. ഹാരിയറിന് 4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും ഉണ്ട്, സഫാരിക്ക് 4661 എംഎം നീളവും 1894 എംഎം വീതിയും 1786 എംഎം ഉയരവുമുണ്ട്. 

പുതിയ 2023 ടാറ്റ ഹാരിയറിന്റെയും സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെയും എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. രണ്ട് എസ്‌യുവികളും 168 ബിഎച്ച്‌പിക്കും 350 എൻഎമ്മിനും പര്യാപ്‍തമായ 2.0 എൽ ഡീസൽ എഞ്ചിനിൽ നിന്ന് പവർ ലഭിക്കുന്നത് തുടരും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കും.

നിലവിൽ ഹാരിയറിന് 14.80 ലക്ഷം മുതൽ 22.35 ലക്ഷം രൂപ വരെയും സഫാരിക്ക് 15.45 ലക്ഷം മുതൽ 23.76 ലക്ഷം രൂപ വരെയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത പതിപ്പുകൾക്ക് ചെറിയ വിലവർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ 2023 ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും വില യഥാക്രമം 16 ലക്ഷം മുതൽ 24 ലക്ഷം വരെയും 18 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെയും ആയിരിക്കും.

click me!