സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ് കാണിക്കുന്നത്.
ദിവസേന നമ്മുടെ റോഡുകളിൽ സാക്ഷ്യം വഹിക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. ഓടുന്ന സ്‍കൂട്ടറില്‍ ഇരുന്ന് യുവാക്കള്‍ ചുംബിക്കുന്ന വീഡിയോ ആണ് ഇത്തരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്. യുപിയിൽ നിന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ഹോണ്ട ആക്ടിവയിൽ ഇരുന്ന് ആൺകുട്ടികൾ പരസ്‍പരം ചുംബിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ് കാണിക്കുന്നത്.
ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നുപേര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്‍കൂട്ടറില്‍ പിന്നിലിരുന്ന രമ്ടു പേരാണ് ലിപ്പ് ലോക്ക് ചുംബനം നടത്തിയത്. ഇത് പിന്നാലെ വന്ന വാഹനത്തിലെ ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. പല തരത്തിലുള്ള നിയമലംഘനങ്ങളാണ് ഇവിടെ നടന്നത്. ഒന്നാമതായി, ട്രിപ്പിൾ റൈഡിംഗ് അല്ലെങ്കിൽ 'ട്രിപ്പിൾ' നിയമവിരുദ്ധമാണ്. രണ്ടാമതായി, അവരാരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അവസാനം, പിന്നിലെ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നത് കാണാം. ഈ വീഡിയോ വൈറലായതോടെ നെറ്റിസൺസ് രോഷാകുലരായി എന്ന് പറയേണ്ടതില്ലല്ലോ. ഒടുവില്‍ ഈ വീഡിയോ യുപി പൊലീസിന്‍റെ കൈകളിലും എത്തി. അവർ നടപടിയിലേക്ക് നീങ്ങി. ഈ ആൺകുട്ടികളെ കണ്ടെത്താനും നിയമപ്രകാരം കൈകാര്യം ചെയ്യാനും പോലീസ് തിരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
മൂവരും റോഡിലൂടെ സ്‍കൂട്ടി ഓടിക്കുന്നതും 'രാംപൂർ വികാസ് പ്രധികരൻ' എന്ന ബോർഡിന് കീഴിലൂടെ കടന്നുപോകുന്നതും വീഡിയോ ക്ലിപ്പ് കാണിക്കുന്നു. റാംപൂരിലെ സിവിൽ ലൈൻസ് ഏരിയയിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും മൂവരെയും അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവം നടന്ന ദിവസം അറിയില്ലെന്നും എന്നാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഈ വർഷം ജനുവരിയിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ ഓടിക്കൊണ്ടിരുന്ന സ്‍കൂട്ടിയിൽ ഇരുന്ന് ദമ്പതികൾ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. അശ്ലീലം പ്രചരിപ്പിച്ചതിനും മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരവും ഈ ദമ്പതികൾക്കെതിരെ നടപടിയെടുക്കുമെന്ന് അന്ന് പൊലീസ് പറഞ്ഞിരുന്നു.
അപകടത്തെ ക്ഷണിച്ച് വരുത്തരുത്
ആരുടെയും വ്യക്തിപരമായ മുൻഗണനകളെക്കുറിച്ച് നമ്മള്‍ വിലയിരുത്തുന്നത് ഒരിക്കലും ശരിയല്ല. പക്ഷേ റോഡ് സുരക്ഷയുടെ കാര്യത്തിൽ, ലോകത്തിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് നമ്മൾ വളരെ പിന്നിലാണ് എന്നതാണ് യാതാര്‍ത്ഥ്യം. നമ്മുടെ റോഡുകൾ ലോകത്തിലെ ഏറ്റവും അപകടകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാൽ, അനഭിലഷണീയമായ സാഹചര്യങ്ങൾ എന്തുവിലകൊടുത്തും ഒഴിവാക്കുന്നതിന് നമ്മള്‍ ട്രാഫിക് നിയന്ത്രണങ്ങൾ ഗൗരവമായി എടുക്കാൻ തുടങ്ങേണ്ട സമയമാണിത്. ഓരോ വർഷവും റോഡുകളിൽ ആയിരക്കണക്കിന് ജീവനുകളാണ് പൊലിയുന്നത്. എന്തുവിലകൊടുത്തും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്ന ഉത്തരവാദിത്തമുള്ള ഡ്രൈവർമാരും റോഡ് ഉപയോക്താക്കളും ആയിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.