ആക്സിലറേറ്റർ ഇല്ലാതെ ഈ ബൈക്ക് തേഡ് ഗിയറിൽ ഓടും! ഇതാ പുതിയ ടിവിഎസ് അപ്പാച്ചെ, വില ഇത്രയും

By Web Team  |  First Published Jul 11, 2024, 11:25 PM IST

ഈ ബൈക്കിൽ, സെഗ്‌മെൻ്റിൽ കമ്പനി ആദ്യമായി ഗ്ലൈഡ് ത്രൂ ടെക്‌നോളജി (ജിടിടി) ഉപയോഗിച്ചു.  ത്രോട്ടിൽ (ആക്സിലറേറ്റർ) ഉപയോഗിക്കാതെ പരിമിതമായ വേഗതയിൽ സഞ്ചരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. 


ടിവിഎസ് അപ്പാച്ചെ RTR 160 2V റേസിംഗ് എഡിഷൻ 1.28,720 രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു. ഒരു പ്രത്യേക മാറ്റ് ബ്ലാക്ക് കളർ സ്കീം ലഭിക്കുന്ന ഈ ബൈക്കിന് ചുവപ്പും ചാരനിറത്തിലുള്ള വരകളും കാർബൺ-ഫൈബർ പ്രചോദിത ഗ്രാഫിക്സും ചുവന്ന അലോയ് വീലുകളുമുണ്ട്. പുതിയ അപ്പാച്ചെ റേസിംഗ് എഡിഷൻ പുറത്തിറക്കിയതോടെ കമ്പനി ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകളിൽ നിന്ന് ഇത് ബുക്ക് ചെയ്യാം.

 പുതിയ അപ്പാച്ചെ RTR 160 റേസിംഗ് എഡിഷനിൽ 5-സ്പീഡ് ഗിയർബോക്സുള്ള അതേ 159.7 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. മോട്ടോർ 8,000 ആർപിഎമ്മിൽ 13.32 പിഎസ് പവറും 6,500 ആർപിഎമ്മിൽ 12.7 എൻഎം ടോർക്കും അർബൻ, റെയിൻ മോഡുകളിൽ നൽകുന്നു. സ്‌പോർട് മോഡിൽ, ഇത് 8,750 ആർപിഎമ്മിൽ 16.04 പിഎസും 7,000 ആർപിഎമ്മിൽ 13,85 എൻഎമ്മും വാഗ്ദാനം ചെയ്യുന്നു.

Latest Videos

undefined

സാധാരണ മോഡലിന് സമാനമായി, ടിവിഎസ് അപ്പാച്ചെ RTR റേസിംഗ് പതിപ്പിന് 5.3 സെക്കൻഡിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. മൈലേജിൻ്റെ കാര്യത്തിൽ, ബൈക്ക് നഗരത്തിലും ഹൈവേകളിലും യഥാക്രമം 45.06kmpl ഉം 46.99kmp ഉം വാഗ്ദാനം ചെയ്യുന്നു. സ്‌പെഷ്യൽ റേസിംഗ് എഡിഷൻ ഡിസ്‌ക് വേരിയൻ്റിലാണ് വരുന്നത്. താഴത്തെ വേരിയൻ്റുകളിൽ 130 എംഎം പിൻ ഡ്രം ബ്രേക്കും 110 സെക്ഷൻ പിൻ ടയറുകളും ഉണ്ട്. 17 ഇഞ്ച് അലോയ് വീലുകളോടൊപ്പം 90-സെക്ഷൻ ഫ്രണ്ട്, 120-സെക്ഷൻ പിൻ ടയറുകളും ഉയർന്ന ട്രിമ്മിൽ നൽകിയിരിക്കുന്നു. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കും ഗ്യാസ് ചാർജ്ഡ് ട്വിൻ റിയർ ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്.

ഈ ബൈക്കിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 107 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ബൈക്കിൽ, സെഗ്‌മെൻ്റിൽ കമ്പനി ആദ്യമായി ഗ്ലൈഡ് ത്രൂ ടെക്‌നോളജി (ജിടിടി) ഉപയോഗിച്ചു.  ത്രോട്ടിൽ (ആക്സിലറേറ്റർ) ഉപയോഗിക്കാതെ പരിമിതമായ വേഗതയിൽ സഞ്ചരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. അതായത് ക്ലച്ച് വിട്ടാൽ മാത്രം ബൈക്ക് സ്പീഡിൽ മുന്നോട്ട് കൊണ്ടുപോകാം. ആക്സിലറേറ്റർ ഇല്ലാതെ വെറുതെ ക്ലച്ച് വിടുന്നതിലൂടെ, ഈ ബൈക്കിന് ഫസ്റ്റ് ഗിയറിൽ 7 കിലോമീറ്റർ / മണിക്കൂർ വേഗതയിലും രണ്ടാം ഗിയറിൽ 12 കിലോമീറ്റർ / മണിക്കൂർ / മൂന്നാം ഗിയറിൽ 17 കിലോമീറ്റർ / മണിക്കൂർ വേഗതയിലും ഓടാൻ കഴിയും. റൈഡിംഗ് പൊസിഷൻ ഒരു റേസിംഗ് ബൈക്കിൻ്റെ പ്രതീതി നൽകുന്ന തരത്തിലാണ് ടിവിഎസ് ഈ ബൈക്കിൻ്റെ എർഗണോമിക്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, പുതിയ എൽഇഡി ടെയിൽലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള ഫുൾ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവ ഉൾപ്പെടെ സാധാരണ മോഡലിൽ ലഭ്യമായ എല്ലാ സവിശേഷതകളും ടിവിഎസ് അപ്പാച്ചെ RTR റേസിംഗ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. ട്രിപ്പ് മീറ്ററുകൾ, ഫ്യുവൽ ഗേജ്, സ്പീഡോമീറ്റർ, ഗിയർ ഇൻഡിക്കേറ്റർ, ക്ലോക്ക്, ടാക്കോമീറ്റർ തുടങ്ങിയവ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ പ്രദർശിപ്പിക്കുന്നു. ബൈക്കിന് 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും 790 എംഎം സീറ്റ് ഉയരവുമുണ്ട്. 12 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയുമായാണ് ഇത് വരുന്നത്. ഡിസ്ക് വേരിയൻ്റിന് 138 കിലോഗ്രാം ഭാരമുണ്ട്, ഡ്രം വേരിയൻ്റുകൾക്ക് 137 കിലോഗ്രാം ഭാരമുണ്ട്.

 

click me!