മാരുതി പിണങ്ങും, ഇന്നോവ മുതലാളിയുടെ ഈ കിടുക്കൻ എസ്‍യുവിയെ ഇന്ത്യയ്ക്ക് കിട്ടില്ല!

By Web Team  |  First Published May 13, 2023, 10:05 AM IST


ഇന്ത്യയിലെ ഉൽപ്പന്ന വികസനത്തിനായി മാരുതി സുസുക്കിയുമായി ടൊയോട്ടയ്ക്ക് തന്ത്രപരമായ പങ്കാളിത്തമുള്ളതിനാൽ പുതിയ അർബൻ ക്രൂയിസർ ഐക്കണിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കില്ല. 


പുതിയ എസ്‌യുവികൾ അവതരിപ്പിച്ച് തങ്ങളുടെ അർബൻ ക്രൂയിസർ ലൈനപ്പ് വിപുലീകരിക്കാനാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ അർബൻ ക്രൂയിസർ ലൈനപ്പിന് കീഴിൽ ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ടൊയോട്ട അർബൻ ക്രൂയിസർ ഐക്കൺ എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം മെയ് 15 ന് നടക്കും. ആദ്യം ഇന്തോനേഷ്യയിലും തുടർന്ന് മറ്റ് ആസിയാൻ വിപണികളിലും വാഹനം വിൽപ്പനയ്‌ക്കെത്തും. ടൊയോട്ട നിലവിൽ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബൻ ക്രൂയിസർ ബ്രാൻഡിന് കീഴിൽ ഹൈറൈഡർ എസ്‌യുവി വിൽക്കുന്നുണ്ട്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് അടിവരയിടുന്ന സുസുക്കിയുടെ സി-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹൈറൈഡർ എസ്‌യുവി.

വരാനിരിക്കുന്ന ഐക്കൺ എസ്‌യുവിക്ക് അർബൻ ക്രൂയിസർ ഹൈറൈഡറുമായി യാതൊരു ബന്ധവുമില്ല . കൂടാതെ തികച്ചും വ്യത്യസ്‍തമായ വാഹനമായിരിക്കും. D03B എന്ന കോഡ്‌നാമമുള്ള പുതിയ ടൊയോട്ട ഐക്കൺ ആഗോള-സ്പെക്ക് ടൊയോട്ട അവാൻസയ്ക്കും റൈസ് കോംപാക്റ്റ് എസ്‌യുവിക്കും അടിവരയിടുന്ന ദൈഹാസ്‍തു DNGA പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഈ വാഹനങ്ങൾ ഇന്തോനേഷ്യയിലും മറ്റ് ആസിയാൻ വിപണികളിലും നിലവില്‍ വിൽപ്പനയ്‌ക്കുണ്ട്.

Latest Videos

undefined

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പുതിയ അർബൻ ക്രൂയിസർ ഐക്കണിനെ യാരിസ് ക്രോസ് എന്ന് വിളിക്കാൻ സാധ്യതയുണ്ട്. ജാപ്പനീസ് ബ്രാൻഡ് ഇതിനകം തന്നെ ചില അന്താരാഷ്ട്ര വിപണികളിൽ യാരിസ് ക്രോസ് ക്രോസ്ഓവർ വിൽക്കുന്നുണ്ട്. ടൊയോട്ടയുടെ നൂതന TNGA-B മോഡുലാർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള-സ്പെക്ക് മോഡൽ.

അർബൻ ക്രൂയിസർ ഐക്കൺ തികച്ചും വ്യത്യസ്‍തമായ മോഡലായിരിക്കും. യാരിസ് ക്രോസിനേക്കാൾ നീളവും വിശാലവുമായിരിക്കും. ഇത് റൈസ് കോംപാക്റ്റ് എസ്‌യുവിക്ക് മുകളിലായിരിക്കും, ഏകദേശം 4.3 മീറ്റർ നീളം വരും. അഞ്ച് സീറ്റർ എസ്‌യുവി അവാൻസയ്ക്ക് സമാനമായ 2,655 എംഎം നീളമുള്ള വീൽബേസിൽ സഞ്ചരിക്കും. ഇത് കൊറോള ക്രോസിന് കീഴിൽ സ്ഥാനംപിടിക്കും.  ഹ്യൂണ്ടായ് ക്രെറ്റ മിഡ്-സൈസ് എസ്‌യുവിയുമായി നേരിട്ട് മത്സരിക്കും.

പുതിയ ടൊയോട്ട ഐക്കൺ റൈസ് കോംപാക്റ്റ് എസ്‌യുവിയുമായി പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്. 1.5 എൽ പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുകയെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എഞ്ചിൻ ശക്തമായ ഒരു ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നൽകില്ല. ടൊയോട്ടയുടെ ഹൈബ്രിഡ് ടെക്നോടുകൂടിയ 1.5 എൽ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനാണ് ഇന്ത്യ-സ്പെക്ക് ഹൈറൈഡറിന് ലഭിക്കുന്നത്.

ഇന്ത്യയിലെ ഉൽപ്പന്ന വികസനത്തിനായി മാരുതി സുസുക്കിയുമായി ടൊയോട്ടയ്ക്ക് തന്ത്രപരമായ പങ്കാളിത്തമുള്ളതിനാൽ പുതിയ അർബൻ ക്രൂയിസർ ഐക്കണിനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കില്ല. കമ്പനി ഇന്ത്യയ്ക്കായി ഒരു പുതിയ എസ്‌യുവി കൂപ്പെ വികസിപ്പിക്കുന്നുണ്ട്. അത് നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന സുസുക്കി ഫ്രോങ്‌ക്‌സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ എസ്‌യുവി കൂപ്പെ ഈ വർഷാവസാനത്തിന് മുമ്പ് മിക്കവാറും ദീപാവലി ഉത്സവ സീസണിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

click me!