തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും കർണ്ണാടകയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിനാണ് അമിളി പറ്റിയത്. ഗൂഗിൾ മാപ്പിന്‍റെ നിർദ്ദേശങ്ങൾ അതേപടി പിന്തുടർന്നായിരുന്നു ഇവരുടെ യാത്ര.
ഗൂഡല്ലൂർ: ടെക്നോളജി എല്ലാവരുടെയും വിരൽ തുമ്പിലെത്തി നിൽക്കുന്ന ഇക്കാലത്ത് 'വഴി ചോദിച്ച് ചോദിച്ച്' യാത്ര പോവുന്നവർ വളരെ വിരളമാണ് . മിക്കവാറും സഞ്ചാരികളെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നത് ഗൂഗിൾ മാപ്പ് തന്നെയാണ്. കണ്ണടച്ച് ഗൂഗിൽ മാപ്പിനെ വിശ്വസിച്ചവർക്ക് ചിലപ്പോഴൊക്കെ മുട്ടൻ പണി കിട്ടിയിട്ടുമുണ്ട്. എന്നാലും ഗൂഗിൽ മാപ്പിനെ വിശ്വസിച്ച് ഒരു പോക്ക് പോകുന്നവർ ഏറെയാണ്. എന്നാൽ ഗൂഗിൾ മാപ്പിനെ അങ്ങനങ്ങ് വിശ്വസിക്കാൻ വരട്ടേ, പെട്ടെന്നെത്താൻ ഗൂഗിൾ മാപ്പിലെ "ഫാസ്റ്റെസ്റ്റ് റൂട്ട്" പിടിച്ച് പോയ ടൊയോട്ട ഫോർച്യൂറണർ കാറിനാണ് ഇത്തവണ എട്ടിന്‍റെ പണി കിട്ടിയത്. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഡ്രൈവർ വണ്ടിയോടിച്ച് പാഞ്ഞ് കയറിയത് കുത്തനെയുള്ള പടവുകളിലേക്കാണ്.
തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും കർണ്ണാടകയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിനാണ് അമിളി പറ്റിയത്. ഗൂഗിൾ മാപ്പിന്‍റെ നിർദ്ദേശങ്ങൾ അതേപടി പിന്തുടർന്നായിരുന്നു ഇവരുടെ യാത്ര. റോഡിലെ ബ്ലോക്കുകളും തിരക്കും ഒഴിവാക്കാൻ ആപ്പിൽ "വേഗതയുള്ള റൂട്ട്" എന്ന് കാണിച്ച വഴിയിൽ യാത്രക്കാർ സഞ്ചരിച്ചു. ആദ്യം ഒരു പൊലീസ് ക്വാർട്ടേഴ്സിലൂടെ ഗൂഗിൾ മാപ്പ് ഇവരെ കൊണ്ടുപോയി. അൽപസമയത്തിനകം മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു വളവാണ്, പിന്നാലെ കാർ പാഞ്ഞ് കയറയിയ് ഒരു റെസിഡൻഷ്യൽ ഏരിയയിലെ കുത്തനെയുള്ള കോണിപ്പടികളിലേക്കും.
നിമിഷ നേരം കൊണ്ട് എല്ലാം കഴിഞ്ഞു, പടവുകളിലേക്ക് പാഞ്ഞിറങ്ങിയ കാർ പാതി വഴി സ്റ്റാക്കായി. പടിയിറങ്ങാൻ കഴിയുമെന്ന വിശ്വാസത്തിൽ ഡ്രൈവർ വണ്ടി കുറച്ച് കൂടി മുന്നോട്ടെടുത്തു. എന്നാൽ വാഹനം ഒരടി നീങ്ങിയില്ല. ഇതോടെ അപകടം കണ്ട് അടുത്തുള്ള താമസക്കാരും പൊലീസുകാരും സ്ഥലത്തി. വളരെ പണിപെട്ടാണ് ഒടുവിൽ വാഹനം പുറത്തെത്തിച്ചത്. പടിക്കെട്ടിൽ കല്ലുകൾ നിരത്തിയും മണ്ണ് വിതറി നിരപ്പാക്കിയുമാണ് വാഹനം താഴെ എത്തിച്ചത്. ഏറെ പണിപ്പെട്ടാണ് നാട്ടുകാർ വാഹനം മെയിൻ റോഡിലേക്ക് എത്തിച്ചത്.
Read More : 'ചിത്രം എല്ലാവരും കാണും, അച്ഛനെ കൊല്ലും'; കാമുകന്‍റെ ഭീഷണി, എലിവിഷം കഴിച്ച് പത്താം ക്ലാസുകാരി ജീവനൊടുക്കി