ഇന്നോവയുടെ വരവും കാത്ത് പടിവാതിലില്‍ കൊതിയോടെ മിഴിപാകി നില്‍ക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത!

By Web Team  |  First Published Apr 22, 2023, 12:11 PM IST

ഇപ്പോഴിതാ ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ, ഹൈറൈഡർ എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി, ജാപ്പനീസ് കാർ നിർമ്മാതാവ് അതിന്റെ ഉൽപ്പാദന ശേഷി 20-30 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.


നിലവില്‍ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോര്‍ ഇന്ത്യയുടെ 1,20,000 യൂണിറ്റുകളുടെ ഓർഡറുകള്‍ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇന്ത്യയിൽ എത്തിയതിന് ശേഷം കമ്പനിക്ക് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയുടെ ടോപ്പ് എൻഡ് ഹൈബ്രിഡ് വേരിയന്റുകളുടെ (ZX, ZX (O)) ബുക്കിംഗ് കമ്പനി അടുത്തിടെ നിർത്തിയിരുന്നു. ഉയർന്ന ഡിമാൻഡുള്ള ZX, ZX (O) എന്നീ ട്രിമ്മുകള്‍ക്ക് 24 മുതല്‍ 30 മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്.  G ട്രിമ്മിന്റെ കാത്തിരിപ്പ് കാലയളവ് മൂന്ന് മുതല്‍ നാലെ വരെ മാസങ്ങളാണെങ്കിൽ, GX ട്രിമ്മിന് ആറ് മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. VX, VX (O) ട്രിമ്മുകൾ യഥാക്രമം നാലാ മാസത്തിലും 10 മാസം വരെയും വിതരണം ചെയ്യുമെന്ന് കമ്പനി പറയുന്നു.

ഇപ്പോഴിതാ ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ, ഹൈറൈഡർ എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി, ഉൽപ്പാദന ശേഷി 20 മുതല്‍ 30 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടൊയോട്ട. 2023 സാമ്പത്തിക വർഷത്തേക്കാൾ ഈ സാമ്പത്തിക വർഷത്തിൽ ഉൽപ്പാദനം ഇരട്ടിയായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഏകദേശം 1.66 ലക്ഷം യൂണിറ്റായിരുന്നു  2023 സാമ്പത്തിക വർഷത്തെ ഉല്‍പ്പാദനം. ഇത് ഏകദേശം 3.2 ലക്ഷം യൂണിറ്റ് ആക്കാനാണ് നീക്കം. 

Latest Videos

undefined

ടൊയോട്ട 2023 മെയ് ആദ്യവാരം മുതൽ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബിദാദി പ്ലാന്‍റില്‍ മൂന്നാം ഷിഫ്റ്റ് ആരംഭിക്കും. പ്ലാന്റ് പ്രതിദിനം 510 യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കും. 4,00,000 യൂണിറ്റ് വാർഷിക ഉൽപ്പാദനവും ഉണ്ടാകും. 2023 മാർച്ചിൽ, 17,130 യൂണിറ്റുകളിൽ നിന്ന് 18,670 യൂണിറ്റുകൾ വിൽക്കാൻ ടികിഎമ്മിന് കഴിഞ്ഞു. ഒമ്പത് ശതമാനം വളർച്ചയും കമ്പനി രേഖപ്പെടുത്തി. ഇന്നോവയുടെ 8,075 യൂണിറ്റുകൾ (ക്രിസ്റ്റയും ഹൈർക്രോസും ഉള്‍പ്പെടെ), ഫോർച്യൂണറിന്റെ 3,108 യൂണിറ്റുകൾ, ഹൈറൈഡറിന്റെ 3,474 യൂണിറ്റുകൾ എന്നിവ ടൊയോട്ട വിറ്റു.

ടൊയോട്ടയില്‍ നിന്നുള്ള പുതിയ ചില വാര്‍ത്തകളില്‍, കമ്പനി മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ ബി-ബാഡ്‍ജ് പതിപ്പ് അവതരിപ്പിക്കും. മോഡൽ ഫ്രോങ്ക്സ് എസ്‌യുവിയിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും. ഗ്ലോബൽ-സ്പെക്ക് ടൊയോട്ട യാരിസ് ക്രോസിൽ നിന്ന് അതിന്റെ ഡിസൈൻ ഘടകങ്ങൾ ചിലത് ഉരുത്തിരിയാൻ സാധ്യതയുണ്ട്. ഫ്രോങ്‌ക്‌സിന് സമാനമായി, പുതിയ ടൊയോട്ട ചെറു എസ്‌യുവിയിൽ 1.0 എൽ, 3 സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ, 1.2 എൽ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കും. മാരുതി ബ്രെസ്സ സബ്‌കോംപാക്റ്റ് എസ്‌യുവി, മാരുതി എർട്ടിഗ എംപിവി എന്നിവയുടെ റീ-ബാഡ്ജ് പതിപ്പുകളും ടൊയോട്ട അവതരിപ്പിക്കും.

click me!