ഇതാ 2022ല്‍ രാജ്യത്തെ ടൂവീലര്‍ (Two Wheeler Market) വിപണിയിലേക്ക് എത്താനിരിക്കുന്ന ചില മോഡലുകള്‍.
2022 പിറക്കാന്‍ ഇനി നാളുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ത്യൻ ഇരുചക്രവാഹന വ്യവസായത്തിലേക്ക് (Indian two-wheeler market) പുതിയ മോഡലുകള്‍ എത്താന്‍ ഒരുങ്ങുകയാണ്. പ്രത്യേകിച്ച് റോയൽ എൻഫീൽഡ് (Royal Enfield), യെസ്‍ഡി (Yesdi) തുടങ്ങിയ കമ്പനികള്‍ പുതിയ ചില തുറുപ്പുചീട്ടുകളുമായി എത്താന്‍ ഒരുങ്ങുന്നു. ബജാജ് ഓട്ടോ (Bajaj Auto), കെടിഎം (KTM) തുടങ്ങിയ ബ്രാൻഡുകളും പുതിയ വാഹനങ്ങൾ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഇതാ 2022ല്‍ രാജ്യത്തെ ടൂവീലര്‍ (Two Wheeler Market) വിപണിയിലേക്ക് എത്താനിരിക്കുന്ന ചില മോഡലുകള്‍.
ന്യൂജെൻ കെടിഎം ആർസി390:
പെർഫോമൻസ് മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം ഇതിനകം തന്നെ പുതിയ ജെൻ ആർസി200 മോട്ടോർസൈക്കിൾ ഇന്ത്യയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായി അപ്‌ഡേറ്റ് ചെയ്‍ത RC390-യുമായി എത്തുമെന്ന് അറിയിച്ചു. എന്നിരുന്നാലും, ലോഞ്ച് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല. പുതിയ തലമുറ RC390 ന്റെ വില 2022 ന്റെ ആദ്യ പാദത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യെസ്‍ഡി റോഡ് കിംഗ് ADV:
യെസ്‍ഡി എന്ന ഐക്കണിക്ക് ബ്രാന്‍ഡിന് രണ്ടാമതും ജീവന്‍ വയ്പ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അടുത്തിടെയാണ് ഔദ്യോഗികമായി ഈ വാർത്ത പുറത്തു വന്നത്. ജാവയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്തിയത്. യെസ്‌ഡിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, റോഡ്‌കിംഗ് എഡിവിയുടെ രൂപത്തിൽ ഒരു പുതിയ യെസ്‌ഡി ബൈക്കും അടുത്തിടെ പരീക്ഷണത്തിനിടെ നിരത്തില്‍ കണ്ടെത്തിയിരുന്നു. യെസ്‍ഡിയുടെ പുനരുജ്ജീവനത്തിന് ശേഷം കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നം റോഡ്‌കിംഗ് ആയിരിക്കുമെന്നാണ് സൂചനകള്‍.
റോയൽ എൻഫീൽഡ് ഹണ്ടർ 350:
ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ബൈക്ക് നിർമ്മാതാവായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡിൽ നിന്നുള്ള വരാനിരിക്കുന്ന ബൈക്കുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹണ്ടർ 350 എന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. മെറ്റിയർ 350 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരുന്ന മറ്റൊരു ഉൽപ്പന്നമായിരിക്കും ഇത്. എന്നാൽ വ്യത്യസ്തമായ സ്റ്റൈലിംഗും രൂപകൽപ്പനയും സജ്ജീകരണവും ബൈക്കില്‍ അവതരിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോൾ ഇത് ട്രിപ്പർ നാവിഗേഷൻ സംവിധാനവും ഈ ബൈക്കില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പുത്തന്‍ ഹിമാലയൻ:
ഹണ്ടർ 350-ന് പുറമെ, പുതിയ ഹിമാലയൻ മോട്ടോർസൈക്കിളും കമ്പനി വികസിപ്പിക്കുന്നുണ്ട്. അതിന്റെ സ്കെയിൽ മോഡൽ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ഒരേ എഞ്ചിൻ, ഫ്രെയിം ഫീച്ചർ ചെയ്യുന്നത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചില ഘടകങ്ങളില്‍, അതായത്, പ്രധാനമായും ഡിസൈനിലും എർഗണോമിക്സിലും മാറ്റങ്ങൾ വരുത്തും. 2022 പകുതിയോടെ ഈ ബൈക്കിന്‍റെ ലോഞ്ച് പ്രതീക്ഷിക്കാം.
റോയൽ എൻഫീൽഡ് ഷോട്ട്ഗൺ/ക്ലാസിക് 650:
അടുത്ത വർഷം റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും വലിയ ലോഞ്ചുകളിലൊന്നിത് എന്നാണഅ റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രൂയിസർ മോഡലായിരിക്കും ഇത്. ഒന്നുകിൽ ക്ലാസിക് 650 അല്ലെങ്കിൽ ഷോട്ട്ഗൺ 650 എന്ന പേരിലായിരിക്കും ബൈക്ക് എത്തുക.
Courtesy: Hindustan Times Auto