ടിബറ്റിൽ സമ്പൂർണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന

By Web Team  |  First Published Jun 26, 2021, 11:52 AM IST

ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന.


ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന.  ടിബറ്റൻ തലസ്ഥാനമായ ലാസയേയും അതിർത്തി പട്ടണമായ നയിങ്ചിയേയും ബന്ധിപ്പിച്ചാണ് സർവീസ് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  അരുണാചൽപ്രദേശിനോട് തൊട്ടടുത്തു കിടക്കുന്ന പ്രദേശമാണ് നയിങ്ചി. 

2014 ൽ ആണ് ഈ 435 കിലോമീറ്റർ പാതയുടെ നിർമ്മാണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.  ട്രാക്കിന്റെ 90 ശതമാനത്തിലധികവും സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലാണ്. സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്റര്‍ വരുന്ന ലാസ-നയിങ്ചി സെക്ഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയിൽവേപാതയാണ് സിചുവാൻ-ടിബറ്റ് റെയിൽവേ. ക്വിൻഹായ്-ടിബറ്റ് ആണ് ആദ്യത്തേത്. ലോകത്തെ ഭൗമശാസ്ത്രപരമായി ഏറെ സജീവമായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കേ മേഖലയിലൂടെയാണ് ഇതു കടന്നുപോകുന്നത്. 

click me!