കനത്തമഴ, റോഡിലെ ആ കാഴ്ചകണ്ട് കാറിലിരുന്ന രത്തൻ ടാറ്റയുടെ കണ്ണുനിറഞ്ഞു; സാധാരണക്കാരനൊരു കാർ പിറന്നു!

By Web Team  |  First Published Oct 10, 2024, 2:12 PM IST

ടാറ്റാ നാനോ എന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ നിർമ്മിക്കാൻ രത്തൻ ടാറ്റയെ പ്രേരിപ്പിച്ചതിന് പിന്നിൽ കണ്ണുനിറയ്ക്കുന്ന ഒരു കഥയുണ്ട്. ഇതാ ആ കഥ


രുദിവസം മുംബൈ നഗരത്തിലെ തിരക്കുള്ള റോഡിലൂടെ തന്‍റെ കാറിൽ സഞ്ചരിക്കുകയായിരുന്നു രത്തൻ ടാറ്റ. അപ്പോഴായിരുന്നു ഉള്ളുലയ്ക്കൊന്നു കാഴ്ച അദ്ദേഹത്തിന്‍റെ കണ്ണിൽ ഉടക്കുന്നത്.  കനത്ത മഴയിൽ ഒരു കുടുംബത്തിലെ നാലുപേർ ഒരു സ്‍കൂട്ടറിൽ യാത്ര ചെയ്യുന്നു. മഴയിൽ നനഞ്ഞുകുഴഞ്ഞ് അപകടകരമായ യാത്ര. അക്ഷരാർത്ഥത്തിൽ സാൻഡ്‍വിച്ച് പോലെയായിരുന്നു ആ കുഞ്ഞുങ്ങൾ എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. എന്നും ഓഫീസിലേക്കുള്ള യാത്രമധ്യേ കാണുന്ന ഒരു പതിവ് ദൃശ്യങ്ങളിലൊന്നായിരുന്നു ഇതെങ്കിലും അന്നത്തെ ആ കാഴ്ച അദ്ദേഹത്തെ ആക ഉലച്ചുകളഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം എങ്ങനെ എളുപ്പമാക്കാം എന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി. ആ ചിന്തയിൽ നിന്നും പിറന്നതായിരുന്നു ടാറ്റയുടെ നാനോ കാർ എന്ന അദ്ഭുതം. 

ടാറ്റ മോട്ടോഴ്‌സ് 2008-ൽ ആണ് നാനോ കാര്‍ പുറത്തിറക്കിയത്. ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന വിശേഷണത്തോടെയാണ് എത്തിയത്. രത്തൻ ടാറ്റയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ടാറ്റ നാനോ ഇടത്തരക്കാർക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. 2000-കളുടെ തുടക്കത്തിൽ ആരംഭിച്ച ഈ പദ്ധതി മധ്യവർഗ ഇന്ത്യക്കാർക്ക് സുരക്ഷിതവും താങ്ങാനാവുന്നതുമായ ഫോർ വീലർ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. 2008ൽ ദില്ലിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ കാർ ആദ്യമായി അവതരിപ്പിച്ചത്. 2009 മാർച്ചിലാണ് നാനോ ഔദ്യോഗികമായി പുറത്തിറക്കിയത്.

Latest Videos

undefined

ലോഞ്ച് കഴിഞ്ഞ് വളരെ നാളുകൾക്ക് ശേഷമാണ് രത്തൻ ടാറ്റ എങ്ങനെയാണ് ഇത്തരമൊരു കാർ നിർമ്മിക്കാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് പങ്കുവച്ചത്. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ എഴുതി: "ഇത്തരമൊരു കാർ നിർമ്മിക്കാൻ എന്നെ പ്രചോദിപ്പിച്ചതും എന്നെ പ്രേരിപ്പിച്ചതും, സ്‍കൂട്ടറിൽ പോകുന്ന ഇന്ത്യൻ കുടുംബങ്ങളാണ്. ഒരുപക്ഷെ അമ്മയ്ക്കും അച്ഛനും ഇടയിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയ കാഴ്ചകൾ പലപ്പോഴും ഞാൻ കണ്ടതാണ്. നാനോ എന്നും നമ്മുടെ എല്ലാ ആളുകൾക്കും വേണ്ടിയാണ്"

ലോഞ്ച് ചെയ്തതിന് ശേഷം, താങ്ങാനാവുന്ന വില കാരണം നാനോ ശ്രദ്ധയിൽപ്പെട്ടു. എങ്കിലും, കാറിനെക്കുറിച്ചുള്ള ആവേശം ക്രമേണ കുറഞ്ഞു. പിന്നീട് അതിൻ്റെ നിർമ്മാണം പോലും നിർത്തി.  ടാറ്റ നാനോയുടെ പരാജയത്തിന് കാരണം മോശം വിപണനമാണ് എന്നായിരുന്നു രത്തൻ ടാറ്റ ഒരിക്കൽ പറഞ്ഞത്. ടാറ്റ നാനോ രൂപകല്പന ചെയ്തവരുടെ ശരാശരി പ്രായം 25-26 വയസാണെന്ന് അദ്ദേഹം ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു കാർ വികസിപ്പിക്കാനുള്ള പ്രോത്സാഹജനകമായ ശ്രമമായിരുന്നു ഇത്. ടാറ്റ മോട്ടോഴ്‌സിൻ്റെ സെയിൽസ് ആളുകൾ ചെയ്തതാണ് ഏറ്റവും വലിയ തെറ്റെന്നും. അവർ ഈ കാർ ഏറ്റവും വിലകുറഞ്ഞ കാറായി വിപണനം ചെയ്തെന്നും ഇത് നഷ്ടത്തിൽ കലാശിച്ചെന്നും രത്തൻ ടാറ്റ കരുതിയിരുന്നു. അതേസമയം ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്ന കാറായി വിപണനം ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു.

ഈ വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകളെ രത്തൻ ടാറ്റ നെഞ്ചോടുചേർത്തിരുന്നു!

"നേരേവരുന്ന കല്ലുകൾ കൂട്ടിവയ്ക്കുക, നിങ്ങളുടെ കൊട്ടാരം പണിയാൻ അവ മതി" ജിവിതം പഠിപ്പിച്ച രത്തൻ ടാറ്റ..

അധിക്ഷേപിച്ച ഫോർഡ് മുതലാളി ഒടുവിൽ സഹായം തേടിയെത്തി! കടക്കണെയിലായ കമ്പനി വാങ്ങി രത്തൻ ടാറ്റയുടെ പ്രതികാരം

ഇൻഡിക്ക ഇറങ്ങിയപ്പോൾ പേടിച്ച് മാരുതി വില കുറച്ചു, ഉരുക്കുറപ്പുള്ള കാർ കമ്പനിയായി ടാറ്റയെ വളർത്തിയ ബുദ്ധിശാലി

വില രണ്ടരലക്ഷം മാത്രം! 26 വർഷം മുമ്പ് രത്തൻ ടാറ്റയുടെ അത്ഭുതം!പക്ഷേ വിധി ചതിച്ചു, എന്നാൽ അതിജീവിച്ചത് ഇങ്ങനെ!

click me!