ട്രക്കുകളുടെ പിന്നിൽ എഴുതിയിരിക്കുന്ന 'ഹോൺ ഓകെ പ്ലീസ്' ഒരു കോഡുവാക്കാണ്! അർത്ഥം അറിയുമോ?

By Web Team  |  First Published Jul 14, 2024, 10:35 PM IST

നിയമങ്ങൾ അനുസരിച്ച് ഇങ്ങനൊരു വരി ട്രക്കിൽ എഴുതേണ്ട ആവശ്യമില്ലെങ്കിലും, ഈ വാക്കുകൾ എഴുതാനുള്ള കാരണം എന്തെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളിൽ പലർക്കും ഇതിന് പിന്നിലെ കാരണം അറിയില്ലായിരിക്കാം.  ഈ വാചകം തന്നെ രണ്ട് കാരണങ്ങളാൽ കൗതുകകരമാണ് എന്നതാണ് ശ്രദ്ധേയം. 


ട്രക്കുകളുടെയും ലോറികളുടെയുമൊക്കെ പുറകിൽ പലതരം കവിതകളും മുദ്രാവാക്യങ്ങളും എഴുതുന്ന പ്രവണത കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് തുടരുന്നു. എങ്കിലും, ചെറുതും വലുതുമായ എല്ലാത്തരം ട്രക്കുകളുടെയും പുറകിൽ കാണുന്ന “ഹോൺ ഓകെ പ്ലീസ്” ആണ് ഇവയിൽ ഏറ്റവും പ്രചാരമുള്ളത്. ഈ വരി വളരെ പ്രശസ്‍തമാണ്.  ഈ പേരിൽ ഒരു ബോളിവുഡ് ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

നിയമങ്ങൾ അനുസരിച്ച് ഈ വരി ട്രക്കിൽ എഴുതേണ്ട ആവശ്യമില്ല. പിന്നെ എന്താണ് ഈ വാക്കുകൾ എഴുതാനുള്ള കാരണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളിൽ പലർക്കും ഇതിന് പിന്നിലെ കാരണം അറിയില്ലായിരിക്കാം.  ഈ വാചകം തന്നെ രണ്ട് കാരണങ്ങളാൽ കൗതുകകരമാണ്. വ്യാകരണപരമായ അർത്ഥമുള്ളതായി തോന്നുന്നില്ല ഈ വാക്കുകൾക്ക് എന്നതാണ് കൌതുകത്തിനുള്ള ഒരു കാരണം. രണ്ടാമത്തേത് എന്തുകൊണ്ടാണ് ഇന്ത്യൻ ട്രക്കുകൾ ഹോൺ മുഴക്കാൻ മറ്റു ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ്. അതിനാൽ ട്രക്കിൻ്റെ പിന്നിലെ ഹോൺ 'ഓകെ പ്ലീസ്' എന്ന് എഴുതാനുള്ള ചില കാരണങ്ങൾ അറിയാം.

Latest Videos

ട്രക്കിൻ്റെ പിൻഭാഗത്ത് ഹോൺ ഓകെ പ്ലീസ് എന്ന് എഴുതുന്നതിന് നിരവധി അർത്ഥങ്ങളുണ്ടെങ്കിലും, ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകുക എന്നതാണ് ഏറ്റവും സാധാരണമായത്. ട്രക്കുകൾ വലുതും ഭാരമുള്ളതുമായതിനാൽ പെട്ടെന്ന് തിരിക്കാൻ പ്രയാസമാണ്. അത്തരമൊരു സാഹചര്യത്തിൽ, പിന്നിൽ നിന്ന് വരുന്ന വാഹനം മുന്നിൽ പോകുന്ന ട്രക്കിനെ മറികടക്കേണ്ടി വന്നാൽ, ഹോൺ മുഴക്കി, പിന്നിൽ നിന്ന് വരുന്ന വാഹനം മറികടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രേക്ക് ഡ്രൈവർക്ക് വിവരം ലഭിക്കുകയും ട്രക്ക് ഡ്രൈവർ ആ വാഹനം കടന്നുപോകാൻ അനുവദിക്കുകയും ചെയ്യുന്നു എന്നാണ്.

നമ്മൾ നേരത്തെ പറഞ്ഞതുപോലെ, ഹോൺ ഓകെ പ്ലീസ് എഴുതാൻ നിരവധി കാരണങ്ങളുണ്ട്. പണ്ടുകാലത്ത് മിക്ക റോഡുകളും ഇടുങ്ങിയതും വാഹനങ്ങൾക്ക് പരസ്പരം ഓവർടേക്ക് ചെയ്യാനുള്ള ഇടം കുറവുമായിരുന്നു എന്നതാണ് ഇതിന് മറ്റൊരു കാരണം. ഇതുമൂലം അപകട സാധ്യതയുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, വലിയ ട്രക്കുകളുടെ പുറകിൽ ഹോൺ ഓകെ പ്ലീസ് എഴുതിയിരുന്നു. കൂടാതെ ഓകെ എന്ന വാക്കിന് മുകളിൽ ഒരു ബൾബും ഉണ്ടായിരുന്നു. തൻ്റെ പിന്നിലുള്ള വാഹനത്തെ മറികടക്കാനുള്ള സൂചന നൽകുന്നതിനായി ട്രക്ക് ഡ്രൈവർ ഈ ബൾബുകൾ മിന്നിക്കുമായിരുന്നു. ഇതോടെ പിന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ എളുപ്പമായി. വേറൊരു കാരണമായി ഇന്ത്യൻ ഡ്രൈവർമാർ അവരുടെ സൈഡ് മിററുകൾ ഉപയോഗിക്കുന്നത് വളരെ അപൂർവമായ ഒരു കാലഘട്ടത്തെയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. പകരം അവർ എപ്പോൾ മറ്റു വാഹനങ്ങളെ മറികടക്കാൻ പോകുന്നുവെന്ന് സൂചിപ്പിക്കാൻ ഹോണുകൾ ഉപയോഗിക്കുന്നു.

എന്തായാലും 2015 ഏപ്രിൽ 30-ന് മഹാരാഷ്ട്ര സർക്കാർ വാണിജ്യ വാഹനങ്ങളുടെ പിൻഭാഗത്ത് "ഹോൺ ഓകെ പ്ലീസ്" എഴുതുന്നത് നിരോധിച്ചു. ഈ പ്രവണത ഡ്രൈവർമാരെ അനാവശ്യമായി ഹോണടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ശബ്‍ദമലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നതിന്‍റെയും അടിസ്ഥാനത്തിലായിരുന്നു ഈ നിരോധനം. 

click me!