ഒരാഴ്ചമുമ്പ് ഇന്ത്യയിലേക്കുള്ള യാത്ര മസ്‍ക് അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ സംസ്ഥാനങ്ങളുടെ പ്രതീക്ഷകൾ മങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഉൾപ്പെടെ മാറ്റിയിരുന്നു.
അമേരിക്കയിലെ ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശന പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച വാർത്തകൾക്ക് ചൂടുപിടിച്ചത്. ടെസ്‌ലയുടെ ഒരു സംഘം ഇന്ത്യ സന്ദർശിക്കുമെന്നും കമ്പനിക്കുള്ള പ്ലാൻ്റിനായി സ്ഥലം അന്വേഷിക്കും എന്നുമായിരുന്നു റിപ്പോർട്ടുകൾ. ടെസ്‌ല തങ്ങളുടെ പുതിയ പ്ലാൻ്റിനായി രണ്ടുമുതൽ മൂന്ന് ബില്യൺ ഡോളർ (ഏകദേശം 16,700 കോടി മുതൽ 25,000 കോടി രൂപ വരെ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
അതുകൊണ്ടുതന്നെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ടെസ്‌ലയെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. അമേരിക്കൻ കമ്പനിയെ സ്വന്തമാക്കാൻ ഏറ്റവും വലിയ നീക്കം നടത്തുന്നത് ഗുജറാത്തും തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ആണ് എന്നായിരുന്നു റിപ്പോര്‍ട്ടുകൾ. തെലങ്കാന, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ടെസ്‍ല മേധാവി എലോൺ മസ്‌കിൻ്റെ ശ്രദ്ധയിൽപ്പെടാൻ മത്സരിച്ചിരുന്നു. അതേസമയം തമിഴ്‌നാട് അതിൻ്റെ പ്രദേശത്തുള്ള നിരവധി കാർ നിർമ്മാണ പ്ലാന്‍റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യാ പ്രവേശനം സംബന്ധിച്ച വലിയ പ്രഖ്യാപനം നടത്താൻ ടെസ്‍ല മേധാവ ഇലോൺ മസ്‍ക് ഇന്ത്യയിൽ എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഒരാഴ്ചമുമ്പ് ഇന്ത്യയിലേക്കുള്ള യാത്ര മസ്‍ക് അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ സംസ്ഥാനങ്ങളുടെ പ്രതീക്ഷകൾ മങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഉൾപ്പെടെ മാറ്റിയിരുന്നു. ഈ സന്ദർശന വേളയിൽ ഇന്ത്യയ്‌ക്കായി രണ്ട് മുതൽ മൂന്ന് ബില്യൺ ഡോളറിൻ്റെ വരെ നിക്ഷേപം ഇവി ഫാക്ടറിക്കായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചില തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നു എന്നായിരുന്നു ടെസ്‍ല അറിയിച്ചത്.
ടെസ്‌ല ഫാക്ടറികളെ ഗിഗാ ഫാക്ടറികൾ എന്നാണ് വിളിക്കുന്നത്. ഈ പ്ലാന്‍റുൾ കാർ നിർമ്മാണത്തിനുള്ള ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നാണ്. ഏറ്റവും ചെറിയ ടെസ്‌ല ഗിഗാഫാക്‌ടറി ന്യൂയോർക്കിലാണ്. ഇതിന് 88 ഏക്കർ വിസ്തൃതിയുണ്ട്. ഷാങ്ഹായിലെ ഗിഗാ ഫാക്ടറിക്ക് 210 ഏക്കർ സ്ഥലമുണ്ട്. ബെർലിനിലെ ഗിഗാ ഫാക്ടറി 710 ഏക്കറാണ്. ഈ ഫാക്ടറികൾ പലപ്പോഴും ഓഫീസ് സ്ഥലങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും വൻ വരുമാനവും സൃഷ്ടിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ചില നിർമ്മാണ സൗകര്യങ്ങളാണ്. ഇവ നഷ്‍ടപ്പെടുത്താൻ ഒരു ഇന്ത്യൻ ഒരു സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.
അതേസമയം ഇന്ത്യയിൽ, ഒരു നിർമ്മാണ അടിത്തറ സ്ഥാപിക്കുന്നതിനും മറ്റും റിലയൻസുമായി ബന്ധം സ്ഥാപിക്കാൻ ടെസ്‌ല നോക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . പക്ഷേ ഇരു കമ്പനികളും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.