ഇന്ത്യയിൽ സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ പേരാണ് ആദ്യം ഉയർന്നുകേൾക്കുന്നത്. എന്നാൽ പുതിയ മാരുതി ഡിസയർ സെഡാന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചപ്പോൾ ടാറ്റ ടിഗോർ സെഡാൻ നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗുമായിട്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതമായ സെഡാനുകളുടെ കാര്യത്തിൽ ടാറ്റയെക്കാൾ മുൻതൂക്കം മാരുതി നേടി. പുതിയ മാരുതി സുസുക്കി ഡിസയറിന്‍റെ ഈ ഗുണമേന്മ ടാറ്റയ്ക്ക് ശരിക്കും ഒരു പുതിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.
അടുത്തിടെയാണ് മാരുതി സുസുക്കി ഡിസയറിൻ്റെ പുതിയ തലമുറ മോഡൽ പുറത്തിറക്കിയത്. സുരക്ഷയുടെ കാര്യത്തിൽ അത്ര മെച്ചമല്ലാത്ത കാറുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട കമ്പനിയായ മാരുതി സുസുക്കി ഇത്തവണ ആ പേരുദോഷമെല്ലാം തിരുതിതയാണ് പുതിയ ഡിസയറിനെ അവതരിപ്പിച്ചത്. വമ്പിച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് ഡിസയർ എത്തുന്നത്. പുതിയ ഡിസയറിൽ, സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നു. അത് ഡിസയറിനെ അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഡിസയറിൻ്റെ പുതിയ മോഡലിന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചു.
ഇന്ത്യയിൽ സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ പേരാണ് അടുത്തകാലത്തായി ആദ്യം ഉയർന്നുകേൾക്കുന്നത്. എന്നാൽ പുതിയ മാരുതി ഡിസയർ സെഡാന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചപ്പോൾ ടാറ്റ ടിഗോർ സെഡാൻ നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗുമായിട്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതമായ സെഡാനുകളുടെ കാര്യത്തിൽ ടാറ്റയെക്കാൾ മുൻതൂക്കം മാരുതി നേടിയിട്ടുണ്ടെന്ന് വ്യക്തമാണ്.
undefined
സെഗ്‌മെൻ്റ് ആദ്യ ഫീച്ചറുകൾ
സുരക്ഷയുടെ കാര്യത്തിൽ പുതുതലമുറ ഡിസയറിനെ അതിൻ്റെ സെഗ്‌മെൻ്റിൽ ഏറ്റവും മുകളിൽ സ്ഥാപിക്കാം. ഈ സെഗ്‌മെൻ്റിലെ ഏത് കാറിലും ആദ്യമായി ലഭ്യമാകുന്ന അത്തരം നിരവധി സവിശേഷതകൾ മാരുതി ഈ ഡിസയറിൽ നൽകിയിട്ടുണ്ട്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഒറ്റ പാളി ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ മികച്ച ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.
പാവങ്ങളുടെ ഔഡി! പുതിയ ഡിസയറും പഴയതും തമ്മിൽ എന്തൊക്കെയാണ് വ്യത്യാസങ്ങൾ?
സുരക്ഷാ ഫീച്ചറുകൾ
പുതിയ ഡിസയറിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. അതേസമയം ടാറ്റ ടിഗോറിന് എല്ലാ ട്രിമ്മുകളിലും രണ്ട് എയർബാഗുകൾ മാത്രമേ ലഭിക്കൂ. ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡർ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, റിയർ ഡീഫോഗർ തുടങ്ങിയ ഫീച്ചറുകൾ ഡിസയറിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ZXi ട്രിമ്മിൽ ലഭ്യമാണ്. 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് പുതിയ മാരുതി ഡിസയറിൻ്റെ എക്‌സ് ഷോറൂം വില. അതേ സമയം ടാറ്റ ടിഗോറിൻ്റെ എക്‌സ് ഷോറൂം വില 6 ലക്ഷം മുതൽ 9.40 ലക്ഷം രൂപ വരെയാണ്.
സുരക്ഷയ്‌ക്കൊപ്പം ലാഭകരവും
പുതിയ മാരുതി ഡിസയറിന് മികച്ച സുരക്ഷാ ഫീച്ചറുകൾ ഉണ്ടെന്ന് മാത്രമല്ല, അതിൻ്റെ വില വളരെ താങ്ങാനാവുന്നതും ആണെന്നതാണ് ശ്രദ്ധേയം.6.79 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിൽ വരുന്ന പുതിയ മാരുതി സുസുക്കി ഡിസയറിന് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഡിസയറിൻ്റെ എല്ലാ വേരിയൻ്റുകളിലും നിങ്ങൾക്ക് ആറ് എയർബാഗുകൾ ലഭിക്കും. പുതിയ മാരുതി സുസുക്കി ഡിസയറിന്‍റെ ഈ ഗുണമേന്മ ടാറ്റയ്ക്ക് ശരിക്കും ഒരു പുതിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.