2015 ജനുവരി 29 പുലർച്ചെ മൂന്ന് മണി. മലയാളികളുടെ മനസിനെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളിലൊന്ന് അരങ്ങേറിയത് ആ നിമിഷങ്ങളിലായിരുന്നു. ആഡംബര പാര്‍പ്പിട സമുച്ചയത്തിന് രാവെളുക്കുവോളം കാവലിരുന്ന് അന്നം തേടിയ ചന്ദ്രബോസെന്ന ഒരു പാവം സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരത്തിന്‍റെ ഹുങ്ക് തികട്ടിയ മുഹമ്മദ് നിഷാം എന്നൊരു മുതലാളി തന്‍റെ അത്യാഡംബര വാഹനം കയറ്റി കൊന്ന നിമിഷങ്ങള്‍. മുഹമ്മദ് നിഷാമും ആ ഹമ്മറും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍
2015 ജനുവരി 29 പുലർച്ചെ മൂന്ന് മണി. മലയാളികളുടെ മനസിനെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളിലൊന്ന് അരങ്ങേറിയത് ആ നിമിഷങ്ങളിലായിരുന്നു. ആഡംബര പാര്‍പ്പിട സമുച്ചയത്തിന് രാവെളുക്കുവോളം കാവലിരുന്ന് അന്നം തേടിയ ചന്ദ്രബോസെന്ന ഒരു പാവം സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരത്തിന്‍റെ ഹുങ്ക് തികട്ടിയ മുഹമ്മദ് നിഷാം എന്നൊരു മുതലാളി തന്‍റെ അത്യാഡംബര വാഹനം കയറ്റി കൊന്ന നിമിഷങ്ങള്‍. വെറും ഒരു കൊലപാതകമായിരുന്നില്ല അത്. മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊടുംക്രൂരത. ഭയന്നോടിയ ചന്ദ്രോബോസിന്‍റെ പിന്നാലെ തന്‍റെ ഹമ്മറ് പായിച്ച് പലതവണ ഇടിച്ചുതെറിപ്പിച്ച് ഇഞ്ചിഞ്ചായി കൊന്ന കൊടുംക്രൂരത. മുഹമ്മദ് നിഷാമും ആ ഹമ്മറും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. പ്രതി മുഹമ്മദ് നിഷാമിന് പരമാവധി ശിക്ഷ നേടിക്കൊടുക്കാനുള്ള പരമാവധി ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നു വേണം കരുതാൻ. കാരണം നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകൾ സമർപ്പിച്ചു. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ
തൃശൂര്‍ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് എന്ന 47 കാരൻ. പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരനായിരുന്നു കോടികള്‍ ആസ്ഥിയുള്ള വ്യവസായിയാ മുഹമ്മദ് നിഷാം. വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ച് കൊന്നത്. ഭയന്നോടിയ ചന്ദ്രബോസിനെ ഹമ്മറിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ചന്ദ്രോബസിനെ നിഷാം വലിച്ചിഴച്ച് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ചന്ദ്രബോസിന്‍റെ നട്ടെല്ലും വാരിയെല്ലുകള്‍ തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പക്ഷേ 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി.
പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ടെത്തൽ. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ കൊലപാതകമുൾപ്പെടെ ഒമ്പത് കുറ്റങ്ങൾ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂർ അഡീഷണൽ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
ഹമ്മര്‍, ക്രൂരതയുടെ ആയുധം
ചന്ദ്രബോസ് വധത്തിൽ വൻജനരോഷമാണ് പിന്നീട് ഉയർന്നത്. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് നിഷാമിന്റെ ഹമ്മറുള്ളത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന വാഹനമാണിത്. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് ദ്രവിച്ചു തുടങ്ങിയ വാഹനം ഉടനെ പൊളിക്കുമെന്ന നേരത്തെ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് പോലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
പെട്രോളിനേക്കാള്‍ വൻ ലാഭം, ഗ്യാസുകുറ്റി ഘടിപ്പിച്ച് ബൈക്കോടിച്ച് ജനം, തലയില്‍ കൈവച്ച് എംവിഡി!
നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കു മാത്രമേ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കൂ. എന്നാല്‍, വാഹനം ഉപയോഗിച്ചുള്ള ഏതു കുറ്റത്തിനും ഇതു ബാധകമാക്കും എന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ചാണ് നിഷാമിന്റെ ഹമ്മറിനും രജിസ്‌ട്രേഷന്‍ നഷ്‍ടപ്പെടുക. പൊളിക്കുക എന്നത് പോലീസിന്റെയോ കോടതിയുടെയോ നടപടികളില്‍ പെടുന്നതല്ല. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയെന്നതില്‍ അവസാനിക്കുന്നതാണ് നിയമനടപടി. പിന്നീട് ലേലം ചെയ്യാറാണ് പതിവ്. രജിസ്ട്രേഷനില്ലാത്ത വാഹനമാണെന്നതിനാല്‍ ലേലത്തിനുശേഷം പൊളിക്കല്‍ മാത്രമേ വഴിയുള്ളു എന്നുമാത്രം.
ഹമ്മര്‍ എന്നാല്‍
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജനറല്‍ മോട്ടോഴ്സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവിയാണ് ഹമ്മര്‍. 2010 ലാണ് ഹമ്മര്‍ ബ്രാന്‍ഡ് ജനറല്‍ മോട്ടോഴ്‌സ് നിർത്തലാക്കിയത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമായിരുന്നു കാരണങ്ങള്‍. റഗ്ഗഡ് ട്രക്കിന്റെ സിവിലിയന്‍ പതിപ്പ് പരിസ്ഥിതി സൗഹൃദമല്ലെന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വാഹനം കൂടിയാണ്. അതേസമയം ജനറല്‍ മോട്ടോഴ്‌സ് ഹമ്മര്‍ ഇലക്ട്രക്കിനെ വിപണിയില്‍ എത്തിക്കാൻ ഒരുങ്ങുകയാണ്. പുതു തലമുറ അള്‍ട്ടിയം പ്ലാറ്റ്‌ഫോമിലാണ് ഹമ്മര്‍ ഇവി എസ്‌യുവി നിര്‍മിക്കുന്നത്. ഇ