Child Car Seat : വീട്ടില്‍ കുട്ടിയും കാറും ഉണ്ടോ? എങ്കില്‍ ചൈല്‍ഡ് സീറ്റും നിര്‍ബന്ധം, കാരണം ഇതാണ്!

By Web Team  |  First Published Feb 28, 2022, 2:48 PM IST

നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു റോഡ് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കുട്ടിക്ക് ഒരു കാർ സീറ്റ് എന്നത് പല കാരണങ്ങളാൽ വളരെ പ്രധാനമാണ്. 


നിങ്ങളുടെ വീട്ടിൽ ഒരു കാറും കുട്ടിയും ഉണ്ടെങ്കിൽ കുട്ടിക്ക് ഒരു ചൈല്‍ഡ് കാർ സീറ്റ് (Child Seat) നിർബന്ധമായും ഉണ്ടായിരിക്കണം. നിങ്ങളുടെ കുട്ടിക്ക് ഒരു പ്രത്യേക കാർ സീറ്റ് യാത്രകളില്‍ അത്യധികം സുഖം പ്രദാനം ചെയ്യുക മാത്രമല്ല, ദീർഘദൂര യാത്രകളിൽ നിങ്ങളുടെ കുട്ടി സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു.

കാറില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ദാരുണാന്ത്യം; ഒഴിവാക്കാം ഇത്തരം അപകടങ്ങള്‍

Latest Videos

undefined

കൊവിഡ് മഹാമാരിയുടെ ആഘാതം അൽപ്പം കുറഞ്ഞതിനാൽ, പലരും കുടുംബത്തോടൊപ്പം ദീർഘദൂര യാത്രകൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും, പുതിയ വേരിയന്റുകളുടെ വരവും കുട്ടികള്‍ക്ക് വാക്സിനേഷൻ ലഭിക്കാത്തതിനാലും ഭൂരിഭാഗം രക്ഷിതാക്കളും തിരക്കേറിയ വിമാനങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള പൊതുഗതാഗതമോ തിരഞ്ഞെടുക്കുന്നതിന് പകരം കാറിൽ യാത്ര ചെയ്യാൻ ഇഷ്‍ടപ്പെടുന്നു. നിങ്ങളും നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു റോഡ് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കുട്ടിക്ക് ഒരു കാർ സീറ്റ് എന്നത് പല കാരണങ്ങളാൽ വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി ഒരു കാർ സീറ്റ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് കുറച്ചുകൂടി ആഴത്തിൽ നോക്കാം:

അമ്മ കാറില്‍ മറന്നു, കൊടുംചൂടില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം!

എന്താണ് ചൈല്‍ഡ് കാർ സീറ്റ്?
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേകതരം ഇരിപ്പിട കസേരയാണ് കാർ സീറ്റ്. വിലകുറഞ്ഞതും കരുത്തേറിയതും എന്നാൽ മോടിയുള്ളതുമായ വസ്‍തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഒരു അപകടം സംഭവിച്ചാലും, റോഡ് യാത്രയിലുടനീളം നിങ്ങളുടെ കുട്ടി സുരക്ഷിതമായും സുഖമായും തുടരുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. ഈ സീറ്റുകൾ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് ഒരു സീറ്റിൽ ബന്ധിപ്പിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റുകൾ ചൈല്‍ഡ് കാർ സീറ്റിനെ സ്ഥിരമായും സ്ഥാനത്തും ഉറപ്പിച്ചു പിടിക്കുന്നു. വിവിധ തരത്തിലുള്ള ചൈല്‍ഡ് കാർ സീറ്റുകൾ വിപണിയിൽ ലഭ്യമാണ്. അവരവരുടെ കാർ അനുസരിച്ച്, ഒരാൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാം.  

കുട്ടികളെ എപ്പോള്‍ മുതല്‍ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്താം? യുഎഇ പൊലീസ് പറയുന്നത് ഇങ്ങനെ

ഒരു ചൈല്‍ഡ് കാർ സീറ്റ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
വിവിധ സർവേകളുടെ ഫലങ്ങളും സ്ഥിതിവിവരക്കണക്കുകളും ഗവേഷണ ഫലങ്ങളും അനുസരിച്ച്, കുട്ടിക്കാലത്തെ മരണങ്ങളുടെയും പരിക്കുകളുടെയും പട്ടികയിൽ മോട്ടോർ വാഹനാപകടങ്ങൾ ഒന്നാം സ്ഥാനത്താണ്. ചൈൽഡ് സീറ്റുകൾ, പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത 71 ശതമാനം വരെ ഗണ്യമായി കുറയ്ക്കുകയും മരണ സാധ്യത 28 ശതമാനം കുറയുകയും ചെയ്യുന്നു. അടുത്തകാലത്തായി വാഹനാപകടങ്ങൾ വളരെ സാധാരണമാണ്, അവയ്ക്ക് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാനമായും അശ്രദ്ധമായ ഡ്രൈവിംഗും മോശം റോഡിന്റെ അവസ്ഥയും ഉൾപ്പെടുന്നു. 

കാര്‍ യാത്രകളില്‍ നമ്മുടെ കുട്ടികൾ സുരക്ഷിതരാകണമെങ്കില്‍

ചൈല്‍ഡ് കാർ സീറ്റുകളുടെ പ്രാധാന്യം എന്താണെന്ന് മനസിലാക്കാൻ, ഒരു കാർ അപകടത്തിൽപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അപകം സംഭവിക്കുമ്പോൾ, സീറ്റ് ബെൽറ്റോ ചൈൽഡ് സീറ്റോ ഇല്ലാതെ കാറിനുള്ളിൽ ഇരിക്കുന്ന ഏതൊരു യാത്രക്കാരനും വാഹനത്തിന്റെ അതേ വേഗതയിൽ നീങ്ങുകയും ഒടുവിൽ കാറിന്റെ ഡാഷ്‌ബോർഡിലേക്കോ അല്ലെങ്കിൽ യാത്രക്കാരുടെ സ്ഥാനത്തിനനുസരിച്ച് എവിടെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ശരിയായി ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ, ചൈൽഡ് സീറ്റുകളോ കാർ സീറ്റുകളോ ജീവൻ രക്ഷിക്കുന്നവയാണെന്ന് തെളിയിക്കാനാകും. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ചൈല്‍ഡ് കാർ സീറ്റുകൾ ശിശുക്കളുടെ കാര്യത്തിൽ ഏകദേശം 71 ശതമാനവും പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തിൽ ഏകദേശം 54 ശതമാനവും ജീവൻ അപകടപ്പെടുത്തുന്ന സാധ്യതകൾ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചില്ല് പൊട്ടിക്കാന്‍ പറ്റില്ലെന്ന് പിതാവ്; കാറില്‍ കുടുങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം!

ശരിയായ കാർ സീറ്റ് തിരഞ്ഞെടുക്കുന്നത് പ്രധാനമായും കാറിന്‍റെ തരത്തെയും നിങ്ങളുടെ കുട്ടിയുടെ പ്രായത്തെയും ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല, വിവിധ തരം കാർ സീറ്റുകൾ വിപണിയിൽ ലഭ്യമാണ്. കേടുപാടുകളുടെ ആഘാതം നിലനിർത്താനും ഉള്ളിൽ ഇരിക്കുന്ന വ്യക്തിയെ സംരക്ഷിക്കാനും കഴിയുന്ന കാഠിന്യമുള്ള വസ്‍തുക്കള്‍ ഉപയോഗിച്ചാണ് കാർ സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.]

കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് രക്ഷിതാക്കള്‍ ഹോട്ടലില്‍ കയറി, പിന്നെ സംഭവിച്ചത്! 

Source : Car And Bike

click me!