ഇന്ത്യൻ ഥാറിന്‍റെ ഈച്ചക്കോപ്പിക്ക് വില പത്തിരട്ടി കൂട്ടിയിട്ട് പാക്കിസ്ഥാനില്‍ വിറ്റ് ചൈനീസ് കമ്പനി!

By Web Team  |  First Published May 3, 2023, 3:01 PM IST

അതേസമയം മഹീന്ദ്ര ഥാർ പാകിസ്ഥാനിൽ ലഭ്യമായേക്കില്ല. അതിനാൽ മഹീന്ദ്ര ഥാറിന്റെയും ബൊലേറോയുടെയും മിശ്രിതം പോലെ തോന്നിക്കുന്ന എസ്‌യുവിയുടെ സ്വന്തം പതിപ്പ് പാക്കിസ്ഥാനില്‍ പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിഎഐസി.


ഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന് വൻ ആരാധകരുണ്ട്. അന്താരാഷ്ട്ര വിപണികളിൽ ഇത് വിൽക്കപ്പെടുന്നില്ലെങ്കിലും വാഹനലോകത്ത് താങ്ങാനാവുന്ന ജീപ്പ് റാംഗ്ലർ ബദലായി ഥാര്‍ അറിയപ്പെടുന്നു. നിലവിൽ, പുതിയ മഹീന്ദ്ര ഥാർ അഞ്ച് ഡോറിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ വാഹനലോകം. ഈ കാർ പലതവണ പരീക്ഷണം നടത്തുന്നത് കണ്ടിട്ടുണ്ട്.

അതേസമയം മഹീന്ദ്ര ഥാർ പാകിസ്ഥാനിൽ ലഭ്യമായേക്കില്ല. അതിനാൽ മഹീന്ദ്ര ഥാറിന്റെയും ബൊലേറോയുടെയും മിശ്രിതം പോലെ തോന്നിക്കുന്ന എസ്‌യുവിയുടെ സ്വന്തം പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിഎഐസി.

Latest Videos

undefined

ബിഎഐസി BJ40 പ്ലസ് എന്ന് വിളിക്കുന്ന ഒരു എസ്‌യുവി നിലവിൽ പാക്കിസ്ഥാനില്‍ വാങ്ങാൻ ലഭ്യമാണ്. ഇതിനെ നാട്ടുകാർ പലപ്പോഴും ചൈനീസ് താർ എന്ന് വിളിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി ജനപ്രിയ വാഹനങ്ങളിൽ നിന്ന് ഡിസൈനുകൾ കടമെടുക്കുന്നതില്‍ പേരു കേട്ട ചൈനീസ് കമ്പനിയാണ് ബിഎഐസി. ഇതില്‍ കമ്പനിയുടെ ബിഎഐസി BJ40 പ്ലസ് വളരെ ജനപ്രിയമായ ഉദാഹരണമാണ്. മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്‍റെയും ബൊലേറോയുടെയും സമ്മിശ്ര രൂപമാണ്  BAIC BJ40 പ്ലസ് എന്ന ഈ ചൈനീസ് എസ്‌യുവി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാക്ക് വീല്‍സിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ബിഎഐസി BJ40 പ്ലസിന്റെ പാകിസ്ഥാനിലെ എക്സ്-ഷോറൂം വില 1.12 കോടി രൂപയാണ് എന്ന് ഡിഎൻഎ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ മഹീന്ദ്ര ഥാറിന്റെ വില നോക്കുകയാണെങ്കിൽ, പാക്കിസ്ഥാനിലെ വില വളരെ ചെലവേറിയതായി തോന്നുന്നു. മഹീന്ദ്ര ഥാറിന്റെ ഇന്ത്യയിലെ വില 10.54 ലക്ഷം രൂപ മുതലാണ്.

ഡിസൈനിന്റെ കാര്യത്തിൽ, BAIC BJ40 പ്ലസിന് ജീപ്പ് പോലെയുള്ള ഗ്രില്ലും ലാൻഡ് റോവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹെഡ്‌ലാമ്പുകളും സമാനമായ മുൻഭാഗം ലഭിക്കുന്നു. കാറിന്റെ സൈഡ് പ്രൊഫൈൽ ജനപ്രിയ റാംഗ്ലർ എസ്‌യുവിയോട് ഏതാണ്ട് സമാനമാണ്.

ബിഎഐസി BJ40 Plus-ന് കരുത്തേകുന്നത് 2.0L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, 5500rpm-ൽ 218HP ഉം 4500rpm-ൽ 320Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആണഅ വാഹനത്തില്‍. ഇസിഒ, കംഫർട്ട്, സ്പോർട്ട്, സ്നോഫീൽഡ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ഈ മോഡലിന് ലഭിക്കുന്നു. 

അതേസമയം ചൈനയുടെ കോപ്പിയടി പല മേഖലകളിലും കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും.  വാഹന മോഡലുകളിലെ ചൈനീസ് കോപ്പിയടിക്ക് നിരവധി ഇരകളുണ്ട് വാഹനലോകത്ത്.   ഒറിജിനലിനെക്കാള്‍ കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതിനാല്‍  പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് , നേപ്പാൾ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ സൂപ്പര്‍ഹിറ്റുകളുമാണ്.  

click me!