നഗര യാത്രകളിൽ ക്ലാസിക് 32.7kpl ആണ് ഇന്ധനക്ഷമത നൽകിയതെന്ന് ഓട്ടോ കാര്‍ പറയുന്നു. ഹൈവേയിൽ 36.7kpl ആയിരുന്നു മൈലേജ്. പഴയ ക്ലാസിക് 350 ബി.എസ് 6 യഥാക്രമം 34.33kpl, 38.33kpl ആയിരുന്നു മൈലേജ്.
അടുത്തിടെയാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 350യുടെ പരിഷ്‍കരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബുള്ളറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുത്തന്‍ ക്ലാസിക്ക് 350ന്‍റെ യതാര്‍ത്ഥ മൈലേജ് എത്രയെന്ന് പരിശോധിച്ച് പുറത്തുവിട്ടരിക്കുകയാണ് ഓട്ടോ മൊബൈല്‍ മാഗസിനായ ഓട്ടോ കാര്‍ ഇന്ത്. നഗര യാത്രകളിൽ ക്ലാസിക് 32.7kpl ആണ് ഇന്ധനക്ഷമത നൽകിയതെന്ന് ഓട്ടോ കാര്‍ പറയുന്നു. ഹൈവേയിൽ 36.7kpl ആയിരുന്നു മൈലേജ്. പഴയ ക്ലാസിക് 350 ബി.എസ് 6 യഥാക്രമം 34.33kpl, 38.33kpl ആയിരുന്നു മൈലേജ്.
കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.
2021 ക്ലാസിക് 350 അതിന്റെ മുൻഗാമിയോട് ഏതാണ്ട് സമാനമാണെന്ന് തോന്നാമെങ്കിലും വാസ്‍തവത്തിൽ, പുതുക്കിയ ബൈക്കിലെ മിക്കവാറും എല്ലാ ഘടകങ്ങളും പുതിയതാണ്. ഇതിന്‍റെ ഫലമായി, ക്ലാസിക് 350 വാങ്ങുന്നതിന് മുമ്പത്തേക്കാൾ അൽപ്പം ചെലവേറിയതായി മാറി. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്‌ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്. റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം ബെസല്‍ നല്‍കിയുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റര്‍, ക്രോം ആവരണം നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് ഡിസൈനിങ്ങില്‍ സ്റ്റൈലിഷാക്കുന്നത്.