അപകത്തിന്‍റെ ദൃശ്യങ്ങൾ ഒരു ടെസ്‌ല ഉടമ പുറത്തുവിട്ടു. അതിൽ ഒരു ട്രെയിൻ കാറിന് വളരെ അടുത്ത് വന്നതിന് ശേഷം അപകടം സംഭവിക്കുന്നത് കാണാം. മോശം കാലാവസ്ഥയിൽ ടെസ്‍ല മോഡൽ 3 പൂർണ്ണ സെൽഫ് ഡ്രൈവിംഗ് മോഡിൽ സ്വയം പ്രവർത്തിക്കുമെന്ന് വിശ്വസിച്ചതായി ഉടമ പറയുന്നു.
സെൽഫ് ഡ്രൈവിംഗ് മോഡ് തകരാറിലായതിനെ തുടർന്ന് ടെസ്‌ല ഇലക്ട്രിക് കാറിൽ അപകടമുണ്ടായതായി വീണ്ടും വാർത്തകൾ. അപകത്തിന്‍റെ ദൃശ്യങ്ങൾ ഒരു ടെസ്‌ല ഉടമ പുറത്തുവിട്ടു. അതിൽ ഒരു ട്രെയിൻ കാറിന് വളരെ അടുത്ത് വന്നതിന് ശേഷം അപകടം സംഭവിക്കുന്നത് കാണാം. മോശം കാലാവസ്ഥയിൽ ടെസ്‍ല മോഡൽ 3 പൂർണ്ണ സെൽഫ് ഡ്രൈവിംഗ് മോഡിൽ സ്വയം പ്രവർത്തിക്കുമെന്ന് വിശ്വസിച്ചതായി ഉടമ പറയുന്നു. എന്നാൽ പെട്ടെന്ന് തന്നെ ഡ്രൈവർ വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തെന്നും ഉടമ പറയുന്നു. ട്രെയിനിൽ ഇടിക്കാതെ രക്ഷപ്പെടുത്തിയെങ്കിലും ഒരു തൂണിൽ ഇടിച്ചാണ് കാർ നിന്നത്.
ഇടതൂർന്ന മൂടൽമഞ്ഞിലൂടെ ടെസ്‌ല വാഹനം ഓടുന്നത് വീഡിയോ ഫൂട്ടേജിൽ കാണിക്കുന്നു. മഞ്ഞ് കാരണം ദൃശ്യപരത കുറവാണ്. ട്രെയിൻ ക്രോസിംഗിന് അടുത്തെത്തുമ്പോൾ തന്നെ അലേർട്ട് ലൈറ്റുകൾ ഓണായി. പക്ഷേ ട്രെയിൻ അടുത്തെത്തിയിട്ടും കാറിൻ്റെ വേഗത കുറഞ്ഞില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഡ്രൈവർ വാഹനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഭാഗ്യവശാൽ റെയിൽവേ ഗേറ്റ് അടച്ചതിനാൽ വൻ അപകടം ഒഴിവായി.
undefined
ഡ്രൈവർ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടെസ്‌ല മോഡൽ 3 ഒരു തൂണുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻ ചക്രത്തിനും സസ്പെൻഷനും ഒപ്പം ബമ്പറും ഫെൻഡറും തകരാറിലായി. ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെങ്കിലും വൈദ്യസഹായം ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഓട്ടോണമസ് സാങ്കേതിക വിദ്യയുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയ ഈ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാണ്.
കഴിഞ്ഞ ഒരു വർഷമായി താൻ ഈ ടെസ്‌ല സെൽഫ് ഡ്രൈവിംഗ് കാർ ഉപയോഗിക്കുന്നുണ്ടെന്ന് ഉടമ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടുതവണ അപകടത്തിൽപ്പെട്ടുവെന്നും ഉടമ പറയുന്നു. അതേസമയം ടെസ്‌ല ഉടമകൾ കമ്പനിയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരാതിപ്പെടുന്നത് ഇതാദ്യമല്ല. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻറെ (NHTSA) കണക്കുകൾ പറയുന്നത് 2019 മുതൽ 2024 ഏപ്രിൽ വരെ, ടെസ്‌ല മോഡലുകളായ Y, X, S, 3 എന്നിവയുടെ ഓട്ടോപൈലറ്റ് സിസ്റ്റങ്ങൾ മൊത്തം 17 മരണങ്ങളിലും 736 അപകടങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്.