ചൈന വഴി ഇന്ത്യ കീഴടക്കാനുള്ള തന്ത്രം പൊളിഞ്ഞു, അമേരിക്കന്‍ മുതലാളി ഇന്തോനേഷ്യയിലേക്ക്!

By Web Team  |  First Published Jun 22, 2022, 8:51 AM IST

ചൈനീസ് നിര്‍മ്മിത വാഹനങ്ങളുമായി ഇന്ത്യയില്‍ പ്രവേശിക്കാനുള്ള നീക്കം പൊളിഞ്ഞതിനു പിന്നാലെ ഇന്തോനേഷ്യയിലേക്ക് ചേക്കേറാന്‍ ടെസ്‍ല


ഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തും ബിസിനസ് ലോകത്തുമൊക്കെ സജീവ ചര്‍ച്ചയാണ് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ ഇന്ത്യന്‍ പ്രവേശനം. എന്നാല്‍  ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതി 'മരിച്ചതുപോലെയാണ്' എന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരക്കുന്ന അഭ്യൂഹങ്ങൾ. ചൈനയില്‍ ഉണ്ടാക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുമായി ഇന്ത്യൻ വാഹന വിപണിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിൽ നിന്ന് ടെസ്‌ല പിന്മാറിയതിന്റെ സൂചനയായി, ഇന്ത്യയിലെ ടെസ്‌ലയുടെ പോളിസി ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായിരുന്ന മനുജ് ഖുറാന കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. 

Read More : അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനം പൊളിഞ്ഞു, സൂചനയായി ആ രാജി!

Latest Videos

ഇറക്കുമുതി നികുതി കുറയ്ക്കാനും ചൈനയില്‍ ഉണ്ടാക്കിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാനുമായി കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയെ ഇവികളുടെ സാധ്യതയുള്ള വിപണിയായി പരിഗണിക്കുന്നില്ലെന്ന് സൂചന നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആയിരുന്നു മനുജ് ഖുറാനയുടെ രാജി.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

ഇതിനു പിന്നാലെ ടെസ്‍ല മുതലാളി ഇലോൺ മസ്‌ക് ഇപ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് വിപണികളിലേക്ക് തന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് നിക്കൽ സമ്പന്നമായ ഇന്തോനേഷ്യയാണ് എന്നും ഇന്തോനേഷ്യയിൽ വാഹന ഫാക്ടറി ഉൾപ്പെടെയുള്ള നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കാൻ ടെസ്‌ല നീക്കം നടത്തുകയാണ് എന്നും സിഎന്‍ബിസിയെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ എക്സപ്രസ് ഡ്രൈവ്, ഇക്കണോമിക്ക് ടൈംസ് ഓട്ടോ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിൽ വാഹന ഫാക്ടറി ഉൾപ്പെടെയുള്ള നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കാൻ ടെസ്‌ല, ഫോർഡ് ഉള്‍പ്പെടെയുള്ള മറ്റ് കാർ കമ്പനികളുമായും സർക്കാർ ചർച്ച നടത്തിവരികയാണെന്ന് ഇന്തോനേഷ്യൻ  പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. 

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കാനുള്ള ബ്രാൻഡ് പദ്ധതി നിർത്തിവച്ച് ആഴ്‍ചകൾക്കകമാണ് ടെസ്‌ലയുടെ ഇന്ത്യയിൽ കമ്പനിയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പോളിസി ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായ മനുജ് ഖുറാന രാജിവച്ചത്. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി 100 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി കുറയ്ക്കാൻ ഒരു വർഷത്തിലേറെയായി ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഫാക്ടറിയിൽ തുടങ്ങുന്നതിന് മുമ്പ് ചൈന പോലുള്ള ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണം എന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. 

പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍! 

എന്തെങ്കിലും ഇളവുകൾ നൽകുന്നതിന് മുമ്പ് ആദ്യം പ്രാദേശികമായി കാറുകൾ നിർമ്മിക്കാനായിരുന്നു ടെസ്‍ലയോട് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടത്. ചർച്ചകൾ വഴിമുട്ടിയതോടെ ടെസ്‌ല ഇന്ത്യയിൽ കാറുകൾ വിൽക്കാനുള്ള പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. ആഭ്യന്തര ടീമിൽ ചിലരെ വീണ്ടും നിയമിക്കുകയും ഷോറൂം സ്ഥലത്തിനായുള്ള തിരച്ചിൽ കമ്പനി ഉപേക്ഷിക്കുകയും ചെയ്‍തു. കമ്പനിക്ക് ആദ്യം കാറുകൾ വിൽക്കാനും സർവീസ് നടത്താനും അനുമതിയില്ലാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കില്ലെന്ന് മെയ് അവസാനത്തോടെ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്‍തിരുന്നു.  

മുതലാളിയുടെ ഭീഷണിക്ക് പിന്നാലെ ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍

2020-ൽ ആണ് ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്‌സിഡിയറി വഴി ഇന്ത്യയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്‍തത്.  ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ടെസ്‌ലയെ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ നികുതി രംഗത്ത് ഇളവ് നല്‍കുന്നതിന് മുമ്പ് കമ്പനി രാജ്യത്തിനായുള്ള അതിന്റെ നിർമ്മാണ പദ്ധതികൾ പങ്കിടണമെന്ന വ്യവസ്ഥകളോടെ ആയിരുന്നു ക്ഷണം. ഇന്ത്യയിൽ വാഹനം നിര്‍മ്മിക്കാന്‍ ടെസ്‌ലയും ഇലോൺ മസ്‌ക് തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്ന് ഗഡ്‍കരി പറഞ്ഞിരുന്നു.  

590 കിമീ മൈലേജുമായി ആ ജര്‍മ്മന്‍ മാന്ത്രികന്‍ ഇന്ത്യയില്‍, വില കേട്ടാലും ഞെട്ടും!

"മസ്‍കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല, പക്ഷേ, അദ്ദേഹം ചൈനയിൽ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിക്കുന്നു, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല നിർദ്ദേശമാകാൻ കഴിയില്ല. അദ്ദേഹത്തോടുള്ള ഞങ്ങളുടെ അഭ്യർത്ഥന, ഇന്ത്യയിൽ വന്ന് ഇവിടെ നിർമ്മിക്കുക എന്നതാണ്..” ഗഡ്‍കരി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

എന്നാല്‍, ഇപ്പോഴും ഇറക്കുമതി ചെയ്‍ത കാറിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കണമെന്ന നിലപാടിലാണ് മസ്‌ക്. ടെസ്‌ല തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മസ്‍ക് എന്നാൽ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും കൂടിയാ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യെന്നും മസ്‍ക് നേരത്തെ പറഞ്ഞിരുന്നു.  നിലവിൽ, 40,000 ഡോളറിൽ കൂടുതലുള്ള CIF (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) മൂല്യമുള്ള പൂർണ്ണമായും ഇറക്കുമതി ചെയ്‍ത കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയും തുകയിൽ താഴെയുള്ളവയ്ക്ക് 60 ശതമാനവും ഇന്ത്യ ചുമത്തുന്നു.

അപ്രതീക്ഷിതമായി ബ്രേക്ക് തനിയെ അമരും, ഈ വണ്ടിക്കമ്പനിക്കെതിരെ പരാതിയുമായി ഉടമകള്‍!

ഇലോൺ മസ്‍കിനും അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്കും ഇന്ത്യയിലേക്ക് വരുന്നതിന് യാതൊരു തടസ്സവും ഇല്ല എന്ന് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് നിലപാടിൽ കമ്പനിക്കുവേണ്ടി പ്രത്യേകമായ ഇളവുകൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിൽ വൻകിട വ്യവസായങ്ങളുടെയും പൊതുമേഖലാ സംരംഭങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രിയാണ് മഹേന്ദ്രനാഥ് പാണ്ഡെ. ആത്മ നിർഭർ ഭാരത് പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ടു പോവുകയാണ്, പദ്ധതിക്ക് മികച്ച പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നുമുണ്ട്, ഈ സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് വേണ്ടി മാത്രമായി നയങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

click me!