പ്ലാന്‍റ് വിപുലീകരണത്തെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകർ അടുത്തിടെ പ്ലാൻ്റിന് സമീപം ഒരു ക്യാമ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ സംഘവും തീപിടുത്തവും തമ്മിൽ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വ്യക്യമാക്കാൻ പോലീസ് വിസമ്മതിച്ചു.
അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയുടെ ജർമ്മൻ പ്ലാൻ്റ് ഉത്പാദനം നിർത്തി. തീപിടിത്തത്തെ തുടർന്നാണേ് പ്ലാന്റടച്ചത്. ടെസ്‌ല ഫാക്ടറിയുടെ വിപുലീകരണത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം പുകയുന്നതിനിടെയാണ് ഈ സംഭവം എന്നതാണ് ശ്രദ്ധേയം. പ്ലാന്‍റ് വിപുലീകരണത്തെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകർ അടുത്തിടെ പ്ലാൻ്റിന് സമീപം ഒരു ക്യാമ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ സംഘവും തീപിടുത്തവും തമ്മിൽ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വ്യക്യമാക്കാൻ പോലീസ് വിസമ്മതിച്ചു.
ടെസ്‍ലയുടെ യൂറോപ്പിലെ ഏക പ്ലാൻറാണിത്. ഈ ഫാക്ടറിയിലെ ജോലികൾ സ്തംഭിച്ചിരിക്കുകയാണ്. പ്ലാൻ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും സമീപത്തെ ഉയർന്ന വോൾട്ടേജ് ലൈനുകൾക്ക് തീയിടുകയും ചെയ്തുവെന്ന് കമ്പനിയും അധികാരികളും പറഞ്ഞു. പുലർച്ചെ ബെർലിൻ തെക്കുകിഴക്ക്, ഫാക്ടറി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഒരു വൈദ്യുതിത്തൂൺ കത്തുന്നതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എമർജൻസി സർവീസുകളെ വിളിക്കുകയും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും ചെയ്തു. ആക്രമണമാണ് ഫാക്ടറിയിലെ ജോലി നിർത്തിയതിന് പിന്നിലെ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ജർമ്മനിയിലെ ബ്രാൻഡൻബർഗിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ഫാക്ടറി തീയിടുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമിക്കപ്പെട്ടതെന്നും വൈദ്യുതി വിതരണ ലൈനിന് വൻ നാശനഷ്ടമുണ്ടായെന്നും കമ്പനി അവകാശപ്പെടുന്നു.
undefined
അജ്ഞാതരായ അക്രമികൾ ഹൈ-വോൾട്ടേജ് ലൈനുകൾക്ക് തീയിട്ടതായും ഇത് കാരണം കാർ നിർമ്മാണ കമ്പനിയുടെ ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കമ്പനി അധികൃതർ പറഞ്ഞു. ഈ സംഭവത്തിന് ശേഷം മാത്രമാണ് ഫാക്ടറിയിലെ ഉത്പാദനം നിർത്താൻ ടെസ്‌ല തീരുമാനിച്ചത്. ഈ തീപിടിത്തത്തെ തുടർന്ന് ടെസ്‌ല ഫാക്ടറിയിലും പരിസര ഗ്രാമങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടെസ്‌ല ഫാക്ടറിയുടെ വിപുലീകരണത്തെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകർ അടുത്തിടെ പ്ലാൻ്റിന് സമീപം ക്യാമ്പ് ചെയ്തിരുന്നതായി പറയപ്പെടുന്നു. എന്നാൽ സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകർക്ക് പങ്കില്ലെന്ന നിലപാടിലാണ് പോലീസെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
ഇത് ശരിക്കും ആസൂത്രിതമായ ആക്രമണമാണെങ്കിൽ, അത് രാജ്യത്തെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള അപകടകരമായ ആക്രമണമാണെന്ന് ബ്രാൻഡൻബർഗ് സംസ്ഥാന ആഭ്യന്തര മന്ത്രി മൈക്കൽ സ്റ്റബ്ഗൻ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് അടിസ്ഥാന വിതരണത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു, ഇത് അവരെ അപകടത്തിലാക്കുന്നു. ഇത്തരം നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടും. ഉൽപ്പാദനം എപ്പോൾ പുനരാരംഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ടെസ്‌ല കമ്പനി അറിയിച്ചു.
ജർമ്മനിയിൽ ടെസ്‌ലയ്ക്ക് നാട്ടുകാരുടെ രോഷം നേരിടേണ്ടി വരുന്നത് ഇതാദ്യമല്ല. ഫെസിലിറ്റിയുടെ നിർമ്മാണ സമയത്ത്, പ്രദേശത്തെ പ്രകൃതിവിഭവങ്ങൾക്ക് ടെസ്‌ല പ്ലാൻ്റ് ഭാരമാകുമെന്ന് പറഞ്ഞ് പ്രദേശവാസികളിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. ചിലർ കമ്പനി വെള്ളം മോഷ്ടിച്ചു എന്ന് ആരോപിച്ചു. എന്നിരുന്നാലും, ഒടുവിൽ, 2022 മുതൽ പ്രവർത്തിക്കുന്ന 740 ഏക്കർ പ്ലാൻ്റുമായി മുന്നോട്ട് പോകാനും ടെസ്‌ല മോഡൽ Y ഇവികൾ ഇവിടെ നിന്നും പുറത്തിറക്കാനും ടെസ്‌ലയ്ക്ക് കഴിഞ്ഞു. രാഷ്ട്രീയക്കാരും വ്യവസായ ഗ്രൂപ്പുകളും ഈ പ്ലാന്‍റ് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാദിച്ചു.