ടാറ്റ പഞ്ച് ഫേസ്‌ലിഫ്റ്റ് ഉടനെത്തും

By Web Team  |  First Published Jul 17, 2024, 6:18 PM IST

എസ്‌യുവികളുടെ വൻ ഡിമാൻഡ് കണക്കിലെടുത്ത് പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ് പഞ്ചിൻ്റെ പെട്രോൾ, സിഎൻജി മോഡലുകൾ അപ്‌ഡേറ്റ് ചെയ്യും. പുതിയ മോഡലുകളുടെ വരവോടെ ഇതിൻ്റെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ ജൂൺ മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായിരുന്നു ടാറ്റ പഞ്ച്. നിലവിൽ ഈ കാർ പെട്രോൾ, സിഎൻജി, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എസ്‌യുവികളുടെ വൻ ഡിമാൻഡ് കണക്കിലെടുത്ത് പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ് പഞ്ചിൻ്റെ പെട്രോൾ, സിഎൻജി മോഡലുകൾ അപ്‌ഡേറ്റ് ചെയ്യും. പുതിയ മോഡലുകളുടെ വരവോടെ ഇതിൻ്റെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് അരങ്ങേറിയത്. നേരത്തെ ഈ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു, ഇപ്പോൾ ഇത് ഒന്നാം സ്ഥാനത്താണ്. ആക്ടി. ഇവി ആർക്കിടെക്ചറിൽ നിർമ്മിച്ച പഞ്ച് ഇവി ഈ വർഷം ടാറ്റ പുറത്തിറക്കി. ഇത് പഞ്ചിൻ്റെ വിൽപ്പന വർധിപ്പിച്ചു.

Latest Videos

undefined

പുതിയ ടാറ്റ പഞ്ചിൻ്റെ പെട്രോൾ, സിഎൻജി ഫേസ്‌ലിഫ്റ്റ് മോഡലുകളിൽ ഡിസൈൻ അപ്‌ഡേറ്റ് ചെയ്യും. ഇതിൻ്റെ ഡിസൈൻ പ്രധാനമായും പഞ്ച് ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും. നിലവിലെ മോഡൽ പോലെ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈൻ എസ്‌യുവിക്ക് ലഭിക്കുമെങ്കിലും അതിൻ്റെ സ്റ്റൈലിംഗ് അൽപ്പം മികച്ചതായിരിക്കും. ഇതിന് ഓൾ-എൽഇഡി ലൈറ്റിംഗ്, കണക്റ്റഡ് എൽഇഡി ഡിആർഎൽ, എയർ ഡാമോടുകൂടിയ ഫ്രണ്ട് ബമ്പർ, ട്വീക്ക് ചെയ്ത ഫ്രണ്ട് ഗ്രിൽ എന്നിവ നൽകാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് 16 ഇഞ്ച് അലോയ് വീലുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുക്കിയ പഞ്ചിന് രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ടായിരിക്കും. അതിലൊന്ന് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും മറ്റൊന്ന് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ളതാണ്. നിലവിൽ, പഞ്ചിൻ്റെ നിലവിലെ മോഡൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകളുമായാണ് വരുന്നത്. പഞ്ചിൻ്റെ ടെസ്റ്റിംഗ് മോഡലിൽ കാണുന്ന സ്റ്റിയറിംഗ് വീൽ നിലവിലെ മോഡലിന് സമാനമാണ്. എന്നാൽ പുതിയ പഞ്ച് പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലോടെയായിരിക്കും വരിക.

പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നൽകും. അഞ്ച് സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ടാകും. ഇതിൻ്റെ പെട്രോൾ എഞ്ചിൻ 86 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കും സൃഷ്ടിക്കും. അതേസമയം സിഎൻജി എഞ്ചിൻ 72 ബിഎച്ച്പി കരുത്തും 103 എൻഎം ടോർക്കും സൃഷ്ടിക്കും. മാനുവൽ ഗിയർബോക്‌സിന് മാത്രമേ സിഎൻജി എഞ്ചിൻ നൽകൂ. പാർക്കിംഗ് ക്യാമറ, റിവേഴ്സ് പാർക്കിംഗ് സെൻസർ, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പുതിയ പഞ്ചിൽ നൽകാൻ സാധ്യതുണ്ട്. 

click me!