മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി നെക്‌സോൺ ഇവി 32 ൽ29.86 പോയിന്‍റുകളും കുട്ടികളുടെ സംരക്ഷണത്തിനായി 24ൽ 23.95 പോയിന്‍റുകളും നേടി.
ഭാരത് എൻസിഎപി (ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ റൗണ്ടിൽ, ടാറ്റ നെക്‌സോൺ ഇവി അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി നെക്‌സോൺ ഇവി 32 ൽ29.86 പോയിന്‍റുകളും കുട്ടികളുടെ സംരക്ഷണത്തിനായി 24ൽ 23.95 പോയിന്‍റുകളും നേടി.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 14.26 പോയിൻ്റും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 15.60 പോയിൻ്റും നേടാൻ ഈ ഇലക്ട്രിക് സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് സാധിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി, ചൈൽഡ് റെസ്‌ട്രെയിൻറ് സിസ്റ്റത്തിൽ 12-ൽ 12 പോയിൻ്റും വാഹന മൂല്യനിർണ്ണയത്തിന് 13-ൽ 9 പോയിൻ്റും മോഡൽ നേടി.
ടാറ്റ നെക്‌സോൺ ഇവിയുടെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ഫ്രണ്ടൽ, സൈഡ് ഹെഡ് കർട്ടൻ, സൈഡ് ചെസ്റ്റ് എയർബാഗുകൾ, ഔട്ട്‌ബോർഡ് സീറ്റുകൾക്കുള്ള ഐസോഫിക്സ് ആങ്കർ പോയിൻ്റുകൾ, ബെൽറ്റ് പ്രെറ്റെൻഷനറുകൾ, ലോഡ്-ലിമിറ്ററുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, കാൽനട സംരക്ഷണം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവ ഉൾപ്പെടുന്നു.
ടാറ്റ നെക്‌സോൺ ഇവി രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. 30kWh ബാറ്ററിയുള്ള MR (മീഡിയം റേഞ്ച്), 40.5kWh ബാറ്ററിയുള്ള LR (ലോംഗ് റേഞ്ച്) എന്നിവ. എംആർ വേരിയൻറ് എആർഎഐ അവകാശപ്പെടുന്ന 325 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം എൽആർ 465 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 7.2kW എസി ചാർജർ സ്റ്റാൻഡേർഡായി വരുന്നു. MR-ന് 4.3 മണിക്കൂറിനുള്ളിൽ 10 ശതമാനം മുതൽ 100 ശതമാനം വരെ ബാറ്ററികൾ ചാർജ് ചെയ്യാം, LR-ന് 6 മണിക്കൂർ വേണം. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും നാല് ലെവൽ ബ്രേക്ക് റീജനറേഷൻ സിസ്റ്റവും ഇവി വാഗ്ദാനം ചെയ്യുന്നു.
ടാറ്റ നെക്‌സോൺ ഇവി V2V (വാഹനത്തിൽ നിന്ന് വാഹനത്തിലേക്ക്), V2L (വാഹനത്തിൽ നിന്ന് ലോഡ്) ചാർജിംഗിനെ പിന്തുണയ്ക്കുന്നു. അതായത് മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളോ മറ്റൊരു ഇവിയോ ഇതിൽ നിന്നും ചാർജ് ചെയ്യാൻ കഴിയും. ഇലക്ട്രിക് സബ് കോംപാക്റ്റ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില നിലവിൽ അടിസ്ഥാന വേരിയൻ്റിന് 14.49 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുകയും ടോപ്പ് എൻഡ് വേരിയൻ്റിന് 19.49 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു.