ജനപ്രിയ നെക്സോണിന് 2.70 ലക്ഷം വരെ വിലക്കിഴിവ്, ഈ ടാറ്റയിത് എന്തുഭാവിച്ചാ!

By Web Team  |  First Published Dec 17, 2023, 10:57 AM IST

തിരഞ്ഞെടുത്ത ഡീലർമാർ പുതിയ നെക്സോൺ ഇവിയിലും പ്രീ-ഫേസ്‌ലിഫ്റ്റ് നെക്സോൺ ഇവിയിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും വാഗ്‍ദാനം ചെയ്യുന്നു.


ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പുകൾ ഈ മാസം ജനപ്രിയ നെക്സോൺ ഇവി ശ്രേണിയിൽ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ഡീലർമാർ പുതിയ നെക്സോൺ ഇവിയിലും പ്രീ-ഫേസ്‌ലിഫ്റ്റ് നെക്സോൺ ഇവിയിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും വാഗ്‍ദാനം ചെയ്യുന്നു.

പ്രീ-ഫേസ്‌ലിഫ്റ്റ് ടാറ്റ നെക്സോൺ ഇവി മാക്സ് വേരിയന്റിന് ടാറ്റ മോട്ടോഴ്‌സ് 2.20 ലക്ഷം രൂപ വരെ വലിയ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നു. ഇതോടൊപ്പം, പഴയ ഇ-എസ്‌യുവിയിൽ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. പ്രീ-ഫേസ്‌ലിഫ്റ്റ് നെക്സോൺ ഇവിയുടെ പ്രൈം വേരിയന്റിൽ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. പഴയ മോഡൽ മാത്രമല്ല, പുതിയ തലമുറ ടാറ്റ നെക്‌സോണും ആദ്യമായി ക്യാഷ് ആനുകൂല്യങ്ങളോടെ ലഭ്യമാണ്. പുതിയ നെക്സോൺ ഇവിയിൽ ഉപഭോക്താക്കൾക്ക് 35,000 രൂപ വരെ ക്യാഷ് കിഴിവ് ലഭിക്കും. പുതിയ മോഡൽ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. കൂടാതെ 14.74 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വാഹനം ലഭ്യമാണ്.

Latest Videos

undefined

ഇലക്ട്രിക് എസ്‌യുവിയിൽ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നു. ടച്ച് അധിഷ്‌ഠിത എച്ച്‌വി‌എ‌സി നിയന്ത്രണങ്ങളും പ്രകാശമുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം, ഒടിഎ, വയർലെസ് ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഒരു ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ മുതലായവ ലഭിക്കും.  സുരക്ഷയ്ക്കായി പുതിയ ടാറ്റ നെക്സോൺ EV 6ന് എയർബാഗുകൾ, ഒരു ടിപിഎംഎസ്, ഇഎസ്‍സി, ഒരു ബ്ലൈൻഡ്-വ്യൂ മോണിറ്റർ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഓൾ-വീൽ ഡിസ്‍ക് ബ്രേക്കുകൾ തുടങ്ങിയവയും ലഭിക്കും.

മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്. മീഡിയം റേഞ്ച് വേരിയന്റുകളിൽ 30kWh ബാറ്ററി പാക്ക് വരുന്നു, ഒറ്റ ചാർജിൽ 325 കിമി എന്ന ക്ലെയിം റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു, അതേസമയം LR വേരിയന്റുകളിൽ 456km എന്ന ക്ലെയിം റേഞ്ച് ഉള്ള 40.5kWh ബാറ്ററി പാക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളും 7.2kW എസി ചാർജറിനേയും DC ഫാസ്റ്റ് ചാർജറുകളേയും പിന്തുണയ്ക്കുന്നു. MR, LR വേരിയന്റുകൾക്ക് യഥാക്രമം 129bhp, 145bhp എന്നിവ നൽകുന്ന ജെൻ 2 പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഇലക്ട്രിക് എസ്‌യുവികൾക്ക് ലഭിക്കുന്നത്. 

click me!