2024 മെയ് മാസത്തിൽ ടാറ്റ സഫാരിയുടെ സിഎഎസ്‍ഡി വിലകൾ അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട് എക്‌സ്-ഷോറൂം വിലയെ അപേക്ഷിച്ച് പുതിയ സഫാരിയുടെ സിഎസ്‍ഡി വിലകൾ ഏകദേശം 1.67 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകൾ.
2024 സഫാരി എസ്‌യുവി നമ്മുടെ രാജ്യത്തെ സൈനികർക്കായി സിഎസ്‌ഡി (കാൻ്റീന് സ്റ്റോർ ഡിപ്പാർട്ട്‌മെൻ്റ്) വഴി ലഭ്യമാക്കുന്നുണ്ട് ടാറ്റാ മോട്ടഴ്സ്. കാൻ്റീന് സ്റ്റോറുകളിൽ നിന്ന് കാർ വാങ്ങുന്നവർക്ക് വൻ നികുതി ഇളവ് ലഭിക്കും. 2024 മെയ് മാസത്തിൽ ടാറ്റ സഫാരിയുടെ സിഎഎസ്‍ഡി വിലകൾ അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട് എക്‌സ്-ഷോറൂം വിലയെ അപേക്ഷിച്ച് പുതിയ സഫാരിയുടെ സിഎസ്‍ഡി വിലകൾ ഏകദേശം 1.67 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകൾ.
ടാറ്റയുടെ ജനപ്രിയ മോഡലായ സഫാരിക്ക്, വ്യത്യസ്ത ഇൻസെർട്ടുകൾ ഫീച്ചർ ചെയ്യുന്ന സെൻട്രൽ എയർ ഇൻടേക്കുകളുള്ള പുതുതായി രൂപകല്പന ചെയ്തതും വിശാലവുമായ ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു. ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ അൽപ്പം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്നു, അവ ഒരു LED ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നു. 19 ഇഞ്ച് അലോയ് വീലുകളാണ് എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ബമ്പർ ഡിസൈനും എൽഇഡി ബാർ വഴി ബന്ധിപ്പിച്ച ടെയിൽലാമ്പുകളും പിൻഭാഗത്തെ വേറിട്ടതാക്കുന്നു.
എൻട്രി ലെവൽ സ്മാർട്ട്, പ്യുവർ ട്രിമ്മുകൾ രണ്ട് വർണ്ണ സ്കീമുകളിൽ വാഗ്ദാനം ചെയ്യുന്നു.ലൂണാർ സ്ലേറ്റ്, സ്റ്റെല്ലാർ ഫ്രോസ്റ്റ് എന്നിവ. ഈ ഷേഡുകൾ ഒബെറോൺ ബ്ലാക്ക് ഫിനിഷുള്ള ഡാർക്ക് എഡിഷനിലും ലഭ്യമാണ്. സ്റ്റെല്ലാർ ഫ്രോസ്റ്റ്, സൂപ്പർനോവ കോപ്പർ, ഗാലക്‌സി സഫയർ, സ്റ്റാർഡസ്റ്റ് ആഷ് എന്നീ നാല് പെയിന്റ് സ്‌കീമുകൾ അഡ്വഞ്ചർ ട്രിം നൽകുന്നു. ഗാലക്‌റ്റിക് സഫയർ, കോസ്‌മിക് ഗോൾഡ്, സ്റ്റാർഡസ്റ്റ് ആഷ്, സ്റ്റെല്ലാർ ഫ്രോസ്റ്റ് എന്നീ നാല് നിറങ്ങളിലാണ് ടോപ്പ്-ടയർ അക്‌പ്ലിഷ്ഡ് ട്രിം വരുന്നത്.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തിൽ ഉണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ഹർമനിൽ നിന്നുള്ളതാണിത്. ബാക്ക്‌ലിറ്റ് ലോഗോയുള്ള ടാറ്റയുടെ പുതിയ 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, നാവിഗേഷൻ പിന്തുണയുള്ള ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് ടോഗിളുകളുള്ള ടച്ച് അധിഷ്‌ഠിത എച്ച്‌വിഎസി നിയന്ത്രണങ്ങൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും ഇതിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉൾപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് സാങ്കേതികവിദ്യയും ലഭിക്കുന്നു.
170PS പവറും 350Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0L, 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഇതിൽ ഉൾപ്പെടുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. പുതിയ സഫാരി മാനുവൽ ഗിയർബോക്‌സ് ലിറ്ററിന് 16.30 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 14.50 കിലോമീറ്ററും ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
രണ്ടാം നിര സീറ്റുകൾ ഇപ്പോൾ വെന്റിലേഷൻ ഫംഗ്ഷനോടു കൂടിയാണ് വരുന്നത്. 360-ഡിഗ്രി സറൗണ്ട് ക്യാമറ, വയർലെസ് ചാർജർ, 10-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, ഒരു പനോരമിക് സൺറൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ടെറൈൻ റെസ്‌പോൺസ് മോഡ് എന്നിവയുൾപ്പെടെയുള്ള ആകർഷകമായ സവിശേഷതകൾ എസ്‌യുവിക്ക് ലഭിക്കുന്നു.