ഇത് വെറും കാറല്ല, സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതുന്ന അത്ഭുതം! അമ്പരിപ്പിക്കാൻ തയാറായി ടാറ്റ, ചിത്രങ്ങൾ പുറത്ത്

By Web Team  |  First Published Jul 21, 2024, 8:41 PM IST

ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങള്‍ ടാറ്റ തന്നെ പങ്കുവെച്ചിരിക്കുകയാണ്. ടാറ്റ കര്‍വിന്റെ ഇലക്ട്രിക് പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം.


ടാറ്റ ഇന്ത്യയിലെ കാറുകളുടെ സങ്കല്‍പ്പം മാറ്റിയെഴുതാന്‍ പോവുകയാണ്. അത്യാഡംബര വാഹനങ്ങളില്‍ മാത്രം കണ്ടിട്ടുള്ള എസ്യുവി കൂപെ ഡിസൈനില്‍ ഒരു വാഹനം പുറത്തിറങ്ങാന്‍ പോകുന്നു, പേര് ടാറ്റ കര്‍വ്. ടാറ്റയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്ന മാസ് മാര്‍ക്കറ്റ് കൂപെയാണ് കര്‍വ് എന്ന് ചുരുക്കി വിവരിക്കാം. ഈ വാഹനത്തില്‍ എസ്‍യുവിയുടെ തലയെടുപ്പും കൂപെയുടെ ഡിസൈന്‍ ഭംഗിയും ചേരുംപടി ചേര്‍ന്നിരിക്കുന്നു.

ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങള്‍ ടാറ്റ തന്നെ പങ്കുവെച്ചിരിക്കുകയാണ്. ടാറ്റ കര്‍വിന്റെ ഇലക്ട്രിക് പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ആദ്യം എത്തുക ഇലക്ട്രിക് വകഭേദമായിരിക്കും. നെക്സോണ്‍, ഹാരിയര്‍ തുടങ്ങിയ വാഹനങ്ങളില്‍ കണ്ട ഡിസൈന്‍ സ്റ്റെല്‍ തന്നെയാണ് പുതിയ വാഹനത്തിനും നല്‍കിയിരിക്കുന്നത്.

Latest Videos

എസ്‍യുവിയുടെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റിയര്‍ വിന്‍ഡോ സ്‌ക്രീനോടുകൂടിയ റൂഫാണ് പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ വാഹന  സങ്കല്‍പ്പം തന്നെ കര്‍വ് പൊളിച്ചെഴുതും. ടാറ്റയുടെ വാഹനങ്ങള്‍ക്ക് നിലവില്‍ ഇല്ലാത്ത രണ്ട് പുതിയ നിറങ്ങള്‍ കര്‍വിന് ലഭിക്കാന്‍ സാധ്യതയുണ്ട്. വാഹനത്തിനെ പുറംകാഴ്ചയിലെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇന്റീരിയര്‍ എങ്ങനെ ആയിരിക്കും എന്ന വിവരങ്ങള്‍ ടാറ്റ പുറത്ത് വിട്ടിട്ടില്ല. പുറമെയുള്ള ഭംഗി അകത്തും നല്‍കുമെന്ന് പ്രതീക്ഷിക്കാം

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് ഓപ്ക്ഷനുകള്‍ നല്‍കുന്നത് വഴി എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കളെ ആകർഷിക്കാന്‍ കര്‍വിന് സാധിക്കും. ഒരു തവണ ചാര്‍ജ് ചെയ്താല്‍  500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കായിരിക്കും വാഹത്തില്‍ ഉണ്ടാവു എന്നാണ് സ്ഥിരീകരിക്കാത്ത വിവരം . 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെയുള്ള എഞ്ചിന്‍ ഓപ്ക്ഷനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയുടെ കാര്യത്തിലും ടാറ്റ സസ്‌പെന്‍സ് തുടരുകയാണ് .ഇലക്ട്രിക് പതിപ്പിന് 20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. 

റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന

സ്കൂട്ടറിലെത്തി, പതിയെ ട്രാൻസ്ഫോമറിന് അടുത്തേക്ക്...; പ്രദേശമാകെ പെട്ടെന്ന് ഇരുട്ടിലായി, എല്ലാം കണ്ട് സിസിടിവി

വെളുപ്പിന് 6.30, അടുത്ത വീട്ടിൽ നിന്ന് പറന്ന് വന്ന ബാഗിൽ 2 കിലോ സ്വർണം; പ്ലാൻ പൊളിഞ്ഞു, കുടുങ്ങി ഉദ്യോഗസ്ഥൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!