ഗ്ലോബൽ എൻക്യാപ്, ഇന്ത്യ എൻക്യാപ് എന്നിവയ്ക്ക് കീഴിൽ ഈ രണ്ട് കൂപ്പെ എസ്‌യുവികളുടെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. ചോർന്ന വിശദാംശങ്ങൾ അനുസരിച്ച്, സുരക്ഷാ ക്രാഷ് ടെസ്റ്റിൽ കർവ്വ് ഇവി, ഐസിഇമോഡലുകൾ വിജയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കമ്പനി ഇതുവരെ നൽകിയിട്ടില്ല.
ടാറ്റ കർവ് ഐസിഇ, കർവ് ഇലക്ട്രിക് (ടാറ്റ കർവ് ഇവി) എന്നിവയുടെ ലോഞ്ച് അടുത്തുവരികയാണ്. ടാറ്റ കർവ്വ് ഓഗസ്റ്റ് 7 ന് വിപണിയിലെത്തും. അതേസമയം ഗ്ലോബൽ എൻക്യാപ്, ഇന്ത്യ എൻക്യാപ് എന്നിവയ്ക്ക് കീഴിൽ ഈ രണ്ട് കൂപ്പെ എസ്‌യുവികളുടെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. ചോർന്ന വിശദാംശങ്ങൾ അനുസരിച്ച്, സുരക്ഷാ ക്രാഷ് ടെസ്റ്റിൽ കർവ്വ് ഇവി, ഐസിഇമോഡലുകൾ വിജയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കമ്പനി ഇതുവരെ നൽകിയിട്ടില്ല.
ചോർന്ന വിശദാംശങ്ങൾ അനുസരിച്ച്, ടാറ്റ കർവ് (ഇലക്‌ട്രിക്, ഐസിഇ പതിപ്പുകൾ) ഗ്ലോബൽ എൻസിഎപി, ഇന്ത്യ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അഞ്ച് സ്റ്റാറുകൾ നേടുകയും ചെയ്തു. ഈ നേട്ടത്തോടെ, ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ലഭിച്ച ടാറ്റ എസ്‌യുവികളുടെ പട്ടികയിൽ കർവ് എത്തി. ഈ 5-സ്റ്റാർ സുരക്ഷാ ക്രാഷ് ടെസ്റ്റ് റേറ്റിംഗുള്ള കാറുകളിൽ ഇതിനകം തന്നെ സഫാരി, ഹാരിയർ, നെക്‌സോൺ, നെക്‌സോൺ ഇവി, പഞ്ച് ഇവി എന്നിവ ഉൾപ്പെടുന്നു.
സമീപകാല ടാറ്റ മോഡലുകളുടെ സുരക്ഷാ റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ഈ വിഷയത്തിൽ കർവ് മുന്നിലായിരിക്കുമെന്ന് ഇതിനകം തന്നെ പ്രതീക്ഷിച്ചിരുന്നു. സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, കർവിന് ആറ് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ഉള്ള മൂന്ന് പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ട്രാക്ഷൻ കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360-ഡിഗ്രി ക്യാമറയും ലെവൽ 2 ADAS സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാണ്.
കർവ്വ് ജൂലൈ 19ന് ഇന്ത്യൻ വിപണിയിൽ അനാവരണം ചെയ്‍തിരുന്നു.ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ), ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുമായി ടാറ്റയിൽ നിന്നും വരുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ്‌യുവിയാണിത്. ഈ കാർ ഒരു എസ്‌യുവിയുടെ കാഠിന്യവും ഈടുനിൽപ്പും ഒരു കൂപ്പെയുടെ ഗംഭീരവും സ്‌പോർട്ടി സിലൗറ്റും സമന്വയിപ്പിക്കുന്നുവെന്ന് കമ്പനി പറയുന്നു. ടാറ്റ മോട്ടോഴ്സ് ഓഗസ്റ്റ് 7 ന് ഇലക്ട്രിക് കർവ്വിന്‍റെ വില പ്രഖ്യാപിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പെട്രോൾ, ഡീസൽ കർവിന്‍റെ വിലയും വില കമ്പനി പ്രഖ്യാപിക്കും. കമ്പനി ഇത് തുടർച്ചയായി പരീക്ഷിച്ചുവരികയാണ്. കർവ് ഇവിയും അതിൻ്റെ പെട്രോൾ മോഡലും ടെസ്റ്റിംഗിനിടയിൽ നിരവധി തവണ കണ്ടെത്തി. അടുത്തിടെ അതിൻ്റെ ചില ചിത്രങ്ങളും വെളിച്ചത്തു വന്നു. ഈ വാഹനം മികച്ച രൂപകൽപ്പനയും സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല, സുരക്ഷയുടെ കാര്യത്തിലും സമാനതകളില്ലാത്തതാണെന്ന് കാണിക്കുന്നു.