രണ്ട് ടാങ്കുകളുമായി ക്യാമറയിൽ കുടുങ്ങി ഒരു കാർ!

ടാറ്റ മോട്ടോഴ്‌സ് കർവ്വ് കൂപ്പെ എസ്‌യുവി സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എഞ്ചിനുകൾക്ക് പുറമെ സിഎൻജിയിലും ഈ വാഹനം ലഭ്യമാകും.

Tata Curvv CNG Spotted Testing

ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഇവി, സിയറ ലൈഫ്‌സ്റ്റൈൽ എസ്‌യുവി എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകൾ ഒരുക്കുന്നുണ്ട്. ഇതിനുപുറമെ, തദ്ദേശീയ വാഹന നിർമ്മാതാക്കൾ ഫെയ്‌സ്‌ലിഫ്റ്റുകളും പുതിയ എഞ്ചിൻ ഓപ്ഷനുകളും അവതരിപ്പിച്ചുകൊണ്ട് നിലവിലുള്ള ലൈനപ്പിനെ നവീകരിക്കും. ടാറ്റ കർവ്വ് കൂപ്പെ എസ്‌യുവി ബ്രാൻഡിൽ നിന്ന് നാല് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന അടുത്ത മോഡലായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിനുകൾക്കൊപ്പം ടാറ്റ കർവ്വ് ലഭ്യമാണ്. കർവ്വ് സിഎൻജിയുടെ പരീക്ഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണത്തിനിടെ വാഹനം ക്യമാറിൽ പതിഞ്ഞു. ഈ കൂപ്പെ എസ്‌യുവിയുടെ സിഎൻജി പതിപ്പ് കമ്പനി ഉടൻ അവതരിപ്പിക്കും എന്നതിന്‍റെ സൂചനയാണിത്. കർവ്വിന്റെ കൂപ്പെ ഡിസൈൻ സിഎൻജി പവർട്രെയിനുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചിരുന്നു.

Latest Videos

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ നെക്‌സോൺ ഐസിഎൻജി പതിപ്പിൽ ടാറ്റ കർവ്വ് സിഎൻജിയും ചേരും. ടാറ്റ നെക്‌സോൺ iCNGയുടെ ചുവടുപിടിച്ച്, ടാറ്റ കർവ്വ് സിഎൻജിയിൽ ഡ്യുവൽ സിലിണ്ടർ സിഎൻജി ടാങ്കും 1.2 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവ സീസണിൽ ടാറ്റ കർവ്വ് iCNG ഇന്ത്യൻ വിപണിയിലെത്താൻ സാധ്യതയുണ്ട്. ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ, സിഎൻജി കിറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ഒരേയൊരു മോഡലാണിത്. 1.2 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ, ഇരട്ട സിഎൻജി സിലിണ്ടർ ടാങ്കുകൾ എന്നിവയാണ് കർവ്വ് സിഎൻജിയിൽ പ്രവർത്തിക്കുക. 99 ബിഎച്ച്പി പവറും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ഈ പവർട്രെയിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജി എന്നിവയുമായി ടാറ്റ കർവ്വ് സിഎൻജി നേരിട്ട് മത്സരിക്കും . ഉത്സവ സീസണിന് തൊട്ടുമുമ്പ്, 2025 മധ്യത്തോടെ ടാറ്റ മോട്ടോഴ്‌സിന് കർവ്വ് സിഎൻജി പുറത്തിറക്കിും. പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ വിലയേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

118bhp, 1.2L 3-സിലിണ്ടർ ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ, പുതിയ 123bhp, 1.2L ഡയറക്ട് എഞ്ചിൻ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌‍യുവി കൂപ്പെ ലഭ്യമാകുന്നത്. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷൻ എന്നിവയാണ് ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകൾ. ടാറ്റ കർവ്വ് ഇലക്ട്രിക് മോഡൽ ബാറ്ററി ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത് - 45kWh ഉം 55kWh ഉം, ഒറ്റ ചാർജിൽ യഥാക്രമം 502 കിലോമീറ്റർ വരെയും 585 കിലോമീറ്റർ വരെയും സഞ്ചരിക്കാൻ ഇവ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

vuukle one pixel image
click me!