മാഡ 9 താലിബാന്‍റെ സൂപ്പര്‍ കാര്‍; 30 എന്‍ജിനിയര്‍മാരുടെ 5 വര്‍ഷത്തെ പ്രയത്നഫലം

By Web Team  |  First Published Jan 15, 2023, 9:31 AM IST

താലിബാന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖ്വി ഹഖാനിയാണ് അവതരിപ്പിച്ചത്. എന്‍റോപ്പ് എന്ന പ്രാദേശിക സ്ഥാപനമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാബൂളിലുള്ള അഫ്ഗാനിസ്ഥാനിലെ ടെക്നിക്കല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എന്‍ജിനിയര്‍മാരാണ് മാഡ 9ന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.


കാബൂള്‍: തദ്ദേശീയമായി നിർമിച്ച സൂപ്പർകാറിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 30 എഞ്ചിനീയർമാർ5 വർഷമെടുത്താണ് കാർ നിർമിച്ചത്. 2021ല്‍ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം വനിതകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ താലിബാന്‍റെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. പ്രോട്ടോടൈപ്പ് മോഡലാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

താലിബാന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖ്വി ഹഖാനിയാണ് അവതരിപ്പിച്ചത്. എന്‍റോപ്പ് എന്ന പ്രാദേശിക സ്ഥാപനമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാബൂളിലുള്ള അഫ്ഗാനിസ്ഥാനിലെ ടെക്നിക്കല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എന്‍ജിനിയര്‍മാരാണ് മാഡ 9ന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ടൊയോറ്റ കൊറോള എന്‍ജിനാണ് മാഡ 9ന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍ കാറിന് ഉതകുന്ന രീതിയില്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എത്ര കൂടിയ വേഗത്തിലും കാറിന് സ്ഥിരത നല്‍കുന്ന രീതിയിലാണ് എന്‍ജിന്‍ മോഡിഫൈ ചെയ്തിരിക്കുന്നതാണ് അഫ്ഗാനിസ്ഥാനിലെ ടെക്നിക്കല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തലവന്‍ ഗുലാം ഹൈദര്‍ ഷഹാമെത്ത് അഫ്ഗാനിസ്ഥാന്‍റെ ടോലോ ന്യൂസിനോട് വ്യക്തമാക്കിയത്. ഇലക്ട്രിക് മോഡലിലേക്ക് കാലതാമസമില്ലാതെ മാറാനുള്ള ഒരുക്കത്തിലാണെന്നും ഗുലാം ഹൈദര്‍ ഷഹാമെത്ത് കൂട്ടിച്ചേര്‍ക്കുന്നു.

Latest Videos

രാജ്യാന്തര തലത്തിലേക്കുള്ള അഫ്ഗാനിസ്ഥാന്‍റെ യാത്രയുടെ ആരംഭമെന്നാണ് എന്റോപ്പ് സിഇഒ മാഡ 9 നെക്കുറിച്ച് വിശദമാക്കുന്നത്. വിദ്യാഭ്യാസത്തിന്‍റേയും അറിവിന്‍റേയും ആവശ്യകതയേക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമുണ്ടാകാന്‍ മാഡ 9 സഹായിക്കുമെന്നാണ് എന്‍റോപ്പ് സിഇഒ മൊഹമ്മദ് റിസ അഹമ്മദി പറയുന്നത്. കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് എന്‍ജിനിയര്‍മാര്‍ ചെയ്തുവെന്ന് വിശദമാക്കുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ കാറിന്‍റെ വീഡിയോകള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. പാര്‍ക്ക് ചെയ്ത നിലയിലുള്ള കാറിന്‍റെ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കാറിന്‍റെ ശബ്ദമോ ഇന്‍റീരിയറോ പുറത്ത് വന്ന വീഡിയോയിലും ലഭ്യമല്ല. രാജ്യത്തെ ഏറ്റവും പോപ്പുലറായ സെഡാന്‍ കമ്പനിയാണ് ടൊയോറ്റ. കാറിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നെങ്കിലും എന്‍ജിനില്‍ വരുത്തിയ കൃത്യമായ മാറ്റങ്ങളേക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമല്ല. 

click me!