ബർഗ്മാൻ ഇ-സ്‌കൂട്ടർ ഒരു നിശ്ചിത തരം ബാറ്ററി പാക്കോടെയാണ് വരുന്നതെന്ന് പേറ്റന്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. എന്നാല്‍, പ്രൊഡക്ഷൻ-സ്പെക്ക് ഇ-ബർഗ്മാൻ ഒരു സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കോടെയാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
നിലവില്‍ ഹീറോ മോട്ടോകോർപ്പ്, ടിവിഎസ്, ബജാജ് എന്നിവ മാത്രമാണ് ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്ന മുഖ്യധാരാ ഇരുചക്രവാഹന നിർമ്മാതാക്കൾ. 2024 ൽ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കുമെന്ന് ജനപ്രിയ ടൂവീലര്‍ ബ്രാൻഡായ ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യമഹയും ഇന്ത്യൻ വിപണിയിൽ ഒരു ഇ-സ്കൂട്ടർ തയ്യാറാക്കുന്നു. ഇന്ത്യൻ നിരത്തുകളിൽ ബർഗ്മാൻ ഇലക്ട്രിക് സ്കൂട്ടറും സുസുക്കി പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, സുസുക്കി ബർഗ്മാൻ ഇ-സ്‍കൂട്ടർ അതിന്റെ സവിശേഷതകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്.
ബർഗ്‌മാൻ ഇ-സ്‌കൂട്ടർ ഒരു നിശ്ചിത തരം ബാറ്ററി പാക്കോടെയാണ് വരുന്നതെന്ന് പേറ്റന്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. എന്നാല്‍, പ്രൊഡക്ഷൻ-സ്പെക്ക് ഇ-ബർഗ്മാൻ ഒരു സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കോടെയാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാപ്പ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററിയുടെ ശേഷി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഫ്ലാറ്റ് സർഫസിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ ബർഗ്മാൻ 44 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.
undefined
സുസുക്കി ബർഗ്മാൻ ഇ-സ്കൂട്ടറിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഉണ്ട്. പവർ പാക്ക് ഇ: സ്വാപ്പിംഗ് സ്റ്റേഷനുകളിൽ ബാറ്ററി മാറ്റി റീചാർജ് ചെയ്യാവുന്നതാണ്. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ രാജ്യത്തുടനീളം ഒന്നിലധികം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ടിവിഎസ് iQube S, ബജാജ് ചേതക് എന്നിവയിൽ നൽകിയതിന് സമാനമായി 4kW ന്റെ പീക്ക് പവർ ഇ-ബർഗ്മാനുണ്ടെന്ന് ഔദ്യോഗിക റിലീസ് അവകാശപ്പെടുന്നു. ഒല എസ്1 പ്രോ, ഏഥര്‍ 450X എന്നിവ പോലുള്ള കൂടുതൽ പെർഫോമൻസ്-സ്പെക്ക് മോഡലുകൾക്ക് ഈ സുസുക്കി ഇലക്ട്രിക് സ്കൂട്ടർ ഒരു മുഖ്യ എതിരാളിയായിരിക്കും.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം 147 കിലോഗ്രാം ആണ്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഭാരമുള്ള ഒന്നാക്കി മാറ്റുന്നു. ബർഗ്മാൻ സ്ട്രീറ്റ് EX, ഐക്യൂബ് എസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് യഥാക്രമം 36kg ഉം 28kh ഭാരവുമാണ്. സ്കൂട്ടറിന് 780 എംഎം സീറ്റ് ഉയരമുണ്ട്, ഇത് സാധാരണ പെട്രോൾ പവർ ബർഗ്മാനിന് സമാനമാണ്. ടോക്കിയോയിലെ ജോനാൻ ഏരിയയിൽ ബർഗ്മാൻ ഇലക്ട്രിക് സ്‍കൂട്ടറിന്റെ എട്ട് യൂണിറ്റുകളാണ് സുസുക്കി ഇപ്പോൾ പരീക്ഷിക്കുന്നത്. ഈ പുതിയ പരീക്ഷണം ഏപ്രിലിൽ ആരംഭിച്ച് 2023 ജൂൺ വരെ തുടരും.