മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

By Web Team  |  First Published Jun 25, 2022, 10:59 PM IST

ഏറെക്കാലം ഒപ്പം സഞ്ചരിച്ച ഇന്നോവയെ ഒഴിവാക്കി എതിരാളിയെത്തന്നെ മുഖ്യമന്ത്രി ഒപ്പം കൂട്ടുന്നു. ഇതാ, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റെ  കിയ കാര്‍ണിവലിനെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം


മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നതായി അല്‍പ്പം മുമ്പാണ് റിപ്പോര്‍ട്ട് വന്നത്. മുഖ്യമന്ത്രിക്ക് കിയ കാര്‍ണിവലും അദ്ദേഹത്തിന് എസ്കോർട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റകളുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. എസ്‍കോര്‍ട്ടിനായി ഇന്നോവകള്‍ വാങ്ങുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാഹനമായി കിയ കാര്‍ണിവല്‍ തന്നെ എത്തുന്നത് അല്‍പ്പം കൌതുകത്തോടെയാകും വാഹന പ്രേമികളില്‍ പലരും കാണുന്നത്. കാരണം, ടൊയോട്ട ഇന്നോവയ്‍ക്കുള്ള എതിരാളി എന്ന ഖ്യാതിയോടെയാണ് രണ്ട് വര്‍ഷം മുമ്പ് കിയ കാര്‍ണിവല്‍ എന്ന ആഡംബര എംപിവി എത്തിയത് എന്നതുതന്നെ ഇതിന് മുഖ്യ കാരണം. ഏറെക്കാലം ഒപ്പം സഞ്ചരിച്ച ഇന്നോവയെ ഒഴിവാക്കി എതിരാളിയെത്തന്നെ മുഖ്യമന്ത്രി ഒപ്പം കൂട്ടുമ്പോള്‍ വാഹന പ്രേമികള്‍ എങ്ങനെ അമ്പരക്കാതിരിക്കും?! ഇതാ, കിയ കാര്‍ണിവലിനെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം.

കറുത്ത ഇന്നോവയില്‍ മുഖ്യന്‍, എസ്‍കോര്‍ട്ടിലും കറുപ്പുമയം; ഇതാ പിണറായിയുടെ വാഹനവ്യൂഹം!

Latest Videos

എന്താണ് കിയ കാര്‍ണിവല്‍?
കിയ കാർണിവൽ ഒരു മിനിവാൻ - അല്ലെങ്കിൽ കിയ വിളിക്കുന്നതുപോലെ - ഒരു മൾട്ടി പർപ്പസ് വെഹിക്കിൾ (MPV) ആണ്. ടെല്ലുറൈഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ നിര്‍മ്മിക്കുന്ന കാർണിവലിന് ക്രോസ്ഓവർ പോലുള്ള അളവുകൾ, വലിയ ചക്രങ്ങൾ, പ്രീമിയം ഡിസൈൻ ഘടകങ്ങൾ, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ എന്നിവയുണ്ട്. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

ഇന്ത്യൻ എംപിവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എത്തിയത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന വാഹനത്തിന്‍റെ  പുതിയ തലമുറയെ അതേവര്‍ഷം ഓഗസ്റ്റിലും 2021ലും കമ്പനി അവതരിപ്പിച്ചിരുന്നു. 

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

വെളുപ്പ്, സിൽവർ, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. BS6 മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്‍റെ ഹൃദയം. 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍. 

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കിയയുടെ UVO കണക്ട് ചെയ്ത കാർ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഇലക്ട്രിക്ക് ടെയിൽഗേറ്റ്, പവർ സ്ലൈഡിങ് റിയർ ഡോറുകൾ എന്നിങ്ങനെ ഫീച്ചർ സമൃദ്ധമായ പ്രീമിയം എംപിവിയാണ് കിയ കാർണിവൽ. വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ നിറങ്ങളിലും ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് ഇന്റീരിയർ കളർ സ്‍കീമിലുമാണ് കിയ കാർണിവൽ എത്തുന്നത്. 

 'കോഡുനാമവുമായി' പുറപ്പെടാന്‍ തയ്യാറായ ആ ഇന്നോവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരുന്നു. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എംപിവി സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എംപിവി എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. 

ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച സ്‌കോറാണ് കാര്‍ണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എംപിവിക്ക് തിളങ്ങാനായി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റും വശങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 

വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട

വാഹനത്തിന്റെ കരുത്തിനൊപ്പം ഇതില്‍ നല്‍കിയിട്ടുള്ള ഐ.എസ്.ഒ. ഫിക്‌സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

പുത്തന്‍ ടൊയോട്ട ഇന്നോവ, ഇതാ നാല് പ്രധാന മാറ്റങ്ങൾ അറിയാം

വരുന്നൂ പുത്തന്‍ കാര്‍ണിവല്‍
കിയ പുതിയ തലമുറ കാർണിവൽ എംപിവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ മോഡലിനെക്കാൾ നീളവും വീതിയും ഉയരവും വിശാലവുമാണ് പുതിയ മോഡൽ. ഇതിന് 5155 എംഎം നീളവും 1,995 എംഎം വീതിയും 1,775 എംഎം ഉയരവും കൂടാതെ 3,090 എംഎം വീൽബേസുമുണ്ട്. നിലവിലുള്ള ഇന്ത്യൻ പതിപ്പിനേക്കാൾ 30 എംഎം നീളം കൂടുതലാണ്. ഇന്ത്യയിൽ, 200 ബിഎച്ച്‌പിയും 440 എൻഎം പവറും പുറപ്പെടുവിക്കുന്ന അതേ 2.2 എൽ ഡീസൽ എഞ്ചിൻ തന്നെ പുതിയ തലമുറ കാർണിവലിലും ഉപയോഗിക്കാനാണ് സാധ്യത. ട്രാൻസ്‍മിഷനും മാറ്റമില്ലാതെ തുടരും. അതായത് 8-സ്‍പീഡ് ഓട്ടോമാറ്റിക്ക് ആയിരിക്കും ട്രാന്‍സ്‍മിഷന്‍. 

ടൊയോട്ട ഇന്നോവ എന്നാല്‍
രാജ്യത്തെ ജനപ്രിയ എംപിവിയാണ് ഇന്നോവ ക്രിസ്റ്റ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ. 

click me!