കറുത്ത ഇന്നോവയില്‍ മുഖ്യന്‍, എസ്‍കോര്‍ട്ടിലും കറുപ്പുമയം; ഇതാ പിണറായിയുടെ വാഹനവ്യൂഹം!

By Web Team  |  First Published Jun 12, 2022, 11:33 AM IST

വെളുത്ത കാറില്‍ ആയിരുന്നു അടുത്തകാലം വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീറിപ്പാഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം കറുത്ത ഇന്നോവയായി മാറി. 


മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയും പൊലീസിന്‍റെ വക 'കറുപ്പ് നിരോധനവും' ആ വാഹനവ്യൂഹവുമൊക്കെ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വാഹനലോകത്തും രാഷ്‍ട്രീയ ലോകത്തുമൊക്കെ സജീവ ചര്‍ച്ചാ വിഷയമാണ്. ഇതാ കറുപ്പണിഞ്ഞ ആ വാഹന വ്യൂഹത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെ കൌതുകകരമായ ചില കാര്യങ്ങള്‍ അറിയാം.

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

Latest Videos

undefined

എന്താണ് വിവിഐപി സുരക്ഷ?
എസ്‍പിജി, സെഡ് പ്ലസ്, സെഡ്, വൈ, എക്സ് എന്നീ വിഭാഗങ്ങളിലായാണ് രാജ്യത്തെ വിവിഐപികളുടെ സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്.  കേന്ദ്ര–സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഭീഷണി അവലോകനം ചെയ്‍താണ് ഇതില്‍ ഏതു വിഭാഗത്തിൽ സുരക്ഷ നൽകണമെന്ന് തീരുമാനിക്കുന്നത്.  പ്രധാനമന്ത്രി, പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് സുരക്ഷ ഒരുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂ ബുക്കും സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് നിയമവും അനുസൃതമാക്കിയാണ്.  വിഐപികള്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും സുരക്ഷയൊരുക്കുന്നതിന് യെലോ ബുക്കിലെ നിർദേശങ്ങളാണ് അനുസരിക്കുക. എസ്‍പിജിയുടെ സുരക്ഷയാണ്  പ്രധാനമന്ത്രിക്ക്.  രാജ്യത്തെ പ്രധാന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും സെഡ് പ്ലസ് സുരക്ഷയാണ്. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സെഡ് പ്ലസ് സുരക്ഷയുള്ളത്.

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

പിണറായിയുടെ സുരക്ഷ
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട് ഒന്ന്, എസ്കോർട്ട് രണ്ട്, ആംബുലൻസ്, സ്പെയർവണ്ടി, സ്ട്രൈക്കർ ഫോഴ്‍സ് എന്നിവയാണ് ഉണ്ടാകുക. സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാൻസ് പൈലറ്റ് നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ വാഹനവ്യൂഹത്തോടൊപ്പം 25 അംഗ ക്വിക്ക് ആക്‌ഷൻ ടീമും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇതിൽ ഏഴ് പേർ ആയുധധാരികളായിരിക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അഗ്നിശമന സേനയും മെഡിക്കൽ സംഘവും ഉണ്ടാകും. 

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

ജില്ലകളിൽ എസ്‍പിമാരാണ് മുഖ്യമന്ത്രിക്കും മറ്റു വിഐപികൾക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ സംഘത്തിലുള്ളത് കേരള പൊലീസിന്റെ കമാൻഡോകളാണ് . മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കമാൻഡോകളുൾപ്പെടെ 50 ഉദ്യോഗസ്ഥർ വരെയുണ്ടാകും.  സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ നൂറു മീറ്റർ അകലത്തിൽ പൊലീസുകാരെ വിന്യസിക്കും.

 'കോഡുനാമവുമായി' പുറപ്പെടാന്‍ തയ്യാറായ ആ ഇന്നോവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ സുരക്ഷാ നിയന്ത്രണം എസ്‍പിക്ക് ആയിരിക്കും. എത്ര പൊലീസുകാരെ വിന്യസിക്കണമെന്ന് എസ്‍പിയാണ് തീരുമാനിക്കുന്നത്. ജില്ലയിലെ ഓരോ സ്റ്റേഷനില്‍നിന്നും ഉദ്യോഗസ്ഥരെ ഈ സംഘത്തിലേക്കു വിന്യസിക്കും. മുഖ്യമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ചടങ്ങു നടക്കുന്ന സ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സെഡ് പ്ലസ് സുരക്ഷയുള്ള ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ ചിലർ എൻഎസ്‍ജി (ദേശീയ സുരക്ഷാ ഗാർഡ്) സുരക്ഷ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിമാർ ഈ സുരക്ഷ ഉപയോഗിച്ചിട്ടില്ല.

വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട

മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ
വെളുത്ത കാറില്‍ ആയിരുന്നു അടുത്തകാലം വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീറിപ്പാഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം കറുത്ത ഇന്നോവയായി മാറി. പുതുവര്‍ഷത്തില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള ആദ്യ യാത്ര മുഖ്യമന്ത്രി പുതിയ കാറിലേക്ക് മാറ്റുകയായിരുന്നു. അതുവരെ സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള വാഹനങ്ങളായിരുന്നു. എന്നാല്‍ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശയിലായിരുന്നു ഈ നിറം മാറ്റം. 

ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

രാത്രിയാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാന്‍ കാറിന്‍റെ നിറം കറുപ്പാകുന്നതുമാണ് നല്ലതെന്നായിരുന്നു മുന്‍ പൊലീസ് മേധാവിയുടെ ശുപാര്‍ശ. അടുത്തിടെ രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതും പെട്ടന്നുള്ള ഈ കാറുമാറ്റത്തിന് പ്രേരകമായെന്നാണ് വിലയിരുത്തല്‍. 

കാറുകൾ വാങ്ങാൻ  പൊലീസിന് സ്പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട്  ഉത്തരവും ഇറങ്ങിയിരുന്നു. പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 

പുത്തന്‍ ടൊയോട്ട ഇന്നോവ, ഇതാ നാല് പ്രധാന മാറ്റങ്ങൾ അറിയാം

കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കിയത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ 'ചാമ്പിക്കോ' വീഡിയോയിലൂടെയും മുഖ്യമന്ത്രിയുടെ ഈ കറുത്ത ഇന്നോവകള്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും അകമ്പടി വാഹനങ്ങളുമായിരുന്നു വീഡിയോയിലെ താരങ്ങൾ. രണ്ട് കറുത്ത ഇന്നോവകളുടെ നടുവിലായി ഒന്നാം നമ്പർ ബോർഡ് വച്ച മുഖ്യമന്ത്രിയുടെ കാർ റിവേഴ്‌സ് എത്തുന്നതും ചാമ്പിക്കോ ഡയലോഗിനും ബാക്ക്‌ഗ്രൗണ്ട് സ്കോറിനുമൊപ്പം വാഹനങ്ങളിലെ ഹെഡ് ലൈറ്റുകൾ മിന്നുന്നതുമാണ് വീഡിയോയിൽ. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊയോട്ട ഇന്നോവ എന്നാല്‍
രാജ്യത്തെ ജനപ്രിയ എംപിവിയാണ് ഇന്നോവ ക്രിസ്റ്റ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ. 

click me!